Saturday 18 August 2018 04:57 PM IST : By സ്വന്തം ലേഖകൻ

പ്രഷർ കുക്കറുണ്ടെങ്കിൽ ഏതു വെള്ളത്തിൽ നിന്നും ശുദ്ധമായ കുടിവെള്ളം തയാറാക്കാം

cooker-drinking-water

കേരളം ചരിത്രം കണ്ട ഏറ്റവും വലിയ പ്രതിസന്ധിയിലൂടെയാണ് ഇപ്പോൾ കടന്നുപോകുന്നത്.ചുറ്റും വെള്ളക്കെട്ടാണെങ്കിലും  കുടിക്കാൻ ഒരു തുള്ളി വെള്ളമില്ലാത്ത അവസ്ഥയാണ് പലയിടത്തും. ദുരിതാശ്വാസ ക്യാമ്പുകളിലും മറ്റും മിനറൽ വാട്ടർ ബോട്ടിലുകൾ എത്തിക്കുന്നുണ്ട്. എന്നാൽ ഇപ്പോഴും വീടുകളിൽ കുടുങ്ങിക്കിടക്കുന്നവരാണ് ഏറെ ദുരിതം അനുഭവിക്കുന്നത്. ഭക്ഷണവും കുടിവെള്ളവുമില്ലാതെ ദിവസങ്ങളോളം പട്ടിണിയിലാണ് പലരും. ശുദ്ധമായ കുടിവെള്ളം തയാറാക്കാൻ സഹായിക്കുന്ന കുറിപ്പാണ് ചുവടെ നൽകുന്നത്.

സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിക്കുന്ന കുറിപ്പ് വായിക്കാം;  

വെള്ളപൊക്ക സമയത്ത് ശുദ്ധമായ കുടിവെള്ളമാണ് ഏറ്റവും വലിയ പ്രശ്നം. ചെന്നൈ വെള്ളപ്പൊക്കത്തിൽ വിജയകരമായി പ്രയോഗിച്ച ഈ ആശയം നമുക്കും പിന്തുടരാം. പ്രഷർ കുക്കറിൽ വെള്ളമെടുത്ത് വെയിറ്റ് ഇട്ടശേഷം 10-15 മിനുട്ട് ഉയർന്ന ചൂടിൽ തിളപ്പിക്കുക. പിന്നീട് വെള്ളം അരിച്ചെടുക്കുക. ഇങ്ങനെ അരിച്ചെടുത്ത ഏതു വെള്ളവും സുരക്ഷിതമായി കുടിക്കാൻ ഉപയോഗിക്കാം.

പ്രതിസന്ധി വേളയിൽ എല്ലാവരും ഇതു നടപ്പിലാക്കുക. തൊട്ടടുത്ത വീട്ടുകാർക്കും പറഞ്ഞുകൊടുക്കുക. ഓർക്കുക, ആശുപത്രികൾ അകലെയാണ്. നമ്മുടെ ആരോഗ്യം പ്രധാനമാണ്. കുടിവെള്ളം അണുവിമുക്തമാകേണ്ടത് അത്യാവശ്യമാണ്.

1.