Thursday 27 August 2020 05:00 PM IST : By സ്വന്തം ലേഖകൻ

ഇതാണ് ലക്ഷ്മി നായർ ഒരുക്കിയ ആദ്യ ലൈവ് വിഡിയോ; വൈറലായി ‘കുക്ക് വിത്ത് ലക്ഷ്മി നായർ’

ln-new

പാചക അവതരണം ലൈവാക്കി വിപ്ലവം സൃഷ്ടിച്ച് വനിതയും പാചക വിദഗ്ധ ലക്ഷ്മി നായരും. ഓണത്തിന്റെ വേറിട്ട രുചിയും പാചകപ്പെരുമയും ഫെയ്സ്ബുക്ക് ലൈവിലൂടെയാണ് പാചക പ്രേമികൾക്കായി വിളമ്പിയത്.

വനിതയും പ്രശസ്ത പാചക വിദഗ്ധ ലക്ഷ്മി നായരും കൈകോർത്ത ‘കുക്ക് വിത്ത് ലക്ഷ്മി നായർ’ വേറിട്ട രുചി കൊണ്ട് മാത്രമല്ല പുതുമയുള്ള അവതരണം കൊണ്ടും സോഷ്യൽ ലോകത്ത് തരംഗമായി.

വ്യാഴാഴ്ച രാവിലെ 11 മണിയോടെ www.facebook.com/vanithamagazine പേജിലാണ് ലൈവ് ആരംഭിച്ചത്. പായസ രുചികള്‍ക്കിടയിലെ രാജാവായ റാഗി വെർമിസെല്ലി പായസമായിരുന്നു ലൈവ് വിഡിയോയിലൂടെ ലക്ഷ്മി നായർ തയ്യാറാക്കിയത്. നേരത്തെ അറിയിച്ചതു പ്രകാരമുള്ള ചേരുവകളുമായി പായസ പ്രേമികളും പാചക വിദഗ്ധരും ലൈവിൽ ചേർന്നതോടെ പായസം മേക്കിങ് അടിമുടി ലൈവായി.

വീട്ടമ്മമാർക്ക് പാചക സംബന്ധിയായ സംശയങ്ങൾ ചോദിക്കാനും, രുചിക്കൂട്ടുകളെക്കുറിച്ച് ചോദിച്ചറിയാനും ലൈവിലൂടെ അവസരമുണ്ടായിരുന്നു. പാചകത്തിന്റെ ഓരോ ഘട്ടങ്ങളും ചേരുവകളുടെ കൃത്യമായ അളവും വിഡിയോയിലൂടെ ലക്ഷ്മി നായർ വിശദമാക്കി. ഒപ്പം ഓണ വിശേഷങ്ങളും ആശംസകളും ലൈവ് കമന്റ് ബോക്സിൽ പായസ രുചിക്കൊപ്പം നിറഞ്ഞു തൂവി. 40 മിനിറ്റ് ദൈർഘ്യമുണ്ടായിരുന്ന ലൈവ് വിഡിയോ ഒരു ലക്ഷത്തോളം പേരാണ് കണ്ടത്. ആയിരക്കണക്കിന് പേർ വിഡിയോ ഷെയർ ചെയ്യുകയും ചെയ്തു.

വിഡിയോ കാണാം;