Thursday 08 November 2018 04:37 PM IST : By സ്വന്തം ലേഖകൻ

ദീപാവലി ദിനത്തിൽ കൊടും ക്രൂരത; മൂന്നു വയസ്സുകാരിയുടെ വായിൽ പടക്കം വച്ച് തീ കൊളുത്തി!

representative-image Representative Image

ദീപാവലി ദിനത്തിൽ മൂന്നു വയസ്സുകാരിയോട് യുവാവിന്റെ കൊടും ക്രൂരത. കൈക്കുഞ്ഞിന്റെ വായിൽ പടക്കം വച്ച് തീകൊളുത്തുകയായിരുന്നു ഇയാൾ. വായക്കും തൊണ്ടയ്ക്കും ഗുരുതരമായി പരുക്കേറ്റ പെൺകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇപ്പോഴും കുഞ്ഞിന്റെ നില അതീവ ഗുരുതരമാണ്. മീററ്റിൽ ദൗറ്‌ലയിലെ മിലക് ഗ്രാമത്തിൽ ചൊവ്വാഴ്ചയായിരുന്നു ഞെട്ടിക്കുന്ന സംഭവം നടന്നത്.

വീടിനു പുറത്ത് കളിക്കുകയായിരുന്ന പെൺകുട്ടിയെ അയൽവാസിയായ ഹർപാൽ എന്ന യുവാവ് എടുത്തുകൊണ്ടുപോയി വായിൽ പടക്കം വച്ച് തീ കൊളുത്തുകയായിരുന്നുവെന്നാണ് കുട്ടിയുടെ പിതാവ് ശശി കുമാർ നൽകിയ പരാതിയിൽ പറയുന്നത്. പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം തുടങ്ങി. സംഭവത്തിനുശേഷം പ്രതി ഒളിവിലാണ്.