Monday 15 February 2021 12:16 PM IST : By സ്വന്തം ലേഖകൻ

കോവിഡ് രോഗബാധയെ തുടർന്ന് 86 വയസ്സുകാരിയുടെ വിരലുകൾക്ക് കറുത്ത നിറം; മൂന്നു വിരലുകൾ മുറിച്ചുമാറ്റി!

fingerss33444

കോവിഡ് രോഗബാധയെ തുടർന്ന് 86 വയസ്സുകാരിയുടെ മൂന്നു വിരലുകൾ മുറിച്ചുമാറ്റി. ഇറ്റലിയിലാണ് സംഭവം. രക്തക്കുഴലുകൾക്ക് ഉണ്ടായ പ്രശ്നത്തെ തുടർന്നാണ് വിരലുകൾ മുറിച്ചുമാറ്റിയത്. യൂറോപ്യൻ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആൻഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി എന്ന ജേർണലിലാണ് ഇതു സംബന്ധിച്ച ചിത്രങ്ങളും റിപ്പോർട്ടും വന്നിരിക്കുന്നത്. 

കോവിഡിനെ തുടർന്ന് ഇറ്റലിക്കാരിയായ 86 വയസ്സുകാരിയുടെ കയ്യിലെ വിരലുകളിൽ മൂന്നെണ്ണം കറുത്ത നിറത്തിലായിരുന്നു. വലതു കയ്യിലെ മൂന്നു വിരലുകളാണ് രക്തം കട്ടപിടിച്ചതിന് തുടർന്ന് കറുത്ത നിറത്തിലായത്. ഇതോടെയാണ് മുറിച്ചുകളയാൻ തീരുമാനിച്ചത്. കോവിഡിന് പിന്നാലെ രക്തക്കുഴലുകൾക്ക് തകരാർ സംഭവിച്ച കേസുകൾ മുൻപും റിപ്പോർട്ട് ചെയ്തിട്ടുണ്ട്. 

Tags:
  • Spotlight