Monday 17 June 2019 05:25 PM IST : By സ്വന്തം ലേഖകൻ

പോർവിളിയില്ലിവിടെ, പ്രണയം മാത്രം! ;ഒരു ഇന്ത്യാ–പാക് മൊഹബ്ബത്തിന്റെ കഥ; വൈറൽ ചിത്രത്തിനു പിന്നിൽ

couples

ഒരു യുദ്ധം കഴിഞ്ഞ പ്രതീതിയായിരുന്നു. പരസ്പരം പോർവിളിച്ചും ആവേശം പങ്കുവച്ചും ആരാധകരും കൂടിയെത്തിയതോടെ ശരിക്കും അതൊരു യുദ്ധസമാനമായ പോരാട്ടമായി. ലോക ക്രിക്കറ്റിലെ ചിരവൈരികളായ ഇന്ത്യയുടേയും–പാകിസ്ഥാന്റേയും ലോകകപ്പ് പോരാട്ടത്തെക്കുറിച്ചാണ് പറഞ്ഞു വരുന്നത്. മത്സരത്തിൽ ഇന്ത്യ ത്രസിപ്പിക്കുന്ന ജയം സ്വന്തമാക്കിയപ്പോള്‍ അതിന്റെ അലയൊലികൾ ഏറ്റവുമധികം പ്രകടമായത് സോഷ്യൽ മീഡിയയിലാണ്.

പക്ഷേ ഇവിടെയിതാ പോർവിളികൾക്കിടയിലും മനസുനിറയ്ക്കുന്ന ദമ്പതികളാണ് സോഷ്യൽ മീഡിയയുടെ മനസു നിറച്ചിരിക്കുന്നത്. ഇന്ത്യയുടേയും പാക്കിസ്താൻറെയും പതാകകൾ ചേർത്ത് തുന്നി ഡിൈസൻ ചെയ്ത ജേഴ്സി അണിഞ്ഞാണ് ആ സൂപ്പർ ജോഡികൾ എത്തിയത്.

ലോകകപ്പില്‍ ഇരുരാജ്യങ്ങളും തമ്മിലുള്ള മല്‍സരം പുരോഗമിക്കുന്നതിനിടെ ഇവരുടെ ചിത്രങ്ങളും വൈറലായി. ലക്ഷ്മി കൗൾ എന്നയാളാണ് ഇവരുടെ ചിത്രം ആദ്യം പങ്കുവെച്ചത്. ചിത്രത്തിൽ കാണുന്ന യുവാവ് പാക് പൗരനും ഭാര്യ ഇന്ത്യക്കാരിയുമാണെന്നാണ് കൗൾ പറയുന്നത്.

എന്തായാലും കൊണ്ടു പിടിച്ച സോഷ്യൽ മീഡിയ യുദ്ധങ്ങൾക്കിടെ പിറന്ന നന്മയുള്ള കാഴ്ചകളിലൊന്നായി ഈ കാഴ്ച. 89 റൺസിനായിരുന്നു ഇന്ത്യൻ ജയം. ഇതോടെ ലോകകപ്പിൽ ഏറ്റുമുട്ടിയ എല്ലാ മത്സരങ്ങളിലും പാകിസ്ഥാനെ തകർത്ത് റെക്കോർഡും ഇന്ത്യ നിലനിർത്തി.