Thursday 23 July 2020 10:45 AM IST : By സ്വന്തം ലേഖകൻ

‘ഒരു തിക്കും തിരക്കുമില്ല, ഓരോ പരിശോധനയ്ക്കും പരമാവധി 10 മിനിറ്റ്’; യുകെയിൽ നടത്തിയ ആദ്യ കോവിഡ് ടെസ്റ്റിന്റെ അനുഭവം പങ്കുവച്ച് യുവതി

covidtest-ukk889

സംസ്ഥാനത്ത് വളരെ വേഗത്തിൽ കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം കൂടിവരുകയാണ്. ഓരോരുത്തരും സ്വയം ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. അതല്ലെങ്കിൽ വലിയ വിപത്തിലേക്ക് പോകാൻ സാധ്യതയുണ്ടെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു. യുകെയിൽ വച്ച് ആദ്യ കോവിഡ് ടെസ്റ്റിന്റെ അനുഭവം പറഞ്ഞ് ദീപ പ്രവീൺ എന്ന യുവതി പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാണ്.  

ദീപ പ്രവീൺ പങ്കുവച്ച കുറിപ്പ് വായിക്കാം; 

ആദ്യ കോവിഡ് ടെസ്റ്റിംഗ് അനുഭവം. 

ഇന്നലെ പതിവു പോലെയൊരു ദിവസമായിരുന്നു. രണ്ടു മൂന്നു ദിവസമായി ഉറക്കം കളഞ്ഞ കൈവേദനയും നീരുമൊന്നു കുറഞ്ഞു വീണ്ടും പണിയായുധമായ കമ്പ്യൂട്ടറും കിടുതാപ്പുകളും കൈയിലെടുത്ത ദിവസം. മോനു സ്കൂളുണ്ടായിരുന്നു. ഇവിടെ ഒന്നാം ക്ലാസ്സുകാർക്ക് ഈ ആഴ്ചകൂടി ക്ലാസ്സ്‌ ഉണ്ട്. അവനെ സ്കൂളിൽ നിന്ന് വിട്ടു, തിരിച്ചു വിളിച്ചോണ്ട് വന്നു. രാത്രി മുഴുവനും വല്ലാത്ത ചുമ. ഇന്ന് രാവിലെ ഏഴുന്നെൽക്കാൻ താമസിച്ചു കുഞ്ഞിനെ സ്കൂളിൽ വിട്ടു തിരിച്ചു വന്നപ്പോ ഒരു വശപിശക് പോലെ, പനി വരുന്ന പോലെ. സാധാരണ നിലയിൽ ഇതും ഇതിനപ്പുറവും ചാടി കടന്നവനാ K K ജോസഫ് എന്ന് പറഞ്ഞു ഇരുന്നേനെ. ഇതിപ്പോ ഒരസാധാരണ കാലമാണല്ലോ. SMS ഗൈഡ്ലൈനും സാമൂഹിക അകലവുമൊക്കെ പാലിച്ചാണ് ജീവിക്കുന്നതെങ്കിലും അപകടകാരിയായ വൈറസ് നമുക്ക് ചുറ്റിനുമുണ്ടാക്കാമല്ലോ.

പോരാത്തതിന് മോൻ സ്കൂളിൽ പോകുന്നു, ഭർത്താവു ജോലിയ്ക്കു പോകുന്നു. ഇവരൊക്കെ എത്രപേരോട് ബന്ധപ്പെടുന്നു അതു കൊണ്ടു തന്നെ ടെസ്റ്റ്‌ ചെയ്തു രണ്ടിലൊന്ന് അറിയുക എന്നത് ആരോഗ്യ ജാഗ്രതഎന്നതിനപ്പുറം സാമൂഹിക പ്രതിബദ്ധതയുടെ കാര്യം കൂടിയാണ്. അതു കൊണ്ടു തന്നെ ടെസ്റ്റ്‌ ബുക്ക്‌ ചെയ്യാൻ NHS ന്റെ വെബ്സൈറ്റിൽ ലോഗിൻ ചെയ്ത് കോവിഡ് ഡെഡിക്കേറ്റ് നമ്പറിൽ വിളിച്ചു.

കൂടെ നിൽക്കുന്ന മാലാഖമാർ

ഇവിടുത്തെ ആരോഗ്യവസ്ഥയുടെ അത്ഭുതപ്പെടുത്തുന്ന വേഗതയും efficiency യുമാണ്. പിന്നീട് കണ്ടത്. നമ്മുടെ അഡ്ഡ്രസ്സും രോഗലക്ഷണങ്ങളും കൊടുത്തു കഴിയുമ്പോൾ കോവിഡ് കെയർ നേഴ്സ് നമ്മെ ഒരു മണിക്കൂറിനുള്ളിൽ ഫോൺ ചെയ്യുമെന്ന് സന്ദേശം കിട്ടും. നമ്മുടെ വിവരങ്ങൾ രേഖപ്പെടുത്താൻ നമുക്ക് 5 മിനിറ്റിൽ താഴെ സമയം മതി.

ഒരു മണിക്കൂർ വെയ്റ്റിംഗ് ടൈമുണ്ടേങ്കിലും 10 മിനിറ്റിനുള്ളിൽ നഴ്സ് വിളിച്ചു. പിന്നീട് അവർ വിശദമായി ഓരോ രോഗ ലക്ഷണവും പൊതുവിലുള്ള ആരോഗ്യഅവസ്ഥയും ലോക്കൽ ട്രാവൽ ഹിസ്റ്റോറിയും എല്ലാം ചോദിച്ചു മനസ്സിലാക്കി. ഇവിടെ എപ്പോഴും അനുഭവപ്പെടുന്ന ഒരു കാര്യം ഹെൽത്ത്‌ കെയർ പ്രൊഫഷണൽസിന്റെ കംപാഷനാണ്. പിന്നെ സെൻട്രലൈസ്ഡ് സിസ്റ്റമായതു കൊണ്ടു നമ്മുടെ ഹെൽത്ത്‌ റെക്കോർഡ്‌സ് അവർക്ക് കാണാം എങ്കിലും അത് അക്സസ്സ് ചെയ്യാൻ നമ്മുടെ അനുവാദം വാങ്ങിയിരിയ്ക്കും. ഞാൻ ഡിപ്രഷന് മരുന്നു കഴിക്കുന്ന വ്യക്തിയാണ് ഒപ്പം ഇന്ത്യൻ ഏഷ്യൻ എതനിസിറ്റിയും ഇതു രണ്ടും പ്രത്യേക ശ്രദ്ധനൽകേണ്ട ഏരിയ ആണ് എന്ന് ഇങ്ങോട്ടു ഓർമ്മിച്ചു അവർ സംസാരത്തിലുട നീളം അവർ ആത്മവിശ്വാസം പകർന്നു കൊണ്ടിരുന്നു.

എനിക്ക് ആണെങ്കിൽ ഭീകര guilty കോൺഷ്യസ്നെസ്, ഹൈ fever ആണെങ്കിൽ ഹെൽത്ത്‌ സിസ്റ്റം ഉപയോഗിക്കുന്നത് മോശമല്ലേ. ആരോഗ്യമേഖല ഫ്രീയാണെന്ന് കരുതി അതിനെ ദുർവിനിയോഗം ചെയ്യാമോ. അതിനു അവര് ചിരിച്ചു കൊണ്ടു മറുപടി പറഞ്ഞു, നീ ചെയ്തതാണ് ശരി. കോവിഡ് ന്റെ ഏതെങ്കിലും സിംപ്ടോം തോന്നിയാൽ അപ്പൊ തന്നെ ടെസ്റ്റ്‌ ചെയ്യുക. ഈ മഹാരിയെ തടയാൻ അതാണ്‌ മാർഗ്ഗം. അങ്ങനെ കോവിഡ് ടെസ്റ്റ്‌ ബുക്ക്‌ ചെയ്യാൻ അവര് സൈറ്റ് അഡ്രസ് തന്നു. ആ സൈറ്റിൽ തന്നെ നമ്മളെയും കുടുംബത്തെയും ജോലി ചെയ്യുന്ന സ്ഥലത്തെയും പിന്നെ ബേസിക് ട്രാവൽ ഹിസ്റ്ററിയുമൊക്കെ ചോദിക്കുണ്ട്.

ടെസ്റ്റ്‌ and ട്രേസ് ന്റെ പ്രോട്ടോകോൾ നോക്കിയാൽ ടെസ്റ്റ്‌ നു മുന്നേ നടക്കുന്ന ട്രേസ്. ആദ്യം നഴ്സ് രേഖപെടുത്തിയ വിവരങ്ങൾ രണ്ടാമത് നമ്മൾ വീണ്ടും വെബ്സൈറ്റിൽ രേഖപ്പെടുത്തുന്നു. നമ്മൾ പോസിറ്റീവ്ആയാൽ ഈ ഇൻഫർമേഷൻ ടെസ്റ്റ്‌ and ട്രേസ് team നു വേഗം അക്സസ്സ് ചെയ്യാം.

വിളിപ്പുറത്തെ ടെസ്റ്റ്‌ സെന്റർ

ഒന്നെങ്കിൽ ലൊക്കൽ ടെസ്റ്റ്‌ സെന്ററിൽ പോയി സാബ് കൊടുക്കാം അല്ലെങ്കിൽ വീട്ടിലേയ്ക്ക് ഹോം ടെസ്റ്റ്‌ കിറ്റ് വരുതതാം. (എല്ലാം പൂർണ്ണമായും സൗജന്യം ). എങ്ങനെയാണ് സാബ് എടുക്കേണ്ടത് എന്ന യൂട്യൂബ് വീഡിയോ വെബ്‌സൈറ്റിൽ തന്നെയുണ്ട്. ശേഷം ഡെഡിക്കേറ്റ് തപാൽ പെട്ടിയിലിട്ടാൽ അവര് അതു പ്രോസസ്സ് ചെയ്തു റിസൾട്ട്‌ അയച്ചു തരും.

ഞാൻ ലോക്കൽ ടെസ്റ്റ് സെന്ററിൽ പോകാൻ തീരുമാനിച്ചു. ഹെൽത്ത്‌ പ്രൊഫഷണലിന്റെ നിർദ്ദേശം അനുസരിച്ചു അപ്പൊ തന്നെ മോന്റെ സ്കൂളിലും ഭർത്താവിനെയും വിളിച്ചു വിവരം പറഞ്ഞു. ഇനി ഞങ്ങൾക്ക് കുടുംബത്തിനു മുഴുവനും ടെസ്റ്റ്‌ റിസൾട്ട്‌ വരും വരെ ഐസൊലേഷൻ ആണ്. ഭർത്താവിന്റെ കമ്പനി ആ ഡിപ്പാർട്മെന്റിൽ ഉള്ളവർക്ക് അവധി നൽകി.

മോന്റെ സ്കൂളിലെ രീതി മറ്റൊന്നാണ്. എനിക്കു പോസിറ്റീവ് ആണെങ്കിൽ മാത്രം അവന്റെ 'ബബിളിലെ " 15 കുട്ടികളും ടീച്ചറും ഐസൊലേഷനിൽ പോകണം. അപ്പോഴും മറ്റു ക്ലാസ്സുകൾ തുറന്നു പ്രവർത്തിയ്ക്കും.

ടെസ്റ്റ് സെന്ററുകൾ

15 മുതൽ 30 മിനിറ്റ് വരെ ഡ്രൈവിങ് ദൂരത്തിൽ ഏതാണ്ട് 6 ടെസ്റ്റ്‌ സെന്ററുകൾ ഉണ്ട്. ഓരോ ടെസ്റ്റ്‌ സെന്ററിലും അടുത്ത 5 ദിവസം എത്ര ടെസ്റ്റിംഗ് കപ്പാസിറ്റിയുണ്ടെന്നും വെബ്‌സൈറ്റിൽ ഉണ്ട്. 100 മുതൽ 10000 വരെ നീളുന്ന ടെസ്റ്റിംഗ് കപ്പാസിറ്റി. (ഒരു ദിവസം 200, 000 ടെസ്റ്റുകൾ എന്നതാണ് ഇവിടുത്തെ ടാർഗറ്റ് ).

ഇവിടെ എയർപോർട്ടിനു അടുത്തുള്ള ഒരെണ്ണം തിരഞ്ഞെടുത്തു. ഏതാണ്ട് എല്ലാ സമയത്തും ടെസ്റ്റിംഗ് ഉണ്ട്. അടുത്ത മണിക്കൂറിലെ slot എടുത്തു.

ഡ്രൈവ് in ആണ് കാർ no കൊടുക്കണം. ഒരു കാർ പാർക്കിൽ ആണ് make ഷിഫ്റ്റ് ടെന്റുകൾ ഏതാണ്ട് 50 ഓളം വരും. കൃത്യമായി മാർക്ക്‌ ചെയ്ത ഡ്രൈവ് വേകൾ. നമ്മളുടെ കാർ no കണ്ടു നമ്മളെ ഐഡന്റിറ്റിഫ്യ ചെയ്തു മാർഗ്ഗനിർദ്ദേശം തരാൻ തെയ്യാറായ സന്നദ്ധ പ്രവർത്തകർ.

പരസ്പരം സംസാരമില്ല. ഓരോ സ്ഥലത്തും ഒരു ഫോൺ നോ ഉള്ള പ്ലേ card കാണിയ്ക്കും. ആ നമ്പറിൽ നമ്മൾ ഫോൺ ചെയ്യണം. കാറിന്റെ വിൻഡോ ടെസ്റ്റ് കിറ്റ് വാങ്ങാൻ മാത്രം താഴ്ത്തതാം. എല്ലാ മാർഗ്ഗനിർദേശങ്ങളും അവർ പുറത്തു നിന്ന് ഫോണിലൂടെ പറഞ്ഞു തരും.

ഒരേ സമയം 100 ലധികം പേരെ ടെസ്റ്റ്‌ ചെയ്യാൻ കഴിയുന്ന സംവിധാനം. എങ്കിലും ഒരു തിക്കും തിരക്കുമില്ല. ഓരോ ടെസ്റ്റിംഗിനും പരമാവധി 10 മിനിറ്റ് എടുത്തേക്കും. കാറുകളിൽ ടെസ്റ്റ്‌ ചെയ്യേണ്ട ആളുകൾ ഒരു സിംഫണിയിലെന്ന പോലെ വരുകയും പോവുകയും ചെയ്യന്നു.

രോഗവിവരം വെബ്സ്റ്റിൽ റിപ്പോർട്ട്‌ ചെയ്തു ഏതാണ്ട് മൂന്നു മണിക്കൂറിനുള്ളിൽ ടെസ്റ്റും നടത്തി വീട്ടിൽ എത്തി ഞങ്ങൾ സകുടുംബം self ഐസൊലേറ്റ് ചെയ്യുന്നു. ഇനി കാത്തിരിപ്പിന്റെ മണിക്കൂറുകൾ. പേടിയില്ല ജാഗ്രതയും കരുതലുമാണ് വേണ്ടത്. അതു നമുക്കും സമൂഹത്തിനും വേണ്ടിയാണ്. അല്പം വിശദമായി എഴുതിയത് UK യിലെ ടെസ്റ്റിംഗ് രീതികളറിയാൻ നിങ്ങൾക്ക് തത്പര്യമുണ്ടാകുമെന്ന് കരുതിയാണ്.

Stay alert, stay safe, Use sanitizer, Keep Social distancing, wear mask.

-Deepa Praveen, Stockport, 22.07.2020

Tags:
  • Spotlight
  • Social Media Viral