Tuesday 11 August 2020 02:54 PM IST : By സ്വന്തം ലേഖകൻ

‘കാണാൻ വയ്യാത്ത കാഴ്ചയുടെ കളിമൺ സൃഷ്ടി’; കണ്ണീരോർമ്മ പങ്കുവച്ച് ഡാവിഞ്ചി സുരേഷ് (വിഡിയോ)

davinjigfvhvhvhfd

രാജമല പെട്ടിമുടി ഉരുൾപൊട്ടലിൽ മരണപ്പെട്ടവർക്ക് ആദരാഞ്ജലി അർപ്പിച്ച് കളിമൺ രൂപവുമായി ശിൽപി ഡാവ‍ഞ്ചി സുരേഷ്. ‘കാണാൻ വയ്യാത്ത കാഴ്ചയുടെ കളിമൺ സൃഷ്ടി’ എന്ന പേരിൽ മണ്ണിൽ പുതഞ്ഞു കിടക്കുന്ന മനുഷ്യന്റെ രൂപമാണ് സുരേഷ് ഒരുക്കിയത്. ശിൽപത്തിന്റെ നിർമാണ വിഡിയോ ഡാവിഞ്ചി സുരേഷ് ക്രിയേഷൻസ് എന്ന യുട്യൂബ് ചാനലിലൂടെ പങ്കുവച്ചിട്ടുണ്ട്. 

"തുടർച്ചയായി പിന്തുടരുന്ന ദുരന്തവാർത്തകളുടെ ഓർമ്മകൾ വേട്ടയാടുമ്പോഴും ഒന്നും സംഭവിക്കരുതേ എന്ന് പ്രാർത്ഥിക്കുകയാണ്. നടുക്കുന്ന, വേദനിപ്പിക്കുന്ന വാർത്തകളുടെ ആത്മസംഘർഷം രാജമലയിലെ കാണാൻ വയ്യാത്ത കാഴ്ചയുടെ സൃഷ്ടി... കളിമണ്ണിൽ... രാജമലയിലെ പ്രകൃതി ദുരന്തത്തിലും കരിപ്പൂരിലെ വിമാന അപകടത്തിലും മരണപ്പെട്ടവർക്ക് ആദരാഞ്ജലികൾ."- ശിൽപത്തിന്റെ ചിത്രം പങ്കുവച്ചു കൊണ്ട് ഡാവിഞ്ചി സുരേഷ് ഫെയ്‌സ്ബുക്കിൽ കുറിച്ചു.

Tags:
  • Spotlight
  • Social Media Viral