Thursday 11 February 2021 04:58 PM IST : By സ്വന്തം ലേഖകൻ

ആളുകൾ തിരിച്ചറിയുന്നുണ്ടോ എന്നറിയാൻ ഡെയിന്റെ ട്രിക്ക്! രഹസ്യം വെളിപ്പെടുത്തി മീനാഷിയുടെ ‘ഉടൻ പണി’

dayne-meena

കിലുക്കാം പെട്ടി പോലെയാണ് ആ ജോഡി. വേദിയിലെത്തിയാൽ പിന്നെ കണ്ണെടുക്കാനേ തോന്നില്ല. പാട്ടും തമാശയും ഡാൻസുമൊക്കെയായി കളംനിറഞ്ഞു കളയും. മലയാളി വീട്ടമ്മമാരും യുവ പ്രേക്ഷകരും ഒരു പോലെ ഏറ്റെടുത്ത ഡെയ്ൻ–മീനാക്ഷി ജോഡിയെ കുറിച്ചാണ് പറഞ്ഞു വരുന്നത്. ചുരുങ്ങിയ കാലം കൊണ്ട് മലയാളികൾക്ക് അവർ സ്വന്തം വീട്ടിലെ കുട്ടികളായതും ആ കുസൃതി ഒന്നു കൊണ്ടു മാത്രമാകണം.

വനിത ഫെബ്രുവരി രണ്ടാം ലക്കം വാലന്റൈൻ സ്പെഷ്യൽ ലക്കത്തിന്റെ കവർ മോഡലുകളാകാന്‍ എത്തിയപ്പോഴും കാണാമായിരുന്നു ഇരുവരുടെയും ഓൺസ്ക്രീൻ കെമിസ്ട്രി. ക്യാമറയ്ക്കു മുന്നിൽ കളിതമാശകളുമായി ഡെയ്ൻ എത്തിയപ്പോൾ കട്ടയ്ക്ക് കൂടെ നിന്നു മീനാക്ഷി. വനിത കവർ ഫൊട്ടോഷൂട്ടിനായി വ്യത്യസ്ത ഗെറ്റപ്പുകളിലെത്തിയ ഇരുവരുടേയും വിഡിയോ ഇതാ. സ്റ്റൈലും ആറ്റിറ്റ്യൂഡും സമന്വയിക്കുന്ന വനിത കവർ ഷൂട്ട് വിഡിയോ...