Monday 20 July 2020 12:18 PM IST : By സ്വന്തം ലേഖകൻ

വിവാഹിതനാകാൻ പോകുന്ന മകന് അമ്മയുടെ പാചക പഠന ക്ലാസ്; കയ്യടിച്ച് സോഷ്യൽ മീഡിയ

pachakam88665f

വിവാഹപ്രായമാകുമ്പോൾ പെൺമക്കൾക്ക് പാചകത്തെ കുറിച്ച് ക്ലാസ് എടുക്കുന്ന അമ്മമാരുണ്ട്. എന്നാൽ ആൺകുട്ടികൾക്ക് ഇത്തരം സ്റ്റഡി ക്ലാസുകൾ വളരെ കുറവാണ്. ഭക്ഷണം ഉണ്ടാക്കുന്നത് പെൺകുട്ടികളുടെ മാത്രം ഉത്തരവാദിത്തത്തിൽ പെട്ട കാര്യമല്ലെന്ന് ബോധ്യപ്പെടുത്തുകയാണ് ഒരു ട്വിറ്റർ പോസ്റ്റിലൂടെ. 

വിവാഹിതനാകാന്‍ തയാറെടുക്കുന്ന മകനു വേണ്ടി അമ്മ ഒരുക്കിയ പലചരക്കു സാധനങ്ങളുടെ ലിസ്റ്റാണ് പോസ്റ്റിൽ. കടയില്‍ സാധനങ്ങള്‍ വാങ്ങാന്‍ പോകുമ്പോള്‍ പലതരം പരിപ്പുകള്‍ തിരിച്ചറിയാനുള്ള ട്യൂട്ടോറിയൽ ആണ് പോസ്റ്റ്. പരിപ്പുകളുടെ പലതരം സാമ്പിളുകള്‍ ചെറിയ കവറുകളിലാക്കി ഒരു ഡയറിയുടെ താളില്‍ ഒട്ടിച്ച് ഓരോന്നിനും താഴെ അവയുടെ പേരും എഴുതിയിട്ടുണ്ട്. 

ദിപന്‍ശു കബ്ര എന്ന ഐപിഎസ് ഓഫിസറാണ് ചിത്രം ട്വീറ്റ് ചെയ്തിരിക്കുന്നത്. നല്ല പരിശീലനമാണ് അമ്മ മകന് നൽകിയതെന്നാണ് പോസ്റ്റ് കണ്ട ഭൂരിഭാഗം പേരുടെയും അഭിപ്രായം. പാചകം സ്ത്രീകളുടെ മാത്രം ജോലിയല്ലെന്നും പുരുഷന്മാർ കൂടി പങ്കാളികളാകണമെന്നും കമന്റിൽ പറയുന്നു.  

Tags:
  • Spotlight
  • Social Media Viral