Saturday 22 September 2018 04:35 PM IST

സംവൃതയെ ‘വലച്ച്’ കുസൃതിക്കുരുന്ന് അഗസ്ത്യ; ക്യൂട്ട് കവർഷൂട്ട് വിഡിയോ കാണാം

Merly M. Eldho

Chief Sub Editor

samvritha-son0986 ഫോട്ടോ: സരുൺ മാത്യു

മഞ്ഞ പോർഷെയും ചുവന്ന ലംബോർഗിനിയും ചീറിപ്പായുന്നു. ഇടയ്ക്ക് അവ തമ്മിൽ കൂട്ടിമുട്ടുന്നുണ്ട്. ചിലപ്പോൾ വലിയ ശബ്ദത്തിൽ ബ്രേക്ക് ചെയ്യുന്നു. പിന്നെ, വെട്ടിച്ചു പായുന്നു.... മലയാളിയുടെ പ്രിയ നടി സംവൃതയുടെ മകൻ മൂന്നു വയസുകാരൻ അഗസ്ത്യ എന്ന ‘കുഞ്ഞു റേസർ’ ചുറ്റും നടക്കുന്നതൊന്നും അറിയുന്നതേയില്ല. ‘‘രണ്ടു കാര്യങ്ങൾ മതി മോനെ പാട്ടിലാക്കാൻ. ചോക്‌ലെറ്റും ചെറിയ ടോയ് കാറുകളും. അവന് ഏറ്റവും ഇഷ്ടമുള്ള സാധനമാണ് ചെറിയ കാറുകൾ. ദാ, ഇതു കണ്ടോ.. എവിടെപ്പോയാലും അവന്റെ കൈയിൽ ഈ ബാഗ് ഉണ്ടാകും.’’ സംവൃത ഒരു ബാഗ് കാണിച്ചു. പല നിറത്തിലും വലുപ്പത്തിലുമുള്ള ടോയ് കാറുകളാണ് അതിൽ നിറയെ.

പൊടിയടിച്ച ഫയൽ നോക്കി ഓഫീസിലിരിക്കലല്ല അത്‍ലറ്റിന്റെ ജോലി; രാജ്യത്തിന്റെ മെഡൽ പ്രതീക്ഷയാണ് സജൻ! രൂക്ഷ പ്രതികരണവുമായി അഞ്ജു ബോബി ജോർജ്ജ്

"അവന്റെ സൗകര്യത്തിന് അനുസരിച്ചാണ് എന്റെയും അഖിലിന്റെയും ജീവിതം. അഖിൽ രാവിലെ മോനെ പ്ലേസ്കൂളിൽ ആക്കിയിട്ട് ജോലിക്കു പോകും. ഉച്ചയ്ക്കു ഞാൻ പോയി കൊണ്ടുവരും.  വീടിനു തൊട്ടടുത്താണ് സ്കൂൾ. മഴ ആണെങ്കിലും റെയിൻകോട്ടിട്ട് കുടയും പിടിച്ചു ഞങ്ങൾ നടക്കും. അവനതു വലിയ ഇഷ്ടമാണ്. പിന്നെ, വീട്ടിലെത്തി ഭക്ഷണം കഴിച്ച് ആശാൻ ഉറങ്ങും. സ്കൂളിൽ അവന് ഒരു മലയാളി ഫ്രണ്ട് ഉണ്ട്. ആര്യ. ആര്യേടെ അമ്മ എന്റെയും ഫ്രണ്ടാണ്. തന്നെക്കുറിച്ചാണ് പറയുന്നത് എന്നു മനസ്സിലായ അഗസ്ത്യ അമ്മയുടെ മടിയിൽ സ്ഥാനം പിടിച്ചു. കുഞ്ഞിക്കൈയിലിരുന്ന ചോക്‌ലെറ്റ് അമ്മയുടെ വായിലേക്കു വച്ചു കൊടുത്ത്. കൊഞ്ചലോടെ ചോദിക്കുന്നു. ‘ഈസ് ഇറ്റ് നൈസ്’?

ഞാനും അഖിലും വീട്ടിൽ മലയാളം തന്നെയാണ് പറയുന്നത്. അതുകൊണ്ട് അവനു മലയാളം കേട്ടാൽ മനസ്സിലാകും. തിരികെ ഇംഗ്ലിഷിലാണ് മറുപടിയെന്നു മാത്രം. മൂന്നു വയസ്സായപ്പോഴാണ് വാചകം പറഞ്ഞു തുടങ്ങിയതു തന്നെ. ഏതെങ്കിലും ഒരു ഭാഷ സംസാരിക്കട്ടെയെന്നു ഞങ്ങളും തീരുമാനിച്ചു. ‘ബാലാ’ ‘വേണം’ ‘മതി’ ഇങ്ങനെ ചില വാക്കുകളാണ് അവന്റെ മലയാളം. ‘ബാലാ’ന്നു വച്ചാൽ പാൽ ആണ് കക്ഷി ഉദ്ദേശിക്കുന്നത്."
- സംവൃത പറയുന്നു.

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ...

സീരിയലുകളെ തോൽപ്പിക്കാൻ വരുന്നു, വെബ് സീരീസുകൾ! ഷാജുവിന് ഇത് പുതിയ തുടക്കം