Tuesday 31 March 2020 12:50 PM IST

കോവിഡ് കാലത്ത് ബോഡി ഫിറ്റ്നസ് നേടാം - അഞ്ചു വ്യായാമങ്ങളിലൂടെ

Sreerekha

Senior Sub Editor

home-workout-lead

ലോക് ഡൗൺ കാരണം വീട്ടിലിരിക്കുന്ന സമയത്ത് അലസതയേറുന്നതു സ്വാഭാവികം.ശരീരത്തിനും ആകെ ഉന്മേഷക്കുറവ് തോന്നാം. ഈ സമയത്ത് ഫിറ്റ്നെസിൽ ശ്രദ്ധിക്കാൻ കുറച്ചു സമയം മാറ്റി വച്ചാൽ ശരീരത്തിന്റെ കായികക്ഷമത കൂട്ടാം. ദിവസങ്ങൾ എന‌ർജിയോടെ തുടങ്ങാം.

ഒരുപാട് സമയം കിടന്നുറങ്ങാതെ രാവിലെ നേരത്തെ തന്നെ ഉണരാൻ ശ്രദ്ധിക്കുക. അതുപോലെ പ്രാതലും ഉച്ചഭക്ഷണവും അത്താഴവും പതിവു രീതിയിലുള്ള കൃത്യ സമയത്തു തന്നെ കഴിക്കണം. ടിവിയും മറ്റും കണ്ടിരുന്ന് അമിതമായി ഭക്ഷണം കഴിക്കുന്നതൊഴിവാക്കണം. ഇടയ്ക്ക് ഫ്രൂട്ട്സ് സ്നാക്സ് ആയി കഴിക്കാം. ധാരാളം വെള്ളം കുടിക്കാനും മറക്കരുത്.

രാവിലെ എണീറ്റയുടനെ ഇനി പറയുന്ന വ്യായാമങ്ങൾ പതിവായി ചെയ്യാം.

1. അഞ്ചു മിനിറ്റ് സമയം, ഇടമുള്ള മുറിക്കുള്ളിലോ വരാന്തയിലോ നടക്കുക.

2. അഞ്ചു മിനിറ്റ് സമയം ഫുൾ ബോഡി സ്ട്രെച്ചിങ് ചെയ്യുക. ഇത് മസിലുകളെ ഫ്ളെക്സിബിൾ ആക്കുന്നു.

ഇനി താഴെ പറയുന്ന വ്യായാമങ്ങൾ ഓരോ മിനിറ്റ് വീതം ചെയ്യുക.

1. ഒരു മിനിറ്റ് സമയം ജോഗിങ് ചെയ്യുക.

2. ഇനി ഒരു മിനിറ്റ് ജംപിങ് ജാക്സ് ചെയ്യുക. കൈകൾ താഴ് ത്തി കാലുകൾ അടുപ്പിച്ച് വച്ച് നിൽക്കുക. ഇനി കാലുകൾ ഇരു വശങ്ങളിലേക്കും അകറ്റി, അതേ സമയം തന്നെ കൈകൾ ഉയ‍‍ർത്തുകയും താഴ്ത്തുകയും ചെയ്തു കൊണ്ട് ചാടുക. കാലുകൾ അടുത്തു വരുന്ന സമയത്ത് കൈകകൾ താഴെ വരണം.

3. ഒരു മിനിറ്റ് ഹൈ നീസ് വ്യായാമം ചെയ്യുക. നേരേ നിന്നു കൊണ്ട് കാലിന്റെ മുട്ടുകൾ മാറി മാറി ഉയർത്തുകയും താഴ് ത്തുകയും ചെയ്യുന്ന വ്യായാമമാണിത്.

4. ഒരു മിനിറ്റ് നേരം

സ് ക്വാട് സ് ചെയ്യുക. കസേരയിൽ ഇരിക്കും പോലെയുള്ള പൊസിഷനിൽ ശരീരം വച്ചിട്ട് കൈകൾ നീട്ടി പിടിക്കുക. ഇനി ഈ പൊസിഷനിൽ നിന്ന് ഉയരുകയും വീണ്ടും അതേ പൊസിഷനിലേക്കു താഴുകയും ചെയ്യുക.

5. ഒരു മിനിറ്റ് കിടന്നു കൊണ്ട് ക്രഞ്ചസ് ചെയ്യുക. കിടന്നിട്ട് കാലുകൾ പൊക്കുകയും താഴ്ത്തുകയും ചെയ്യുന്ന വ്യായാമം. ഇതിലൂടെ വയറിന്റെ മസിലിന് വ്യായാമം കിട്ടുന്നു.

ഇനി കൂൾ ഡൗൺ സ്‌ട്രെച്ചിങ് ചെയ്തിട്ട് നിർത്തുക. ഒരു മിനിറ്റ് സമയം വിശ്രമിച്ചിട്ട് ഈ അഞ്ചു വ്യായാമങ്ങളും ഓരോ മിനിറ്റ് വീതം വീണ്ടും റിപീറ്റ് ചെയ്യണം.തുടക്കത്തിൽ കുറച്ചു സെറ്റുകൾ ചെയ്തിട്ട് പിന്നീടുള്ള ദിവസങ്ങളിൽ അഞ്ചോ ആറോ സെറ്റുകൾ ചെയ്യാൻ ശ്രമിക്കുക. നന്നായി ശ്വാസം എടുത്തു വേണം വ്യായാമം ചെയ്യാൻ. ഷൂസും കംഫർട്ടബിളായ വ്യായാമവേഷവും ധരിക്കാം. സംശയങ്ങളുള്ളവർക്ക് മൊബൈലിൽ ഇന്റർനെറ്റിൽ ഈ വ്യായാമങ്ങളുടെ വീഡിയോ നോക്കാം.

വിവരങ്ങൾക്കു കടപ്പാട്

ബിന്ദു പ്രകാശ്

ഫിറ്റ്നസ് വിദഗ്ദ്ധ

ബീ ഫിറ്റ് ഫിറ്റ്നസ് സെന്റർ, കൊച്ചി.