Monday 16 November 2020 10:33 AM IST : By സ്വന്തം ലേഖകൻ

പെരുന്നാൾ സപ്ലിമെന്റിനൊപ്പം കവറിൽ '501 രൂപ' സമ്മാനം; കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ തേടി നൻമ

church-16

കോവിഡ് കാലത്ത് ബുദ്ധിമുട്ടുന്ന കുടുംബങ്ങളെ തേടി പെരുന്നാൾ സപ്ലിമെന്റിനൊപ്പം സമ്മാനവും. തൃശ്ശൂർ അതിരൂപതയിലെ കോലഴി സെന്റ് ബെനഡിക്ട് പള്ളിയാണ് വിശ്വാസികൾക്ക് കൈത്താങ്ങുമായി എത്തിയത്. പെരുന്നാൾ കൊടിയേറ്റ ദിവസം വീടുകളിലെത്തിയ പള്ളിക്കമ്മിറ്റിക്കാരാണ് സപ്ലിമെന്റിനൊപ്പം സ്നേഹം നിറച്ച കവറും വികാരിയുടെ കത്തും നൽകിയത്.

സപ്ലിമെന്റിനൊപ്പം കിട്ടിയ കവർ പൊട്ടിച്ച വിശ്വാസികൾക്ക് സന്തോഷമടക്കാനായില്ല. അന്വേഷിച്ചപ്പോഴാണ് പള്ളിയുടെ വക ഓരോ കുടുംബത്തിനും നൽകിയ തിരുനാൾ സന്ദേശവും സമ്മാനവുമാണെന്ന് അറിഞ്ഞത്. പള്ളിക്കമ്മിറ്റിയോ വികാരിയച്ചനോ ഈ നൻമപ്രവൃത്തിയെ കുറിച്ച് കൂടുതൽ സംസാരിക്കാൻ തയാറായില്ല. സ്നേഹ സമ്മാനം ലഭിച്ച വിശ്വാസികളിൽ ചിലരാണ് ചിത്രങ്ങളും കുറിപ്പും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. ലോക്ഡൗൺ കാലത്തും ഇടവകകൾ പണവും ഭക്ഷണകിറ്റും വിതരണം ചെയ്തിരുന്നു.

Tags:
  • Spotlight