Wednesday 20 November 2019 09:41 AM IST : By സ്വന്തം ലേഖകൻ

കൂട്ടുകാരിയെ ഡാൻസ് കളിപ്പിച്ച് കൊച്ചുമിടുക്കി ‘ടീച്ചർ’; ക്യൂട്ട് വിഡിയോ ഏറ്റെടുത്ത് സൈബർ ലോകം!

dance-teeeafchg

ഒരു കൊച്ചുമിടുക്കി ‘ഡാൻസ് ടീച്ചറു’ടെ വിഡിയോയാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. സ്റ്റേജിൽ പെർഫോം ചെയ്യുന്ന ഒരു കുട്ടിയ്ക്ക് കാണികൾക്കിടയിൽ ഇരുന്ന് ആംഗ്യഭാഷയിലൂടെ കളിക്കേണ്ട ചുവടുകൾ പറഞ്ഞുകൊടുക്കുകയാണ് മറ്റൊരു പെൺകുട്ടി. ആരെങ്കിലും ശ്രദ്ധിക്കുന്നുണ്ടോ എന്ന് ഒളികണ്ണിട്ടു നോക്കിയാണ് കുട്ടി ടീച്ചർ ഡാൻസ് കാണിച്ചുകൊടുക്കുന്നത്.

സ്റ്റേജിൽ ഡാൻസ് ചെയ്യുന്ന കൊച്ചുകുട്ടി ചേച്ചിയുടെ ചലനങ്ങൾ നോക്കിയാണ് നൃത്തം ചെയ്യുന്നത്. ഭാസ്കർ ദി റാസ്കൽ എന്ന ചിത്രത്തിലെ ‘ഐ ലവ് യൂ മമ്മീ..’ എന്ന ഗാനത്തിനാണ് കുട്ടി ചുവടുവയ്ക്കുന്നത്. ഈ ക്യൂട്ടായ വിഡിയോയ്ക്ക് നിരവധി കമന്റുകളാണ് വരുന്നത്. വിഡിയോ കണ്ടുനോക്കൂ...   

Tags:
  • Spotlight
  • Social Media Viral