Thursday 09 April 2020 12:48 PM IST

ജർമനിയിൽ രോഗവ്യാപനം നിരീക്ഷിക്കാൻ കൊറോണ ഡാറ്റാ ആപ്! കോവിഡ് ടാക്സികളും ശ്രദ്ധേയമാകുന്നു...

Ajit Abraham

Assistant Editor

coronagctfytftre

പ്രവാസി മലയാളികൾ ഏറെയുള്ള ജർമനിയിൽ കൊറോണ വൈറസിന്റെ വ്യാപനം നിരീക്ഷിക്കാൻ സഹായിക്കുന്ന സ്മാർട്ട് വാച്ചുകളും   ഫിറ്റ്നസ് ട്രാക്കർ ബാൻഡുകളും അടങ്ങിയ കൊറോണ ഡാറ്റാ ആപ് സംവിധാനമായി. ബർലിനിലെ റോബർട്ട് കോ ഇൻസ്റ്റിറ്റ്യൂട്ടാണ് ഇതു പുറത്തിറക്കിയത്. കോവിഡ് 19 ഉണ്ടോ എന്നു സംശയമുള്ളവർ അവരുടെ ആരോഗ്യ ഡാറ്റാ അധികൃതരുമായി പങ്കിടണം. ജർമനിയിൽ  കൊവിഡ് 19 അണുബാധകരുടെ എണ്ണം  ഇരട്ടിയാകാൻ എടുക്കുന്ന സമയം എട്ടു ദിവസത്തിൽ നിന്നും കുറഞ്ഞു വരുകയാണ്.

ഏതായാലും ചൈനയിൽ നിന്നും 8 മില്യൺ പ്രതിരോധ മാസ്കുകൾ ലുഫ്താൻസാ കാർഗോ വഴി എത്തിയിട്ടുണ്ട്. ഏപ്രിൽ 19 വരെ നീണ്ടുനിൽക്കുന്ന പൊതുജീവിതത്തിലെ നിയന്ത്രണങ്ങൾക്ക് കട്ട് ഓഫ് തീയതികൾ ഇതുവരെ നിശ്ചയിച്ചിട്ടില്ലെന്ന് ജർമൻ ചാൻസിലർ അങ്കലാ മാർക്കൽ പറഞ്ഞു. 

ജർമനിയിൽ രോഗനിർണയം നടത്തി 24 മണിക്കൂറിനുള്ളിൽ രോഗബാധിതരായ ആളുകളെ കണ്ടെത്തുകയും അവരുടെ വ്യക്തി ബന്ധങ്ങൾ കണ്ടുപിടിക്കുകയും ചെയ്യുന്നതുകൊണ്ട് ജർമനിയിലെ രോഗ വ്യാപനം ഏറെ തടയാൻ സാധിക്കുന്നുണ്ട്. ആരോഗ്യ വകുപ്പിന്റെ കാര്യക്ഷമമായ  പ്രവർത്തനമാണ് ജർമനിയിലെ രോഗ വ്യാപനത്തിന്റെ പ്രതിരോധം വർധിപ്പിക്കുന്നത്.

മറ്റു രാജ്യങ്ങൾ, സംസ്ഥാനങ്ങൾ എന്നിവിടങ്ങളിൽ നിന്ന് ജർമനിയിലേക്ക് ആരു വന്നാലും കർശനമായി 14 ദിവസം ക്വാറന്റീനിൽ താമസിക്കണമെന്ന് സർക്കാർ. ഏപ്രിൽ 10 മുതലാണ് ഈ നിയമം പ്രാബല്യത്തിലാകുന്നത്. യൂറോപ്പ് പൗരന്മാർക്കും ജർമൻ പൗൻമാർക്കും ഈ നിയമം കർശനമായും ബാധകമായിരിക്കും.  

കോവിഡ് ടാക്സികൾ

കോവിഡ് ടാക്സികൾ ജർമനിയിൽ ഇപ്പോൾ ശ്രദ്ധേയമാകുന്നു. കോവിഡ്19 രോഗത്തെ പ്രതിരോധിക്കാൻ ജർമൻ ആരോഗ്യവകുപ്പ് നടപ്പിലാക്കിയ പദ്ധതിയാണ് കോവിഡ് ടാക്സികൾ . ആരോഗ്യ രംഗത്തെ വിദഗ്ധരും സഹായികളുമാണ് കോവിഡ് ടാക്സിയിൽ യാത്ര ചെയ്യുന്നത്. രോഗികളെ ഉടൻ കണ്ടെത്തുകയാണ് ലക്ഷ്യം. ഇതു വഴിയായി രോഗിയുടെ ടെസ്റ്റിങ്ങും ട്രാക്കിങ്ങും പെട്ടെന്ന് വ്യക്മാകുകയും ആവശ്യമെങ്കിൽ അവരെ ആശുപത്രിയിൽ എത്തിക്കുകയുമാണ് ഈ ടാക്സികളുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. 

കൊറോണ വൈറസ് ബാധിക്കുന്ന രോഗികൾക്ക് തുടക്കത്തിൽ തന്നെ അതിനെ പ്രതിരോധിക്കാനുള്ള ഇമ്മ്യൂണിറ്റി ഉണ്ടെങ്കിലും അടുത്ത മൂന്നു നാലു ദിവസത്തിനുള്ളിൽ രോഗികളുടെ ഇമ്മ്യൂണിറ്റി കുറഞ്ഞ് അവരിൽ രോഗബാധ പൂർണമായും വർധിക്കുമെന്നുമാണ് വൈറോളജിസറ്റികളുടെ ഇപ്പോഴത്തെ വ്യാഖ്യാനം. കൊറോണ വൈറസ് ബാധിച്ച്  ജർമനിയിൽ ഇതുവരെ 1700 ഓളം പേരാണ് മരിച്ചത്. എന്നാൽ  രോഗം ബാധിച്ചിട്ടും സുഖം പ്രാപിച്ചവർ 28,000 ത്തിലധികമാണ്.  

കടപ്പാട്:ജോസ് കുമ്പിളുവേലി, പ്രവാസി ഓൺലൈൻ ന്യൂസ്, ജർമനി

Tags:
  • Spotlight