Monday 07 January 2019 03:13 PM IST : By സ്വന്തം ലേഖകൻ

വിവാഹവേദിയിൽ സുഹൃത്തുക്കൾ ’നിറഞ്ഞാടി’, വിട്ടുകൊടുക്കാതെ കല്യാണപ്പെണ്ണും ചെക്കനും; വൈറലായി വിഡിയോ

dance-viiiiitr

വിവാഹത്തിന് അങ്ങേയറ്റം പുതുമ കണ്ടെത്താൻ ശ്രമിക്കുന്നവരാണ് നമ്മുടെ ന്യൂ ജനറേഷൻ. അതായത് ട്രഡീഷണൽ വിവാഹങ്ങളെക്കാൾ  അവർക്ക് പ്രിയം സിനിമാ സ്റ്റൈൽ വിവാഹങ്ങളാണ്. അതുപോലൊരു വിഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാവുന്നത്. സുഹൃത്തുക്കളും കല്യാണപ്പെണ്ണും ചെക്കനും ആടിത്തിമിർക്കുന്ന വിഡിയോ ഇതിനോടകം സൈബർ ലോകം ഏറ്റെടുത്തുകഴിഞ്ഞു.

വിവാഹവേദിയിൽ സുഹൃത്തുക്കൾ ചുവടുവച്ചപ്പോൾ അതുനോക്കി വെറുതെയിരിക്കാൻ വരനും വധുവിനും ആയില്ല. ’മാര്‍ഗഴിയേ മല്ലികയേ മന്ദാരപ്പൂങ്കുരുവിയേ...’ എന്ന ഗാനത്തിനൊപ്പിച്ച് ഇരുവരും മനോഹരമായി നൃത്തം ചെയ്തു. സ്ഥലവും വധൂവരന്മാരുടെ പേരുമൊന്നും വ്യക്തമല്ലെങ്കിലും ഇരുവരെയും കൈനീട്ടി സ്വീകരിച്ചിരിക്കുകയാണ് സോഷ്യൽ മീഡിയ. വിഡിയോ കാണാം;