Tuesday 19 November 2019 04:04 PM IST : By സ്വന്തം ലേഖകൻ

നിങ്ങളുടെ മാലാഖ കുഞ്ഞിനെ മോഡലാക്കാം; ഇന്നുതന്നെ ചിത്രങ്ങൾ അയക്കൂ, അവസാന തിയതി നവംബർ 30

1572675210292

നിങ്ങളുടെ കൊച്ചു സുന്ദരിയെ മോഡലാക്കാൻ ആഗ്രഹിക്കുന്നുണ്ടോ? എങ്കിൽ ഇതാ വനിത അവസരം ഒരുക്കുന്നു. വനിതയും ഫേ (FAYE) യും ചേർന്നൊരുക്കുന്ന ‘ലിറ്റിൽ ദിവ’ കോണ്ടസ്റ്റിലേക്ക് നിങ്ങളുടെ മാലാഖ കുഞ്ഞിന്റെ സുന്ദര ചിത്രം ‘വനിത’യ്ക്ക് അയച്ചു നൽകിയാൽ മതിയാകും. ആറു മാസം മുതൽ 12 വയസ്സു വരെയുള്ള പെൺകുട്ടികൾക്കാണ് മോഡലിങിന് അവസരം. വനിതയുടെ ഫെയ്സ്ബുക്ക് പേജിലേക്കോ വാട്സാപ്പ് നമ്പരിലേക്കോ ആണ് ചിത്രങ്ങൾ അയയ്ക്കേണ്ടത്. 

ഷോർട്ട് ലിസ്റ്റ് ചെയ്യപ്പെടുന്ന ചിത്രങ്ങൾ വോട്ടിങ്ങിനായി വനിതയുടെ ഫെയ്സ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്യും. ഏറ്റവും കൂടുതൽ ലൈക്ക് ലഭിക്കുന്ന ചിത്രങ്ങളിൽ നിന്ന് ജൂറിയുടെ അന്തിമ വിധിയുടെ കൂടി അടിസ്ഥാനത്തിൽ മൂന്നു പേരെ വിജയികളായി തിരഞ്ഞെടുക്കും. ഇവർക്ക് ഫേ (FAYE) യുടെ മോഡലാകാനുള്ള അവസരം ലഭിക്കും. 

ജേതാക്കളുടെ ചിത്രങ്ങൾ വനിത ഓൺലൈനിലും (vanitha.in) വനിത എഫ്ബി പേജിലും പ്രസിദ്ധീകരിക്കും. വനിതയുടെ ഫെയ്സ്ബുക്ക് പേജിലൂടെ ചിത്രങ്ങൾ മെസേജായി അയയ്ക്കുന്നവർ Faye Vanitha Little Diva Contest 2019 എന്ന് കാപ്ഷനായി നൽകാൻ മറക്കരുത്. whatsapp number: 9544463210. ചിത്രങ്ങൾ അയക്കേണ്ട അവസാന തിയതി നവംബർ 30. 

faye-modeloouhbjbu
Tags:
  • Spotlight
  • Vanitha Exclusive