ഡിസൈനർ വസ്ത്രങ്ങൾ ഇഷ്ടപ്പെടുന്ന തലസ്ഥാന നിവാസികളുടെ ഇഷ്ട ഷോപ്പിങ് കേന്ദ്രമാണ് സറീന ബുട്ടീക്ക്. പതിവു പോലെ ഈ വർഷവും ട്രെൻഡിങ് ആയ ഡിസൈനുകളുടെ മികച്ച കളക്‌ഷനുമായി സറീനയുടെ ക്രിസ്മസ്–പുതുവത്സര വില്പന ആരംഭിച്ചു കഴിഞ്ഞു. വേറിട്ട ചിന്തയുടെയും പ്രയത്നത്തിന്റെയും ഫലമായി മൂന്നു പതിറ്റാണ്ടുകൾക്കു മുൻപ് സാക്ഷാത്കരിക്കപ്പെട്ട സറീന, ഇന്ന് നെയ്ത്തുകലയുടെ കുലപതികൾ ഹൃദയം കൊണ്ടു നെയ്ത വസ്ത്രവിസ്മയങ്ങളുടെ ഏറ്റവും പുതുമ നിറഞ്ഞ ശ്രേണികൾ തിരുവനന്തപുരത്തുകാർക്ക് പരിചയപ്പെടുത്തുന്നതിൽ മുൻപന്തിയിലാണ്.
ആഹ്ലാദവും പ്രതീക്ഷയും നിറഞ്ഞ ക്രിസ്മസ് –പുതുവത്സര കാലയളവിൽ പുതുമ നിറഞ്ഞ ഫാഷൻ സങ്കല്പങ്ങൾ പ്രതിഫലിക്കുന്ന ടസ്സർ, ജോർജറ്റ്, ഓർഗൻസ, മൊഡാൽ സിൽക്ക്, ചന്ദേരി, മഹേശ്വരി, ബൈലോ, ബനാറസി സിൽക്ക്, കോട്ടൺ, സൂപ്പർ നെറ്റ്, ഷിഫോൺ തുടങ്ങിയ മെറ്റീരിയലുകളിൽ അതിമനോഹരമായി ഡിസൈൻ ചെയ്തെടുത്ത സാരികളും സറീനയിൽ തയാറാണ്. യഥാർത്ഥ ബനാറസ്, കാഞ്ചീപുരം പട്ടുസാരികളും ബ്ലോക്ക് പ്രിന്റ്, ഹാൻഡ് പ്രിന്റ്, മിറർ വർക്ക്, കട്ട് വർക്ക്, എംബ്രോയ്ഡറി വർക്ക് എന്നിവയിൽ അത്ഭുതമാകുന്ന ഡിസൈനർ സാരികളും ക്രിസ്മസ് പുതുവർഷ കളക്ഷന്റെ പ്രത്യേകതയാണ്.
ക്രിസ്മസ് ആഘോഷങ്ങൾക്ക് തിളക്കമേകുന്ന റെഡിമെയ്ഡ് സൽവാർ സെറ്റുകൾ, സൽവാർ, ചുരിദാർ മെറ്റീരിയലുകൾ, കുർത്തികൾ തുടങ്ങി പുതുതലമുറയുടെ ഇഷ്ടവസ്ത്രങ്ങൾ ഉൾപ്പെടുന്ന ട്രെൻഡി കളക്ഷനും ഇത്തവണ സറീനയിൽ ഒരുക്കിയിട്ടുണ്ട്. തിരുവനന്തപുരം സ്റ്റാച്യൂ ജനറൽ ഹോസ്പിറ്റൽ റോഡിലെ കാത്തലിക് സെന്ററിലാണ് സറീനയുടെ എല്ലാ സ്ഥാപനങ്ങളും പ്രവർത്തിക്കുന്നത്.
കൂടുതൽ വിവരങ്ങൾക്ക് 0471–2573798/98470 63612 എന്നീ നമ്പറുകളിൽ വിളിക്കുകയോ
Facebook: www.facebook.com/CzarinaDesignerSarees/
Instagram: Czarina_designerboutique /
Youtube: http://www.youtube.com/@czarinaboutique39 എന്നീ സോഷ്യൽ മീഡിയ പേജുകൾ സന്ദർശിക്കുകയോ ചെയ്യുക.
ഓൺലൈൻ ഓർഡർ ചെയ്യാൻ www.czarina.in സന്ദർശിക്കുക.