Friday 14 February 2020 09:43 AM IST : By സ്വന്തം ലേഖകൻ

മരണപ്പെട്ട മകളെ വിർ‍ച്വൽ റിയാലിറ്റിയിലൂടെ നെഞ്ചോടുചേർത്ത് അമ്മ; ഈ പ്രവണത അപകടകരമെന്ന് വിമർശനം!

virtual-reality

മരണപ്പെട്ട മകളെ വിർ‍ച്വൽ റിയാലിറ്റിയിലൂടെ നെഞ്ചോടുചേർത്ത് അമ്മ. സൗത്ത് കൊറിയയിലാണ് വിചിത്രമായ സംഭവം. ഡോക്യുമെന്ററിയുടെ ഭാഗമായായി മകളെ വീണ്ടും പുന:സൃഷ്ടിക്കുകയായിരുന്നു. മകളോട് അമ്മ ജാങ് ജി സുങ് വാത്സല്യപൂര്‍വം ഇടപഴകുന്നതാണ് മീറ്റിങ് യു ഡോക്യമെന്ററിയില്‍ ചിത്രീകരിച്ചത്.

പ്രത്യേകം തയാറാക്കിയ ഹെഡ്സെറ്റും ക്യാമറകളും കയ്യുറകളും ധരിച്ച് പ്രത്യേക മുറിയിലായിരുന്നു അമ്മ മകളെ ചേർത്തുപിടിച്ചത്. മകളുടെ രൂപത്തിൽ തൊട്ടുനോക്കിയ അമ്മ വികാരാധീനയായി. പൂന്തോട്ടത്തില്‍ വച്ച് തന്റെ മകളുടെ ഡിജിറ്റലൈസ്ഡ് രൂപം ജാങ് ജി സുങ് കാണുന്നതാണ് ഡോക്യുമെന്ററി. 

കൃത്രിമ ആവിഷ്കാരത്തിനെതിരെ വലിയ വിമർശനങ്ങളും ഉയരുന്നുണ്ട്. മരിച്ചുപോയ പ്രിയപ്പെട്ടവരെ കൃത്രിമമായി സൃഷ്ടിക്കുന്ന ഇത്തരത്തിലുള്ള രീതി അപകടകരമാണെന്ന് ആരോഗ്യ വിദഗ്ധര്‍ പറയുന്നു. ഇതിന്റെ അനന്തരഫലം എന്താകുമെന്ന് പറയാനാകില്ലെന്നും ഡോക്ടർമാർ കൂട്ടിച്ചേർത്തു.

Tags:
  • Spotlight