Tuesday 18 December 2018 07:36 PM IST

ന്യൂസ് പേപ്പറിൽ നിന്നും സ്റ്റാർ, ബോട്ടിൽ ക്യാപ്പിൽ നിന്നും ക്രിസ്മസ് ട്രീ; റീ സൈക്കിൾ പ്ലാസ്റ്റിക്കിൽ നിന്ന് ഹാപ്പി ക്രിസ്മസ്

Binsha Muhammed

rc-1

നാടെങ്ങും ക്രിസ്തുമസ് ദീപങ്ങള്‍ തെളിയുകയായി. ഓരോ വീടും പുൽക്കൂടുകളും മൺചിരാതുകളും ഒരുക്കി തിരുപ്പിറവിയെ വരവേൽക്കാനുള്ള കാത്തിരിപ്പിലാണ്. എന്നാൽ ഇക്കണ്ട ആഘോഷങ്ങളുടെ ബാക്കി പത്രം പരിസ്ഥിതിക്ക് സമ്മാനിക്കുന്ന ആഘാതത്തെക്കുറിച്ച് ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ എന്ന് ചോദിച്ചാൽ നെറ്റിചുളിക്കേണ്ടി വരും. അടിമുടി പ്ലാസ്റ്റിക്കിൽ കുളിച്ചു നിൽക്കുന്ന നമ്മുടെ ആഘോഷങ്ങളെക്കുറിച്ചാണ് പറഞ്ഞ് വരുന്നത്. പുൽക്കൂടുകൾ, കൊടിതോരണങ്ങൾ, സ്റ്റാറുകള്‍, അലങ്കാര വസ്തുക്കൾ എന്നുവേണ്ട സകലയിടത്തും പ്ലാസ്റ്റിക്ക് മയമാണ്. ‘സെലിബ്രേഷൻ ഹാങ് ഓവർ’ അവസാനിക്കുമ്പോൾ ഇവയെല്ലാം നേെര പതിക്കുന്നത് ഭൂമിയുടെ നെഞ്ചത്ത്. ആഘോഷങ്ങൾ വേണ്ടെന്നു വയ്ക്കാനും വയ്യ, എന്നാൽ പ്ലാസ്റ്റിക്കില്ലാതെ ആഘോഷങ്ങൾ നടപ്പുള്ള കാര്യവുമല്ല അതാണ് പലരുടേയും അവസ്ഥ.

rc-2

അലസമായ ഇത്തരം ആഘോഷങ്ങളുടെ ലോകത്ത് ഇതാ വേറിട്ട പാതയിൽ സഞ്ചരിക്കുന്ന കുറച്ചു പേർ. കൊച്ചി കാസിനോ ഹോട്ടലും അവിടുത്തെ തൊഴിലാളികളുമാണ് പൂർണമായും പ്ലാസ്റ്റിക് വിമുക്ത ക്രിസ്തുമസ് ആഘോഷം മാളോർക്ക് പരിചയപ്പെടുത്തുന്നത്. പ്ലാസ്റ്റിക്ക് ഉപേക്ഷിക്കുന്നു എന്നതല്ല പ്രധാനം, പാഴ് വസ്തുക്കളിൽ നിന്നും രൂപപ്പെടുത്തിയെടുക്കുന്ന അലങ്കാര വസ്തുക്കളാണ് ഇവരുടെ ആഘോഷങ്ങൾക്ക് നിറം നൽകുന്നത്. വർഷങ്ങളായി പങ്കുവയ്ക്കുന്ന ഈ മാതൃക മറ്റൊരു ക്രിസ്മസ് കാലത്തിനു കൂടി സാക്ഷിയാകുമ്പോൾ കാസിനോ ഹോട്ടൽ ജനറൽ മാനേജർ ജോർജ് ജോസഫിനും ഈ സദ്പ്രവർത്തിയുടെ അമരക്കാരനായ ശരണിനും ചിലത് പങ്കുവയ്ക്കാനുണ്ട്. പ്ലാസ്റ്റിക് ഇല്ലാതെയും ക്രിസ്മസ് ആഘോഷിക്കാമെന്ന നല്ല പാഠം പങ്കുവയ്ക്കുകയാണ് ഇവർ...

rc-6

‘ബേസുബാ’, പത്ത് ലക്ഷം മുടക്കി ഒരു പാട്ട്; മലയാളികളുടെ ഹിന്ദി ആൽബം ഹിറ്റ്

‘ചേട്ടൻ ഉപേക്ഷിച്ചു പോയിട്ടില്ല, ആ വിഡിയോ ആക്റ്റിങ്’; വൈറൽ ടിക് ടോക് യുവതിക്ക് പറയാനുള്ളത്–വിഡിയോ

rc4

‘റോഡരികിലെ പാതിയറ്റ ശരീരം,അതാ ബൈക്ക് യാത്രികരുടേതായിരുന്നു’; ഞെട്ടിപ്പിക്കുന്ന നേർസാക്ഷ്യം; കുറിപ്പ്

rc-5

ആഘോഷങ്ങൾക്ക് എന്തിന് പ്ലാസ്റ്റിക്ക്?

‘പ്ലാസ്റ്റിക്ക് കുത്തി നിറച്ചുള്ള ആഘോഷങ്ങളുടെ ഏറിയ പങ്കും വഹിക്കുന്നത് സ്റ്റാർ ഹോട്ടലുകൾ തന്നെയാണ്. ആഘോഷങ്ങൾ കാണാൻ മാത്രമേ എല്ലാവരും കാണുകയുള്ളൂ. എന്നാൽ അതു കഴിഞ്ഞ് പുറന്തള്ളപ്പെടുന്ന പ്ലാസ്റ്റിക്കിനെ പറ്റി ആരും സംസാരിക്കുക പോലുമില്ല. ആറു വർഷങ്ങൾക്ക് മുമ്പുള്ള ഒരു ക്രിസ്മസ് നാളിൽ ഞങ്ങളുടെ ഇടയിൽ രൂപപ്പെട്ട ഒരു ‘ഗ്രീൻ ക്രിസ്മസ്’ ആശയമാണ് ഇന്നീ കാണുന്ന രീതിയിൽ വിപുലപ്പെട്ടത്’. ആഘോഷങ്ങൾ നിറമുള്ളതാകാൻ പരിസ്ഥിക്ക് പാരയാകുന്ന പ്ലാസ്റ്റിക്കുകൾ തന്നെ വേണമെന്നില്ലല്ലോ– ജോർജ് ജോസഫ് ഐഡിയ വന്ന വഴി പറഞ്ഞു തുടങ്ങുകയാണ്.

rc-3

ഒരു വർഷത്തിനിടയ്ക്ക് ഞങ്ങളുടെ ഹോട്ടലുകളിൽ നിന്നും മാലിന്യമായി വേർതിരിക്കുന്ന പ്ലാസ്റ്റിക് കുപ്പികൾ, കപ്പുകൾ, പ്ലേറ്റുകൾ, പഴയ ന്യൂസ് പേപ്പറുകൾ, മാഗസിനുകൾ, കാർഡ് ബോർഡുകൾ, കാർട്ടണുകൾ എന്നിവ റീ സൈക്കിൾ ചെയ്ത് അലങ്കാര വസ്തുക്കളായി രൂപപ്പെടുത്തിയെടുക്കുന്നതാണ് രീതി. കാസിനോ ഹോട്ടലും അതിനു കീഴിലുള്ള സിജിഎച്ച് എർത്ത് ഗ്രൂപ്പിന്റെ കോർ ടീമുമാണ് ഈ പ്രോസസിനു നേതൃത്വം നൽകുന്നത്. അപ് സൈക്ലിംഗ് എന്നാണ് ഈ പ്രക്രിയക്ക് പേര്. കാസിനോ ഹോട്ടൽ ഹൗസ് കീപ്പിങ് മാനേജർ ശരണാണ് ഈ മാതൃകാ ഉദ്യമത്തിന് നേതൃത്വം നൽകുന്നത്.

ഈ വർഷവും ‘ഗ്രീൻ ക്രിസ്മസ്’

rc-7

ഈ വർഷവും വേറിട്ടു നിൽക്കുന്നില്ല. നവംബറോടു കൂടി തന്നെ ഞങ്ങൾ അപ് സൈക്ലിംഗ് പ്രോസസുകൾ ആരംഭിച്ചു കഴിഞ്ഞു. ക്രിസ്തുമസ് ആഘോഷങ്ങൾക്ക് വേണ്ട പ്ലാസ്റ്റിക്ക് ഫ്രീ അലങ്കാര വസ്തുക്കൾ ഒരുങ്ങിക്കഴിഞ്ഞു. ഹോട്ടലിലെ ഹൗസ് കീപ്പിങ് സ്റ്റാഫും മറ്റു ജോലിക്കാരും ചേർന്നാണ് ഈ അലങ്കാര വസ്തു നിർമ്മാണത്തിന് ചുക്കാൻ പിടിക്കുന്നത്. കുറഞ്ഞ ചെലവിലാണ് നിങ്ങളീ കാണുന്ന അലങ്കാര വസ്തുക്കൾ നിർമ്മിക്കുന്നതെന്ന് പറഞ്ഞാൽ ഒരു പക്ഷേ പലർക്കും വിശ്വസിക്കാൻ തന്നെ പ്രയാസമായിരിക്കും. അലങ്കാര വസ്തുക്കൾ നിർമ്മിക്കാൻ വേണ്ടുന്ന പശയും ചരടും മാത്രമാണ് ആകെയുള്ള ചെലവ്. പ്ലാസ്റ്റിക്കില്ല എന്നു കരുതി ഞങ്ങളീ ഉണ്ടാക്കുന്ന അലങ്കാര വസ്തുക്കളുടെ ഭംഗിയിൽ വിട്ടു വീഴ്ചയുണ്ടെന്ന് കരുതരുതേ. അത്യന്തം മനോഹരമായി തന്നെയാണ് ഓരോ അപ് സൈക്ലിംഗ് ഇത്തപ്പന്നും പിറവിയെടുക്കുന്നത്. ന്യൂസ് പേപ്പറിൽ നിന്നും ഡ്രോൺ ഷേപ്ഡ് സ്റ്റാർ, ബോട്ടിൽ ക്യാപ്പിൽ നിന്നും ടേബിൾ ടോപ്പ് ക്രിസ്മസ് ട്രീ, ട്യൂബ് ഫ്രെയിമിൽ നിന്നും ക്രിസ്മസ് ട്രീ, ന്യൂസ് പേപ്പറിൽ നിന്നും സ്റ്റാർ‌... അങ്ങനെ നീളുന്നു ഞങ്ങളുടെ ഉത്പ്പന്നങ്ങൾ. – ശരൺ പറയുന്നു

വളരട്ടെ ഈ ഗ്രീൻ മാതൃക

ആമുഖമായി പറഞ്ഞല്ലോ ആഢംബര ഹോട്ടലുകളും കടകളുമൊക്കെയാണ് ഒരു വർഷം ഏറ്റവും കൂടുതൽ പ്ലാസ്റ്റിക്ക് മാലിന്യങ്ങൾ പുറന്തള്ളുന്നത്. പ്രത്യേകിച്ച് ആഢംബര ഹോട്ടലുകൾക്ക് ഇത്തരം ആഘോഷങ്ങൾ ഒഴിച്ചു കൂടാൻ പറ്റാത്തതുമാണ്. അവരിലേക്ക് ഈ നല്ല മാതൃക എത്തിക്കണം എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. മാലിന്യ നിർമ്മാർജ്ജനം എന്നത് പരിസ്ഥിതി ദിനത്തിൽ മാത്രം ഒതുക്കേണ്ടതല്ലല്ലോ. ഒന്നാലോചിച്ചു നോക്കൂ, ഒരു നാട് മുഴുവൻ ഈ ഉദ്യമത്തിൽ ഞങ്ങളോടൊപ്പം കൈ കോർത്താൽ എത്ര നന്നായേനേ. പരമാവധി ഈ മാതൃക മറ്റുള്ളവരിലേക്ക് എത്തിക്കുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം.

നന്മയുടെ പാഠം കുരുന്നുകളിലേക്കും

ഗ്രീൻ ക്രിസ്മസ് സെലിബ്രേഷൻ എന്ന ഈ ആശയം, കുട്ടികളിലേക്കും പകർന്നു നൽകുന്നതിൽ കർമ്മനിരതരാണ് കാസിനോയിലെ ജീവനക്കാർ. അതിന്റെ ആദ്യ പടിയെന്നോണം ഫോർട്ട് കൊച്ചിയിലെ ‘രക്ഷ’ സ്പെഷ്യൽ സ്കൂളിലെ വിദ്യാർത്ഥികൾക്ക് സിജിഎച്ച് എർത്ത് സംഘം പരിശീലനം നൽകി വരികയാണ്. മറ്റൊരു തരത്തിൽ വിദ്യാർത്ഥികൾക്ക് ചെറിയ രീതിയിലുള്ള ഒരു വരുമാനവും ഈ പരിശീലനം ഉറപ്പു നൽകുന്നുണ്ട്. ശാരീരികവും മാനസികവുമായ പരിമിതികൾക്കിടയിൽ നിൽക്കുന്ന കുട്ടികൾക്ക് ഒരുപക്ഷേ നമുക്ക് ചെയ്യാൻ കഴിയുന്ന ഏറ്റവും വലിയ കാര്യവും ഇതു തന്നെയായിരിക്കും. വൈകാതെ മറ്റു സ്കൂളുകളിലേക്കും ഈ മാകൃക വ്യാപിപ്പിക്കാനാകും എന്നാണ് പ്രതീക്ഷ.

‘‘സ്വർഗത്തിൽ നിന്നും വന്ന ഒരു മാലാഖ ഞങ്ങളുടെ ജീവിതത്തെ ഒരു മുത്തശ്ശിക്കഥയാക്കി മാറ്റി’’; മകൾക്ക് പിറന്നാൾ ആശംസകൾ നേർന്ന് ചിത്ര

'ഒരു പ്രോഡക്റ്റ് ഉണ്ടാക്കിയിട്ട് അത് മാര്‍ക്കറ്റ്‌ ചെയ്യാന്‍ പാടില്ല എന്നുപറയാന്‍ പാടില്ലല്ലോ!'; മറുപടിയുമായി മോഹന്‍ലാല്‍