Saturday 20 February 2021 12:06 PM IST : By സ്വന്തം ലേഖകൻ

പ്രാദേശിക മത്സരത്തിനിടെ ക്രീസില്‍ കുഴഞ്ഞുവീണ് ക്രിക്കറ്റ് താരം മരണപ്പെട്ടു; കണ്ണീർക്കാഴ്ചയായി വിഡിയോ ദൃശ്യങ്ങൾ

babuddg444

പ്രാദേശിക മത്സരത്തിനിടെ ക്രീസില്‍ കുഴഞ്ഞുവീണ് ക്രിക്കറ്റ് താരം മരണപ്പെട്ടു. മഹാരാഷ്ട്രയിലെ പുനെയിൽ ജുന്നാര്‍ നഗരത്തില്‍ വച്ചു നടന്ന മത്സരത്തിനിടെയായിരുന്നു ദാരുണ സംഭവം നടന്നത്. ക്രീസിൽ ബാറ്റ് ചെയ്തുകൊണ്ടിരുന്ന യുവാവ് കുഴഞ്ഞു വീഴുന്നതിന്റെ വിഡിയോയാണ് പുറത്തുവന്നിരിക്കുന്നത്. 

നോണ്‍ സ്‌ട്രൈക്കര്‍ എന്‍ഡില്‍ നില്‍ക്കുമ്പോഴാണ് യുവാവിന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ആദ്യം അമ്പയറോട് സംസാരിച്ച താരം ശാരിരീക ബുദ്ധിമുട്ടുകള്‍ അനുഭവപ്പെട്ടതിനെ തുടര്‍ന്ന് ഇരുന്നു. അടുത്ത പന്ത് എറിയാന്‍ ബൗളര്‍ നീങ്ങുന്നതിനിടെ താരം പുറകിലേക്ക് മറിഞ്ഞുവീഴുകയായിരുന്നു.  

കുഴഞ്ഞുവീണ ഉടന്‍ സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ ഹൃദയാഘാതത്തെ തുടര്‍ന്നാണ് മരണമെന്ന് സ്ഥിരീകരിച്ചു. 47 വയസുള്ള ബാബു നാല്‍വാഡേയാണ് മരണപ്പെട്ടതെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. 

Tags:
  • Spotlight
  • Social Media Viral