Monday 24 February 2020 04:59 PM IST : By സ്വന്തം ലേഖകൻ

പാകമാകാത്ത ജീൻസുണ്ടോ?; രണ്ട് സ്റ്റൈലൻ ബാഗുകൾ സിമ്പിളായി ഉണ്ടാക്കാം

cloth-bag

ജീൻസ് ബാഗ്

1. പാകമാകാത്ത ജീൻസുണ്ടെങ്കിൽ രണ്ടു ബാഗുണ്ടാക്കാം. ഇതിന് തയ്യൽ അറിഞ്ഞാൽ നല്ലതാണ്. ഇല്ലെങ്കിൽ സൂചിയും നൂലും കൊണ്ട് ഭംഗിയായി തുന്നി പിടിപ്പിച്ചാലും മതി.

2 കാലിന്റെ രണ്ടു ഭാഗവും വെട്ടി മാറ്റുക. ഉൾഭാഗം പുറത്തേക്ക് മറിച്ചിട്ട് കീറിയ ഭാഗം തയ്ച്ചെടുക്കുക

3. അരപ്പട്ടയുടെ ഭാഗത്ത് ഉള്ളിൽ ഇലാസ്റ്റിക് വച്ച് അടിക്കുക. ബാക്കി വന്ന കഷണത്തിൽ നിന്ന് 3 എണ്ണം വെട്ടിയെടുത്ത് മുടി പിന്നുംപോലെ മെ‍ടഞ്ഞെടുക്കാം. ഇത് സ്ട്രാപ് ആയി ബാഗിൽ പിടിപ്പിക്കാം.