Thursday 05 December 2019 02:16 PM IST : By സ്വന്തം ലേഖകൻ

ആഹാ അന്തസ്! പ്രണയനിമിഷങ്ങൾക്കൊപ്പം ഒരുപൊടിക്ക് ബോധവത്കരണവും; പിള്ളേര് പൊളിച്ചു

sd

വിവാഹ ഫൊട്ടോഗ്രഫിയിലെ വെറൈറ്റി തേടിയുള്ള യാത്ര ഇനിയും അവസാനിച്ചിട്ടില്ല. കായലും കടലും പുഴയും പച്ചപ്പും എന്നു വേണ്ട പ്രണയ ചിത്രങ്ങൾക്കു വേണ്ടി ഏതറ്റം വരെയും പറക്കാൻ നമ്മുടെ പുതുതലമുറ തയ്യാർ. സംഭവം വെറൈറ്റിയും കളറുമാകണം അതാണ് മുഖ്യം.

വെറൈറ്റി തേടിയിറങ്ങിയ രണ്ട് ഇണക്കുരുവികൾ ‘നല്ലകുട്ടികളായി’ മാറിയ കഥയാണ് ഇക്കുറി സോഷ്യൽ മീഡിയക്കു പറയാനുള്ളത്. സേവ് ദ് ഡേറ്റ് എന്ന കല്യാണക്കുറിമാനത്തിനായി കാടും മലയും പുഴയും ഇവർ താണ്ടിയില്ല. പിന്നെയോ, ആരുടേയും കണ്ണു തുറപ്പിക്കുന്ന മികച്ചൊരു ആശയവുമായി രംഗപ്രവേശം ചെയ്തു. മുന്നിലിരിക്കുന്നവനും പിന്നിലിരിക്കുന്നവൾക്കും ഹെൽമറ്റ് നിർബന്ധമാക്കിയ കാലത്ത് രണ്ട് ഹെൽമറ്റുമായാണ് ഇരുവരും പ്രത്യക്ഷപ്പെടുന്നത്. കൂടെയൊരു കുറിപ്പും, 100% നിയമങ്ങൾ പാലിച്ചുകൊണ്ട് വളരെ മാന്യമായി ഒരു സേവ് ദ ഡേറ്റ്.

sd-1

ധനേഷ് ശ്രുതി എന്നിവരാണ് ഈ ഹെൽമറ്റ് പ്രണയകഥയിലെ നായകനും നായികയും. അജു ആഡ്സ് വെഡ്ഡിംഗ് മൂവീസ് ആണ് ഈ പ്രണയവും നിയമവും സമം ചേരുന്ന ഈ തീം അവതരിപ്പിച്ചിരിക്കുന്നത്. എന്തായാലും സോഷ്യൽ മീഡിയ ഈ വെറൈറ്റിയെ ഇരു കൈയും നീട്ടി സ്വീകരിച്ചിട്ടുണ്ട്.

Tags:
  • Social Media Viral