Tuesday 20 March 2018 05:13 PM IST

ചാനലിൽ ചിരിയുടെ മാലപ്പടക്കം പൊട്ടിക്കുന്നവർ 'വനിത'യ്ക്കായി ഒരുക്കിയ ചിരിവണ്ടിയിൽ!

Roopa Thayabji

Sub Editor

comedy-final1 ഫോട്ടോ: ശ്യാം ബാബു

‘‘എട്ടാം ക്ലാസിൽ പഠിക്കുമ്പം എന്റമ്മ ചുട്ടൊരു വെള്ളേപ്പം മുട്ടേം കൂട്ടി തട്ടീട്ട് നാണമില്ലേ ഇങ്ങനെ പറയാൻ ഇങ്ങനെയൊക്കെ പറയാമോ... നമ്മള് പിന്നേം കാണണ്ടേ...  ഉള്ളില്‍ സങ്കടമുണ്ട് ട്ടോ...’’ നമ്മുടെ സ്വീകരണമുറിയിൽ പൊട്ടിയ ചിരിയുടെ ഏറുപടക്കങ്ങളാണ് വനിതയുെട സ്റ്റുഡിയോയിൽ ഒരുമിച്ചിരുന്ന് പാട്ടു പാടുന്നത്. അതും ഒരൊറ്റ ൈസക്കിളിൽ ഒരുമിച്ചിരുന്ന്.

സദാ െപാങ്ങച്ചം പറയുന്ന ജാലിയൻ കണാരനായി വന്ന ഹരീഷ്, കള്ളുകുടിയന്റെ സകലഭാവങ്ങളും അരച്ചുകലക്കിക്കുടിച്ച നെൽസൺ,അതീവ നിഷ്കളങ്കനായി ‘അണ്ണാ’ എന്നു വിളിച്ചുെകാണ്ട് ഒാടി വരുന്ന നോബി, പട്ടാളക്കാരന്റെ ആദ്യരാത്രിയുമായി സ്റ്റേജ് തകർത്താടിയ ശശാങ്കൻ മയ്യനാട്, യമഹ മോട്ടോർ സ്റ്റാർട്ട് ചെയ്യുന്ന പോലെ ചിരിച്ചുകൊണ്ട് ബിനു അടിമാലി, തോളും വയറും കുലുക്കിച്ചിരിച്ച് ഉല്ലാസ് പന്തളം... ഫോട്ടോഷൂട്ടിനിടയിൽ പൊട്ടാസു പോലുള്ള ഡയലോഗും പൂത്തിരി പോലുള്ള തമാശകളും.

ഇടയ്ക്ക് നെൽസൺ കു‍ഞ്ഞി നമ്പറിടുന്നു. ‘ഞങ്ങൾ എല്ലാവരും സമപ്രായക്കാരാണ് കേട്ടോ...’ ആര്? എന്ത്? തുട ങ്ങിയ മറുചോദ്യങ്ങളെ നല്ല സൊയമ്പൻ മറുപടിെകാണ്ട് ഒാടിച്ചുവിട്ടു നെൽസൻ. ‘‘അല്ലെങ്കിൽത്തന്നെ പ്രായത്തിലെന്തി രിക്കുന്നു. ചിരിയിലല്ലേ കാര്യം.’’ ഇതിനിടയിൽ സീരിയസായി ഇരിക്കുന്ന ഹരീഷിന്റെ േതാളിൽ പിടിച്ച് ‘െദന്താ ബാബ്വേട്ടാ ഇങ്ങനെ?’ എന്നൊരു പൊട്ടിച്ചിരി... ചിരിവണ്ടി ദാ, ണിം ണിം എന്നു ബെല്ലടിച്ച് പു റപ്പെട്ടുകഴി‍ഞ്ഞു...

എപ്പിസോഡ് 1: റിയാലിറ്റി ഷോ

comedy006

നെൽസൺ: പല വേദികളി ൽ പല ക്ലബ്ബുകളിലൊക്കെ പരിപാടി അവതരിപ്പിച്ചു നടന്നവരാണ് എല്ലാവരും. ഒരുമിപ്പിച്ചത് ചാനലിലെ കോമഡി റിയാലിറ്റി േഷാ ആണ്. ഗ്രൂമിങ്ങിനാണ് ‍ഞാൻ നോബിെയ പരിചയപ്പെട്ടത്. മറ്റു ടീമുകൾ സ്ക്രിപ്റ്റ് മുഴുവൻ തയാറാക്കി പ്രാക്ടീസ് നടത്തുമ്പോ ഞാനും  നോബിയും വൺലൈൻ പോലുമാകാതെ ഓടിനടന്നു. തൊഴിലുറപ്പ് പദ്ധതിയുടെ ജോ ലി നടക്കുന്നിടത്ത് മദ്യപാനിയായ ഭർത്താവും ഭാര്യയും തമ്മിലുള്ള സംസാരമാണ് കിട്ടിയ സിറ്റ്വേവഷൻ.

ഭർത്താവിന്റെ റോളിൽ ഞാൻ. ഭാര്യയായി രാജേഷ് തിരു വമ്പാടി. കാര്യമായ പ്രാക്ടീസൊന്നും നടത്താൻ സമയം കി ട്ടാത്തതിനാൽ ചോദിക്കേണ്ട ചോദ്യങ്ങൾ ഒരു പേപ്പറിൽ കു റിച്ച് രാജേഷിനെ ഏൽപ്പിച്ചിട്ടുണ്ട്.

പുല്ലു ചെത്തിയിടാൻ കൊണ്ടുവരുന്ന കുട്ടയിൽ ഈ കട ലാസ് വച്ച് ഇടയ്ക്കിടെ അതിൽ നോക്കിയാണ് രാജേഷ് ചോദ്യം ചോദിക്കുന്നത്. ഒരു കൗണ്ടർ കഴിഞ്ഞ് അടുത്ത ചോ ദ്യം നോക്കാനായി രാജേഷ് ഒളികണ്ണിട്ട് നോക്കുമ്പോൾ കുട്ട അവിടെയില്ല. ആകെ വെപ്രാളം. പക്ഷേ, ദൈവത്തിന്റെ ഇടപെ ടൽ പോെല അന്നേരം എന്റെ മൈക്ക് ഇളകി. ഡയറക്ടർ ക ട്ട് പറഞ്ഞു.’’

മൈക്ക് സെറ്റ് ചെയ്തെങ്കിലും കുട്ടയും പേപ്പറും കാണാനില്ല. രാജേഷ് ഓട്ടമായി. അവസാനം പുറത്തെ വേസ്റ്റ് ബിന്നിൽ അതാ കിടക്കുന്നു. ടീമിലെ ഒരു ആർട്ടിസ്റ്റിന് സ്റ്റേജിൽ ക യറാനുള്ള ആഗ്രഹം കൊണ്ട് മീശ വടിച്ച് നൈറ്റിയൊക്കെ ഇ ട്ട് തൊഴിലുറപ്പ് േജാലിക്കാരിയായി യാതൊരു മുന്നറിയിപ്പുമി ല്ലാെത  അങ്ങ് കയറി. പുല്ലു ചെത്തി കുട്ടയിലിട്ട് കൊണ്ടു ക  ളയുന്നതായി ആത്മാർഥമായി അഭിനയിച്ച് കക്ഷി എടുത്തുകൊണ്ട് പോയത് സ്ക്രിപ്റ്റ് വച്ചിരുന്ന കുട്ട.

േനാബി: ‘‘ഞങ്ങൾ റിയാലിറ്റി ഷോയിൽ മത്സരിക്കാനെത്തിയതിന് കാരണം അരുണാണ്. എന്റെ അയൽക്കാരനായിരുന്നു അവൻ. അസാധ്യ കലാകാരൻ. സൗണ്ട് എൻജിനീയറായ അരുൺ തനിയെ ടീമിെല എല്ലാവരുേടയും ഡയലോഗ് ഡബ്ബ് ചെയ്ത് മിക്സ് ചെയ്ത് സ്കിറ്റിനുള്ള സി.ഡി കൊണ്ടുവരുമായിരുന്നു. അവൻ പോയതോടെ ഞങ്ങളുടെ മനസ്സിടിഞ്ഞു. പ്രൈസ് കിട്ടിയ തുക അഞ്ചായിട്ടാണ് വിഭജിച്ചത്.’’നോബി യുടെ കൺകോണിൽ തിളങ്ങിയ നീർത്തുള്ളിയിൽ  അരുൺ ചിരിക്കുന്നുണ്ടായിരുന്നു. അരുണിന്റെ ജീവൻ കവർന്നെടുത്ത കാർ അപകടത്തിൽ അരുണിനൊപ്പം അന്നു നോബിയുമുണ്ടായിരുന്നു.

സംഗതി ട്രാജഡിയാകുമെന്ന് കണ്ടതോടെ അടുത്തയാൾ കഥ ഏറ്റെടുത്തു.

comedy004

ഹരീഷ്:സ്േറ്റജുകളിൽ ലൈവ് ആയി സ്കിറ്റ് അവതരിപ്പിച്ചിട്ടുണ്ടെങ്കിലും ചാ നലിൽ ചെന്നതോടെ സംഭവം മാറി. ശബ്ദവുംബാക്ഗ്രൗണ്ട് മ്യൂസിക്കുമെല്ലാം റിക്കോഡ് ചെയ്ത് സ്കിറ്റ് ചെയ്യുന്നത് ആദ്യമാണ്. റിക്കോഡിങ് സ്കിറ്റിൽ സ്പീഡാണ് വില്ലൻ. ഒരു സ്കിറ്റിന്റെ ആദ്യ രംഗം ചായക്കടയിലായിരുന്നു. രണ്ടാം ഭാഗം നടക്കുന്നത് പുഴക്കരയിലും. ബാക്ഗ്രൗണ്ട് കൃത്യമായി മാറി കഥാപാത്രങ്ങൾ വേദിയിലെത്തി. പക്ഷേ, മിന്നൽ വേഗത്തിൽ സാധനങ്ങൾ മാറ്റാനായില്ല. രണ്ടാം രംഗത്ത് പുഴക്കരയിൽ കുളിക്കുന്ന കഥാപാത്രത്തിന്റെ തൊട്ടടുത്തതാ ആവി പറക്കുന്ന സമോവറും ബോണ്ടയും പഴംപൊരിയും നിറച്ച അലമാരയും. സ്കിറ്റ് എട്ടു നിലയിൽ പൊട്ടി. പിന്നെ ചെയ്തത് ബാ ർബർ ഷാപ്പാണ്. അതിലെ ബാബുവിന്റെ, ‘എന്താണ് ബാബ്വേട്ടാ, നിങ്ങള് എമ്മാതിരി വെർപ്പിക്കലാണ്’ എന്ന ഡയലോഗ് കയറിയങ്ങു ഹിറ്റായി.’’

ഉല്ലാസ്: ഒരിക്കൽ തിരക്കു കാരണം റിഹേഴ്സൽ നടന്നില്ല. മേക്കപ്പ് ഇടുന്നതിനിടെ ഡയലോഗൊക്കെ പറഞ്ഞുനോക്കി. കെട്ടിടം പണിയാണ് വിഷയം. ആ വിഷയത്തിൽ ഏബിസിഡി അറിയില്ല. സ്റ്റേജിൽ സംഗതി കൈവിട്ടുപോയി. സിമന്റ്, കല്ല്, കട്ട, പെയ്ന്റ്... ഇങ്ങനെ അറിയുന്ന ചില വാക്കുകൾ െകാണ്ട് ഒരു കളി കളിച്ചു. അവസാനം ജഡ്ജായ മണിയൻ പിള്ള രാജു ചേട്ടൻ സഹികെട്ട് ‘ആ കട്ട ഒരെണ്ണമെടുത്ത് എന്റെ തലയ്ക്കിട്ടടിച്ച് അങ്ങ് കൊല്ല്...’ എന്നു പറഞ്ഞുപോയി.’’

ഹരീഷ്: എന്തായാലും അവതരിപ്പിച്ച കഥാപാത്രത്തിന്റെ പേരിൽ അറിയപ്പെടാൻ കഴിയുന്നതല്ലേ വലിയ ഭാഗ്യം. അ ച്ഛാ ദിൻ എന്ന സിനിമയുടെ ലൊക്കേഷനിൽ വച്ച് മമ്മൂട്ടി  സാറിനെ ആദ്യമായി കാണുകയാണ്. ‘‘എന്താ ബാബ്വേട്ടാ, സുഖമല്ലേ’’ എന്നൊരു ചോദ്യം. എന്റെ കണ്ണു നിറഞ്ഞു. നീനയുടെ ഷൂട്ടിങ്ങ് സമയത്ത് ലാൽജോസ് മൈക്കിലൂടെ നിർദേശങ്ങൾ നൽകിയിരുന്നത് ‘ജാലിയൻ കണാരാ, അൽപം ൈററ്റിലേക്കു മാറി നിൽക്കൂ’ എന്നൊക്കെ ആയിരുന്നു.

ശശാങ്കൻ:  ആദ്യരാത്രി എന്ന സ്കിറ്റ് അവതരിപ്പിച്ചു കഴിഞ്ഞപ്പോൾ ജഡ്ജായിരുന്ന സുരാജ് വെഞ്ഞാറമ്മൂട് പറഞ്ഞത് ‘ശശാങ്കൻ എഴുതിയ സ്ക്രിപ്റ്റ് സിനിമയാക്കിയാൽ അതിൽ എനിക്കൊരു റോൾ ചെയ്യണം.’ എന്നായിരുന്നു.

ബിനു: സത്യം പറ‍ഞ്ഞാൽ സ്കിറ്റിനിടെ ഡയലോഗ് മറന്നുപോകുമ്പോ ഓർത്തെടുക്കാൻ സമയം കിട്ടാനായി കാച്ചിയതാണ് ഗ്ഹ്.ഹ..ഹ...’ എന്ന നീട്ടിയുള്ള ചിരി. അത് എന്റെ ട്രേഡ് മാർക്ക് ആയി.  ആ ചിരി കണ്ടാണ് ‘തത്സമയം ഒരു പെ ൺകുട്ടി’യിൽ അഭിനയിക്കാൻ മണിയൻ പിള്ള രാജുച്ചേട്ടൻ വിളിച്ചത്.

എപ്പിസോഡ് 2: അക്കരെ അക്കരെ അക്കരെ

comedy007

ചാന‍ൽ ഷോ കഴി‍ഞ്ഞതോടെ ആറുേപരും പ്രശസ്തരായി. അതോടെ സംഗതിമാറി. അമേരിക്കയിൽനിന്നും ആസ്േട്രലിയയിൽ നിന്നുമൊക്കെ വിളിേയാടു വിളി. 

നെൽസൺ: ‘‘അമേരിക്കൻ വീസ കിട്ടാൻ ചെന്നൈയിലെ   അമേരിക്കൻ എംബസിയിൽ ചെന്നു. അവിടെ എത്രയും വി നയത്തോടെ നിൽക്കുന്നോ, വീസ കിട്ടാനുള്ള സാധ്യത അ ത്രയും കൂടുമെന്നാ കേട്ടിട്ടുള്ളത്. എംബസിക്കാർ ചോദിക്കാൻ പോകുന്ന ചോദ്യങ്ങൾ നേരത്തേ  ഏജന്റ് പഠിപ്പിച്ചു തന്നു. ആർട്ടിസ്റ്റാണ് എന്നുപറഞ്ഞപ്പോൾ എന്തെങ്കിലും ഐറ്റം കാണിക്കണമെന്നായി. പരിഭാ ഷകൻ കാര്യം പറഞ്ഞപ്പോ ഞാ ൻ എന്റെ കുടിയനെത്തന്നെ പുറത്തെടുത്തു. പല്ലു കടിച്ച്, തല കുലുക്കി, ഒറ്റ ചോദ്യം, ‘‘നീ എന്താടാ എനിക്ക് വി സ തരാത്തെ? നിന്റെ പല്ല് ഞാൻ അടിച്ച് അ കത്തിടുമെടാ...’പരിഭാഷകൻ ചിരിക്കുന്നതു കണ്ടാ ക ണം അവിടുള്ളവരെല്ലാം പൊട്ടി ച്ചിരി. അങ്ങനെ എംബസി ഉദ്യോഗ സ്ഥനു നേരേ വിരൽചൂണ്ടി വീസ നേടി യ ആദ്യത്തെ മലയാളി ഞാനായി.’’

അവർക്ക് മലയാളം മനസ്സിലാകാത്തത് ഭാഗ്യം എന്ന് നോബിയുടെ ഗോൾ.

ശശാങ്കൻ: പണ്ട് മിമിക്രി അവതരിപ്പിക്കുന്ന കാലത്താണ് ടൈറ്റാനിക് സിനിമ കണ്ടത്. അന്ന് ജാക്കിനെയും റോസിനെയും കഥാപാത്രമാക്കി സ്കിറ്റും ചെയ്തിട്ടുണ്ട്. അങ്ങനെയിരിെക്ക ഒരു വിദേശയാത്ര. അമേരിക്കയിലാണ് പരിപാടി. പിന്നെ കാ നഡയിലും. ന്യൂയോർക്കിൽ നിന്ന് കപ്പലിലാണ് യാത്ര. ഒരു സ്ഥലത്തെത്തിയപ്പോൾ കപ്പലിനുള്ളിൽ ശോകമൂകമായ അ ന്തരീക്ഷം. ഭയങ്കര കരച്ചിൽ വരുത്തുന്ന ഒരു മ്യൂസിക് പ്ളേ ചെയ്തിട്ടുണ്ട്. എല്ലാവരും നിശബ്ദരായി പ്രാർഥിക്കുന്നു.

അടുത്തുനിന്ന ആളോട് ചോദിച്ചപ്പോഴാണ് അറിയുന്നത്, അവിടെയാണ് ടൈറ്റാനിക് മുങ്ങിയതെന്ന്. എനിക്ക് എന്തു ചെ യ്യണമെന്ന് അറിയാതായി. ഒറ്റ ഒാട്ടത്തിന് ഡെക്കിൽ കയറി. ആകാശത്ത് നിറയെ ചിരിക്കുന്ന നക്ഷത്രങ്ങളും ചന്ദ്രനും. ക ണ്ണടച്ചു നിന്ന് പഴയ സ്കിറ്റിൽ ജാക്ക് റോസിനോടു പറയുന്ന ഡയലോഗ്സ് തട്ടി.’’

comedy002

കേട്ടിരുന്ന നോബി എന്തോ പറയാനൊരുങ്ങിയപ്പോൾ ഉല്ലാസ് തടയുന്നു. പക്ഷേ, ബാക്കിയുള്ളവർ വിടുന്ന ലക്ഷണമില്ല. ഉല്ലാസിന് പറയാെത വഴിയില്ലെന്നായി.

ഉല്ലാസ്: ‘‘ആദ്യത്തെ വിദേശയാത്ര. നോബിയാണ് കൂടെയുള്ളത്. വിമാനം ടേക്ക് ഓഫ് ചെയ്യുന്നതിനു മുമ്പ് വീട്ടിലേക്ക് വിളിച്ച് വിവരം പറയുകയാണ് ‍ഞാൻ. എയർഹോസ്റ്റസ് ട്രേ യിൽ വെള്ളവും സമൂസയുമായി വന്നു. നോബി ഒരെണ്ണം എ ടുത്തു. പിന്നെ എന്നോടു പറഞ്ഞു, ‘അണ്ണാ, ചൂട് പോകുന്നതിനു മുമ്പേ കഴിച്ചോ.’ ഫോണിലായിരുന്ന ഞാൻ സമൂസ എടുത്ത് ഒറ്റക്കടി. സമൂസ പോലെ ത്രികോണാകൃതിയിൽ മടക്കിയെടുത്ത ടൗവലായിരുന്നു അത്.

ബിനു: എന്തു പറഞ്ഞാലെന്താ? ഗ്ളോബിൽ മാത്രം കണ്ടു പരിചയമുള്ള സ്ഥലങ്ങളിൽ പോകാനും പരിപാടി അവതരിപ്പിക്കാനും പറ്റീല്ലേ? എല്ലാം ഈ ചിരിമരുന്നു കയ്യിലുള്ളതുകൊണ്ടു മാത്രം സാധിച്ചതാ...

എപ്പിസോഡ് 3: ചിരിയല്ല ജീവിതം

ചിരിക്കഥ വണ്ടി ഇനി അൽപനേരം ഓടുന്നത് ജീവിതത്തിന്റെ ട്രാക്കിൽ. ഇവിടെ അൽപ്പം കണ്ണീരും കഷ്ടപ്പാടും സസ്പെൻസും കൂടിയുണ്ട്.

നെൽസൺ: ‘‘എന്റെ ചേട്ടൻ സാംസണിന്റെ വഴി പിന്തുടർന്നാ ണ് ഈ രംഗത്ത് എത്തിയത്. ആദ്യം  ചെറിയ ക്ളബുകൾക്കൊപ്പം. പിന്നീടാണ് കോട്ടയം നസീറിന്റെ ടീമിലെത്തിയത്. അതു കഴിഞ്ഞാണ് സീരിയലിലും സിനിമയിലും മുഖം കാണിച്ചത്. അന്നൊക്കെ ഉത്സവപറമ്പിൽ ചത്തുകിടന്ന് കോമഡി പറഞ്ഞാലും ആരു ചിരിക്കാൻ?. പക്ഷേ, ഇപ്പോ പകുതി ജോലി ചെയ്താൽ മതി. ജനം നിർത്താതെ ചിരിക്കും.’’

നോബിയും ശശാങ്കനും ഹരീഷുമെല്ലാം അതിനോട് യോജിച്ച് തലകുലുക്കുന്നു. 20 വർഷമായി പ്രഫഷനൽ മി മിക്രി രംഗത്തുണ്ട് നെൽസൺ. ഭാര്യ ആലീസിനും മക്കളായ ജോസഫ് മാർട്ടിനും ജെന്നിഫർ മേരിക്കും ചിരി നിർത്താൻ സമയമില്ലത്രേ.

നോബി: സ്കൂളിൽ പഠിക്കുമ്പോൾ മോണോആക്ട്, കഥാപ്രസംഗ മത്സരങ്ങളിലെല്ലാം സ്ഥിരം ഉണ്ടായിരുന്നു ഞാൻ. അച്ഛനും അമ്മയ്ക്കും ഒറ്റമകൻ. വെഞ്ഞാറമൂട് സ്കൂളിൽ നിന്ന് പത്താം ക്ലാസ് പാസായപ്പോ മകനെ ടെക്നിക്കൽ ഫീ ൽഡിലെത്തിക്കണമെന്ന് അച്ഛന് ഒരേ നിർബന്ധം. അന്ന് വീട്ടിൽ കറന്റ് പോലുമില്ല. പക്ഷേ, അ ച്ഛൻ പഠിക്കാൻ ചേർത്തത് എയർ കണ്ടീഷൻ ആൻഡ് റഫ്രിജറേഷൻ കോ ഴ്സിന്. ആറു മാസമേ ക്ലാസിൽ പോയുള്ളൂ. അത് ക ഴിഞ്ഞ് നാട്ടിലെ ചെറിയ ക്ലബ്ബുകൾക്കൊപ്പം മിമിക്രി ചെയ്തു തുടങ്ങി.’’
 ‘അതോടെ നാട്ടുകാർക്ക് സ്വൈര്യക്കേട് തുടങ്ങി’ യെന്ന് ഉല്ലാസ് നൈസായി ഒരു കൗണ്ടറിട്ടു. വണ്ടി കൂട്ടച്ചിരിയിൽ ഒന്നു തെന്നി.

comedy003

എപ്പിസോഡ് 5: പ്രണയം, കല്യാണം

നാട്ടിൽ വിപ്ലവമുണ്ടാക്കി കല്യാണം കഴിച്ച കഥയാണ് നോ ബിക്കും ശശാങ്കനും പറയാനുള്ളത്.

നോബി: ‘‘ചാനൽ പരിപാടി കണ്ട് ഇഷ്ടപ്പെട്ട് ഒരു പെൺകുട്ടി ഫോൺ ചെയ്യുന്നു. അതു പതിവായപ്പോ ചെറിയ പ്രണയത്തിന്റെ സുഗന്ധം വന്നുതുടങ്ങി. നേരിൽ കണ്ടതു തന്നെ പിന്മാറണമെന്നു പറയാനാണ്. പെൺകുട്ടി സമ്മതിക്കണ്ടേ? അതോടെ ആര്യയെ തന്നെ വിവാഹം കഴിക്കാൻ തീരുമാനിച്ചു. ‘ഇതിഹാസ’ എന്ന സിനിമയിൽ മോതിരം മോഷ്ടിക്കുന്ന സീനിൽ അഭിനയിച്ച് പായ്ക്കപ്പ് പറഞ്ഞ് നേരേ പോയത് ആര്യയെ വീട്ടിൽ നിന്ന് കടത്താനാണ്. രഹസ്യമായി വിവാഹം രജിസ്റ്റർ ചെയ്തു. അന്ന് വടിവാളും കുന്തവുമായി വീട്ടുകാർ സീൻ കോൺട്രയാക്കിയെങ്കിലും ഇപ്പോൾ എല്ലാവരും നല്ല ലവ്.’’

ഏഴുമാസം ഗർഭിണിയായ ആര്യയ്ക്കൊപ്പം പുതിയ  അ തിഥിയെ സ്വീകരിക്കാനുള്ള ഒരുക്കത്തിലാണ് നോബി. പക്ഷേ, ആര്യയെക്കാൾ വയറ് നോബിക്കാണെന്ന നെൽസന്റെ ക മന്റ് എട്ടുനിലയിൽ പൊട്ടിച്ചിതറിയപ്പോൾ നോബിയുടെ ചിരി ചമ്മലായി.

ശശാങ്കൻ: ക്രിസ്ത്യാനിയായ ആനിയെ വീട്ടിൽ നിന്ന് വിളിച്ചിറ ക്കിയാണ് കല്യാണം കഴിച്ചതെങ്കിലും സ്വന്തം വീട്ടുകാരുടെ സ പ്പോർട്ടുണ്ടായിരുന്നു. വിളിച്ചിറക്കിയ പെണ്ണിനെയും കൊണ്ട് ആദ്യം പോയത് സ്േറ്റജിലേക്ക്. ഏറ്റ പരിപാടി ഉപേക്ഷിക്കാൻ പറ്റുമോ? സ്േറ്റജിൽ ആദ്യരാത്രി തകർക്കുമ്പോൾ ആനി സദ സ്സിലിരുന്ന് പരിപാടി കണ്ടു. ‘എന്റെ കുസുമം...’ എന്ന വിളികേ ട്ട് സദസ് ഇളകിമറിയുമ്പോൾ നെഞ്ചിൽ തീയായിരുന്നു. ഇ പ്പോൾ മകൾ ശിവാനിക്കൊപ്പം പഴയ കഥ പറഞ്ഞ് ചിരിക്കും. കോഴിക്കോടുകാരനായ ഹരീഷിന്റെ പ്രണയകഥ നടക്കുന്നത് സാംബശിവൻ കഥാപ്രസംഗത്തിൽ പറയുന്നത് പോലെ അങ്ങു പണ്ടുപണ്ട് ഒരുപാടു വർഷങ്ങൾക്കു മുമ്പാണ്.

ഹരീഷ്: ‘‘തോറ്റ പത്താം ക്ലാസ് എഴുതിയെടുക്കാൻ ട്യൂഷൻ സെന്ററിൽ ചേർന്ന കാലത്ത് കൂടെ പഠിച്ച പാട്ടുകാരിയെ ക ണ്ട് ഇഷ്ടമായി. തിരിച്ചു പ്രണയിച്ചില്ലെങ്കിൽ പഠിത്തം നിർത്തു മെന്ന ഭീഷണി ഏറ്റു. അച്ഛനും അമ്മയും മരിച്ചെങ്കിലും കു ടുംബക്കാർ നല്ല സപ്പോർട്ടായിരുന്നു. ചെറിയ ട്രൂപ്പുകളിൽ മി മിക്രി കളിച്ചുനടന്ന കാലത്തായിരുന്നു വിവാഹം. 19 വർഷമായി സംഗീതം പഠിക്കുന്ന സന്ധ്യ വർഷങ്ങളായി ചെമ്പൈ സം ഗീതോത്സവത്തിൽ പാടുമുണ്ട്. മകൻ ധ്യാൻ ഇങ്ങെത്താൻ ഇത്തിരി വൈകി. ജനുവരിയിൽ രണ്ടു വയസാകും.’’
മോനെ ‘കിങ് ലയറി’ന്റെ വിദേശത്തെ ലൊക്കേഷനിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കത്തിലാണ് ഹരീഷ്.

സ്കൂളിലോ കോളജിലോ മിമിക്രി മത്സരത്തിന് കർട്ടൻ വലിച്ചിട്ടു പോലുമില്ലാത്തയാളായിരുന്നു താൻ എന്ന് ഉല്ലാസ്.

ഉല്ലാസ്: ‘‘കോമഡി കസറ്റുകളിലെ സ്കിറ്റുകൾ കൂട്ടുകാരുടെ മുന്നിൽ അവതരിപ്പിക്കുമായിരുന്നു. നാട്ടിൽ ജോലികൾക്കിടെ വീണു കിട്ടുന്ന നുറുങ്ങുകൾ സ്കിറ്റിന് വിഷയമായതോടെ പ രിപാടികൾ അവതരിപ്പിച്ചു തുടങ്ങി. ആ കാലത്തായിരുന്നു വിവാഹം, പക്കാ അറേഞ്ച്ഡ് മാര്യേജ്. ഭാര്യ നിഷ. മക്കൾ ഇ ന്ദുജീത്തും സൂര്യജിത്തും.
ബിനു : ഇടുക്കീലാ എന്റെ വീട്. വീട്ടുകാർ പാട്ടും നാടകവും ഒക്കെയാണ് പയറ്റിയതെങ്കിൽ മിമിക്രിയായിരുന്നു എന്റെ ഐ റ്റം. പല ട്രൂപ്പുകളിൽ കളിച്ചു. ജാഫർ ഇടുക്കി സിനിമയിലേക്ക് പോയ ഗ്യാപ്പിൽ കലാഭവനിൽ കേറി. അങ്ങനെയിരിക്കേ ഒരാഗ്രഹം, ഒരു മൊബൈൽ ഫോൺ വാങ്ങണം. പക്ഷേ, ആഗ്രഹം അടക്കിവച്ച് കാത്തിരുന്നത് നാലര വർഷമാണ്. നാട്ടിൽ മൊ ബൈൽ ടവറില്ലാതെ ഫോൺ വാങ്ങിയിട്ടെന്തു കാര്യം. ’’

ബിനുവിന്റെ ഭാര്യ ധന്യയും മക്കളായ ആത്മികും ഭാഗ്യയും ബിനുവിന്റെ ചിരി യാത്രയ്ക്ക് കൂട്ടായുണ്ട്.

comedy005

എപ്പിസോഡ് 6: അടുത്ത ജൻമം

ആറുപേർക്കും ഇപ്പോൾ കോമഡി സ്കിറ്റുകളിൽ മാത്രമല്ല, കൈനിറയെ സിനിമകളുമുണ്ട്. എണ്ണത്തിൽ നോബിയാണു മുന്നിൽ , 40 ചിത്രങ്ങൾ.   ഈ ജന്മം ആഗ്രഹിച്ചതിലുമപ്പുറം കിട്ടിക്കഴിഞ്ഞെന്ന് ബിനു. പക്ഷേ, ദൈവം മുന്നിൽ പ്രത്യക്ഷപ്പെട്ട് എന്തു വരം വേണമെന്ന് ചോദിച്ചാൽ അടുത്ത ജന്മത്തിലും കലാകാരൻ തന്നെയാകണമെന്നേ ഇവർ പറയൂ.

നോബി: ‘‘ഒരു സ്വർണവ്യാപാരിയും വെള്ളിവ്യാപാരിയും കള്ളനും തപസ്സ് ചെയ്തു. ദൈവം പ്രത്യക്ഷപ്പെട്ടു. സ്വർണവ്യാപാരി ആവശ്യപ്പെട്ടത് ഒരു മുറി നിറയെ സ്വർണം. വെള്ളി വ്യാപാരി ചോദിച്ചത് മുറി നിറയെ വെള്ളി. കള്ളൻ ദൈവത്തെ മാറ്റി നിറുത്തി ചോദിച്ചു, മറ്റ് രണ്ടുപേരുേടം അഡ്രസ് ഒന്നു തരാേമാ? കൂട്ടച്ചിരിക്കിടയിൽ നോബി ഒന്നുകൂടി പറ‍ഞ്ഞു. ‘‘അടുത്ത ജന്മത്തിലെങ്കിലും എനിക്ക് ഐ.ടി.ഐ പാ സാകണം.’’ ലാസ്റ്റ് പഞ്ച് ബിനുവിന്റെ വകയായിരുന്നു.

ബിനു: ‘‘ഈ രഹസ്യം പരസ്യമാക്കാതെ ഉറക്കം വരില്ല എ നിക്ക്. ശശാങ്കന്റെ ശരിക്കും പേര് എന്താണെന്നറിയാമോ? സംഗീത് എന്നാണ്.’’ സത്യം പുറത്തായ ഞെട്ടലിൽ സംഗീത് എന്ന ശശാങ്ക നിരിക്കുമ്പോൾ ‘നിനക്ക് ശശാങ്കൻ എന്ന പേരേ ചേരൂ’എ ന്ന ഡയലോഗോടെ കളിയാക്കലിന്റെ മാലപ്പടക്കത്തിനു തിരികൊടുത്തു കഴിഞ്ഞു മറ്റുള്ളവർ.

comedy009