Wednesday 16 June 2021 04:47 PM IST : By സ്വന്തം ലേഖകൻ

നൂറാമതായി പിറന്ന കണ്മണിയ്ക്ക് അഞ്ചു വർഷത്തേക്ക് ഫ്രീ ചികിത്സ; വാഗ്ദാനം ചെയ്ത് സഹകരണ ആശുപത്രി ഭരണ സമിതി

idukki-co-operative-hospital-100th-child-born.jpg.image.845.440

കട്ടപ്പന നഗരത്തിലെ സഹകരണ ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിച്ചശേഷം ജനിച്ച നൂറാമത്തെ കുഞ്ഞിന് 5 വർഷം സൗജന്യ ചികിത്സ വാഗ്ദാനം ചെയ്ത് ആശുപത്രി ഭരണ സമിതി. തൊപ്പിപ്പാള പാമ്പൂരംപാറയിൽ സിബിൻ ജേക്കബ്- ജെഫിയ ദമ്പതികൾക്ക് ജനിച്ച കുഞ്ഞിനാണ് ചികിത്സാ വാഗ്ദാനം. 

നാലു മാസം മുൻപാണ് ആശുപത്രിയിൽ ഗൈനക്കോളജി വിഭാഗം ആരംഭിച്ചത്. കഴിഞ്ഞ ദിവസം പുലർച്ചെയാണ് ഈ ദമ്പതികൾക്ക് പെൺകുഞ്ഞ് ജനിച്ചത്. ഈ ആശുപത്രിയിൽ ജനിച്ച നൂറാമത്തെ കുഞ്ഞിന്റെ ആരോഗ്യ സംരക്ഷണം 5 വർഷം ഉറപ്പു വരുത്താനാണ് സൗജന്യ ചികിത്സ വാഗ്ദാനം ചെയ്തിരിക്കുന്നത്. 

ഇതിനായി ആശുപത്രിയിലെ ശിശുരോഗ വിദഗ്ധൻ ഡോ.സഗുൽ മുകുന്ദനെ ഭരണ സമിതി ചുമതലപ്പെടുത്തി. ഡോ. ജോസൺ വർഗീസിന്റെ നേതൃത്വത്തിലാണ് ഗൈനക്കോളജി വിഭാഗത്തിന്റെ പ്രവർത്തനം. ഇവിടെ 100 കുഞ്ഞുങ്ങൾ പിറന്നതിൽ 73 പേരുടേതും സുഖപ്രസവമായിരുന്നു.

Tags:
  • Spotlight