Thursday 13 December 2018 05:36 PM IST : By സ്വന്തം ലേഖകൻ

ധനുഷിനെ വെല്ലും, ഡപ്പാംകൂത്ത് ഡാൻസുമായി ക്യൂട്ട് കപ്പിൾസ്; വൈറൽ വിഡിയോ

eagles-viral-video

തമിഴ്‌ നടൻ ധനുഷിനെ വെല്ലുന്ന ഡപ്പാംകൂത്ത് ഡാൻസുമായി ക്യൂട്ട് കപ്പിൾസ്. ഭാര്യയും ഭർത്താവും ഒരുമിച്ചുള്ള കിടിലൻ ഡാൻസാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. മ്യൂസിക്കിനനുസരിച്ച് എനർജി കൈവിടാതെയാണ് ദമ്പതികളുടെ തകർപ്പൻ ഡാൻസ്. ഈഗിൾസ് വിങ്‌സ് മീഡിയ ഷെയർ ചെയ്ത വിഡിയോയ്ക്ക് രണ്ടായിരത്തിഎണ്ണൂറിൽപ്പരം ഷെയറുകളും പതിമൂന്നായിരത്തിലധികം ലൈക്കുകളും ലഭിച്ചു. സൂപ്പർ ജോഡികളെ അഭിനന്ദിച്ചു കൊണ്ട് നിരവധി കമന്റുകളും ലഭിച്ചിട്ടുണ്ട്. വിഡിയോ കാണാം;