Wednesday 24 June 2020 10:55 AM IST : By സ്വന്തം ലേഖകൻ

കല്യാണ ഫൊട്ടോയിൽ എനിക്ക് 2 വയസ് കൂടുതലുണ്ടെന്ന് ആരും പറയും; ഗുണ്ടുമുളകെന്ന് വിളിപ്പിച്ച 90 കിലോ; 68ലെത്തി സിന്റർലയുടെ പ്രതികാരം

cinderla-cover

പൊണ്ണത്തടിയെ പിടിച്ചു കെട്ടിയ സംഭവബഹുലമായ കഥ സരസമായ കുറിപ്പിലൂടെ പങ്കുവയ്ക്കുകയാണ് സിന്റർല. പ്രസവശേഷം വെല്ലുവിളി ഉയർത്തി പിടിതരാതെ നിന്ന ശരീരഭാരത്തെ കീറ്റോ ഡയറ്റിലൂടെ മെരുക്കിയ കഥയാണ് സിന്റർലയ്ക്ക് പറയാനുള്ളത്. പൊണ്ണത്തടിയേയും അതുവഴി വന്ന കുത്തുവാക്കുകളേയും കൂസാക്കാതെ നടന്ന ഭൂതകാലമായിരുന്നു തനിക്കുണ്ടായിരുന്നത്.. പക്ഷേ പ്രസവ ശ്രൂശ്രൂയ്ക്ക് ശേഷം ശരീരഭാരം അതിന്റെ ഉഗ്രരൂപം പുറത്തെടുത്തപ്പോൾ കാര്യങ്ങൾ പിടിവിട്ടു പോയെന്ന് സിന്റർല കൂട്ടിച്ചേർക്കുന്നു. ഭർത്താവ് രമിത്തിനൊപ്പം ദുബായിലാണ് സിന്റര്‍ലയുടെ താമസം. മൂന്നു വയസുള്ള എഫ്രോണാണ് സിന്റര്‍ലയുടെ മകൻ.  

ചിട്ടയുള്ള ഡയറ്റിലൂടെയും മനസാന്നിദ്ധ്യത്തിലൂടെയും തടിയെ പമ്പകടത്തിയ കഥ വനിത ഓൺലൈനുമായി സിന്റര്‍ല പങ്കുവയ്ക്കുന്നു ചുവടെ;

സിന്റര്‍ലയുടെ അനുഭവക്കുറിപ്പ് ചുവടെ;

കീറ്റോ ഒരു കീറാമുട്ടി ഒന്നും അല്ല എന്നതിനുള്ള ഏറ്റവും വലിയ ഉദാഹരണം ആണ് എന്റെ ഇപ്പോഴത്തെ തടി. ഞാൻ സിന്റർല, ഒരു സൈക്കോളജിസ്റ്റ് ആണ് , കഴിഞ്ഞ ആറു വർഷങ്ങളായിട് ഷാർജയിൽ ആണ് ജീവിതം. ഇവിടെ ഒരു ക്ലിനിക്കിൽ ആണ് ജോലി ചെയ്യുന്നത്. എന്റെ തടി പ്രസവത്തിനു ശേഷം വന്നതൊന്നും അല്ലട്ടോ.... എന്റെ ഓർമ വച്ച കാലം മുതൽ ഞാൻ കേൾക്കുന്നതാണ് എന്റെ പല പേരുകൾ. ആനക്കുട്ടി ചെണ്ട തടിച്ചി ഗുണ്ടുമുളക് ഈ ലിസ്റ്റ് അങ്ങനെ പോകുന്നു.

 തടി മാത്രം അല്ലട്ടോ പാരമ്പര്യവും ഉണ്ട് .. അച്ഛനും അമ്മയ്ക്കും ഞാൻ ഒരാളെ ഉള്ളു , അപ്പൊ അവരങ്ങ് വളരെ അധികം സ്നേഹിച്ചു... അമ്മമാരുടെ സ്പെഷ്യൽ സ്നേഹം എപ്പോളും ഭക്ഷണത്തിലൂടെ തന്നെ ആണല്ലോ ...അതുകൊണ്ടൊക്കെ തന്നെ തടിച്ചി ആയതു എനിക്കൊരു പ്രശ്നമേ അല്ലായിരുന്നു...

സ്കൂളും കോളേജ് ജീവിതവും ഒക്കെ തടിച്ചി ആയി തന്നെ മുന്നേറി....കാമുകനും തടി ഉള്ള എന്നെയാണ് ഇഷ്ടം എന്ന് പറഞ്ഞപ്പോ പിന്നെ അപ്പോളും മെലിയണം എന്ന് തോന്നിയില്ല.....കല്യാണ ഫോട്ടോയിൽ എനിക്ക് രണ്ടു വയസു കൂടുതൽ ഉണ്ടെന്ന് ആര് കണ്ടാലും പറയും. പക്ഷേ തടി കൈ വിട്ടു പോയത് പ്രസവ ശേഷം ആണ്...

cinderla-wl

92 വരെ എത്തിപ്പോയി.. സിസേറിയൻ ആയിരുന്നു ... ഹോസ്പിറ്റലിലെ നേഴ്സ് മാർ എന്നെ സ്ട്രെക്ചർ ഇൽ നിന്ന് ബെഡിലേക്കു മാറ്റി കിടത്താൻ കഷ്ടപ്പെടുന്നത് പാതിബോധത്തിൽ എനിക്ക് മനസിലാവുന്നുണ്ടയിരുന്നു.

അങ്ങനെ ഒരു മാസം പ്രസവ ശുശ്രുഷ കൂടെ കഴിഞ്ഞപ്പോൾ എനിക്ക് തന്നെ ഞാൻ പൊട്ടിപോവും എന്ന് തോന്നാൻ തുടങ്ങി. കിടക്കയിൽ നിന്ന് എഴുന്നേൽക്കാൻ ബുദ്ധിമുട്ട് തുടങ്ങിയപ്പോ ഡോക്ടറെ കണ്ടു... തടി മെലിയിക്കാതെ ഒരു രക്ഷയും ഇല്ല എന്ന് പറഞ്ഞു ഡോക്ടർ.

“എന്തൊരു തടിയാ ?” “മെലിയണം ട്ടോ ....” “ഇങ്ങനെ തിന്നാൽ ശെരിയാവൂല ട്ടോ ... “എന്നൊക്കെ പലരും പറഞ്ഞതല്ലാതെ , എന്ത് ചെയ്യണം എന്ന് ആരും പറഞ്ഞു തന്നില്ല. അങ്ങനെ ഞാൻ തന്നെ കുറെ ഡയറ്റ് ഒക്കെ പരീക്ഷിച്ചു 86 വരെ എത്തിച്ചു, ചിലപ്പോ കൂടും ചിലപ്പോ കുറഞ്ഞു 78 വരെ ഒകെ എത്തും.

വേറെ ഹെൽത്ത് പ്രോബ്ലെംസ് ഒന്നും ഇതുവരെ ഇല്ലാതിരുന്നതുകൊണ്ടു പിന്നെ തടി ഒന്നും ഉള്ളത് കാര്യമായ എടുത്തില്ല... പക്ഷെ മോന്റെ കൂടെ ഓടി എത്താൻ പാടുപെടാൻ തുടങ്ങിയപ്പോ, പിന്നെ ഒരു client തടി കുറയ്ക്കാനുള്ള സൈക്കോതെറാപ്പിക്ക് വന്നു ബട്ട് എന്നെ കണ്ടിട്ട് തിരിച്ചുപോയി...

cinderla-1

അപ്പൊ ഞാനൊന്നു ഇരുന്നു ചിന്തിച്ചു ... ഇതു എങ്ങനെ പോയാൽ എന്റെ പ്രൊഫഷനിൽ എനിക്കുള്ള കോൺഫിഡൻസ് കുറയും എന്ന് മനസിലായി . അങ്ങനെ കീറ്റോ ഡയറ്റ് ചെയ്തു വളരെ മാറ്റം വന്ന എന്റെ കസിന്റെ നിർദ്ദേശപ്രകാരം ഞാൻ കീറ്റോയെപ്പറ്റി പഠിക്കാൻ തുടങ്ങി 2019 സെപ്റ്റംബറിൽ ഒരു ന്യൂട്രിഷൻ ഡിപ്ലോമ കോഴ്‌സിനും ജോയിൻ ചെയ്തു.ഈ മാസം ആദ്യം ഞാൻ ആ കോഴ്സ് പാസ്സ് ആയിട്ടോ .. ....അപ്പൊ ഞാൻ 89 കിലോ ആയിരുന്നു.

cinterla-1

അങ്ങനെ സെപ്റ്റംബർ മുതൽ 4 മാസം ഞാൻ ഇരുന്നു യൂട്യൂബ്, ഗൂഗിൾ പഠനം ആയിരുന്നു. എങ്ങനെ തുടങ്ങണം, എന്തൊക്കെ കഴിക്കാം, എന്തൊക്കെ കഴിക്കരുത്, എനിക്ക് ഇവിടെ ലഭ്യമായ ഭക്ഷണങ്ങൾ , അങ്ങനെ എല്ലാം പഠിച്ചു ജനുവരിയിൽ കീറ്റോ ഡയറ്റ് തുടങ്ങി.....45 ദിവസത്തെ സ്ട്രിക്ട് ഡയറ്റ് ഇത് 12 കിലോ കുറഞ്ഞു. ഇതോടെ നല്ല ആത്മവിശ്വാസം ആയി. keto flue ഉണ്ടായിരുന്നു, റാഷസ് ഉണ്ടായിരുന്നു, muscle cramps ഉണ്ടായിരുന്നു...ഈ ഗ്രൂപ്പിന്റെ ഇൻസ്‌ട്രുക്ഷൻസ് ഒക്കെ ഫോളോ ചെയ്ത് അതെല്ലാം അങ്ങ് നേരിട്ട്.....

ഒരു മാസം കഴിഞ്ഞപ്പോഴേക്കും ഞാൻ അഡ്ജസ്റ്റ് ആയി . ഇപ്പൊ ആറാമത്തെ മാസമാണ്......68 ഇത് എത്തി നിൽക്കുന്നു തിരിച്ചു 90 കളിലേക്കു കീറ്റോ ഉള്ളപ്പോൾ ഞാൻ ഒരിക്കലും പോവില്ല..... ഇനി എന്ത് കഴിച്ചു എങ്ങനെ എന്നൊക്കെ പറയുന്നതിന് മുന്നേ എനിക്ക് കുറച്ചു കാര്യങ്ങൾ പറയാൻ ഉണ്ട്.

സ്റ്റെപ് 1 : കൃത്യമായി പഠിക്കുക അതിനു ശേഷം മാത്രം തുടങ്ങുക

സ്റ്റെപ് 2 : നിങ്ങൾക്ക് എങ്ങനെയാണോ നിങ്ങളെ കാണേണ്ടത് അത് ഇപ്പോൾ തന്നെ മനസ്സിൽ വിഷ്വലൈസ് ചെയ്തു തുടങ്ങുക.

സ്റ്റെപ് 3: keto ഒരു ഭക്ഷണ ക്രമം മാത്രമായ് കാണാതെ ഒരു ജീവിതക്രമം ആയി കാണുക

cinterla-3

സ്റ്റെപ് 4 : ആദ്യത്തെ മാസം കഴിയുമ്പോൾ കുറച്ചു exercise ഉം കൂടെ ചെയ്തു തുടങ്ങുക. ഭക്ഷണം എന്ത് എത്ര എന്നൊക്കെ കൃത്യമായ ഈ ഗ്രൂപ്പിൽ ഉണ്ട്. അത് തന്നെ follow ചെയ്യൂ . carb manager എന്നുള്ള ഒരു appil ആണ് ഞാൻ കഴിക്കുന്ന കാര്യങ്ങളെല്ലാം ആഡ് ചെയ്യുന്നത് അത് എന്നെ കൃത്യമായ അളവിൽ കഴിക്കാൻ ഹെൽപ് ചെയ്യുന്നുണ്ട്.

ഭക്ഷണം പോലെ തന്നെ പ്രധാനമാണ് ഉറക്കവും വെള്ളവും വ്യായാമവും, എല്ലാവരും അതും follow ചെയ്യണം.

എന്റെ ഒരു ദിവസം ഏകദേശം ഇങ്ങനെയാണ്

bullet proof coffee break Fast : 2 egg with allowed vegetables Then keto allowed nuts lunch : thoran+ fish fried Then again bullet proof coffee Keto allowed fruits dinner : Fried paneer/chicken/mutton water : 3.5 ltr exercise : 30 minutes sleep : 6 hrs .