Tuesday 15 November 2022 04:27 PM IST : By സ്വന്തം ലേഖകൻ

‘എല്ലാ ദിവസവും ഫ്രിജിൽ നിന്നും ശ്രദ്ധയുടെ തലയെടുത്ത് നോക്കും!’; അഫ്താബിന്റെത് വിചിത്ര വിനോദം, കണ്ടിരുന്നത് ക്രൈം ത്രില്ലറുകള്‍

aftab-ameen-foodddd

അന്വേഷണം പുരോഗമിക്കും തോറും ശ്രദ്ധ വാൽക്കറിന്റെ കൊലപാതകത്തെ കുറിച്ച് പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ. ശ്രദ്ധയെ കൊലപ്പെടുത്തി വെട്ടിനുറുക്കിയ അതേ മുറിയിലാണ് അഫ്താബ് അമീൻ ഉറങ്ങിയിരുന്നത്. അർധരാത്രിയിലാണ് അഫ്താബ് മൃതദേഹത്തിന്റെ ഭാഗങ്ങൾ നഗരത്തിന്റെ പലയിടത്തായി ഉപേക്ഷിച്ചിരുന്നത്. എല്ലാ ദിവസവും ഫ്രിജിൽ നിന്നും ശ്രദ്ധയുടെ അറുത്തു മാറ്റിയ തലയെടുത്ത് നോക്കുന്നത് അഫ്താബിന്റെ വിചിത്ര വിനോദമായിരുന്നുവെന്ന് പൊലീസ് പറയുന്നു.

അഫ്താബിന് മുന്‍പും നിരവധി പെൺകുട്ടികളുമായി ബന്ധമുണ്ടായിരുന്നുവെന്ന് അടുത്ത വൃത്തങ്ങൾ പറയുന്നു. അമേരിക്കൻ ക്രൈം നാടക പരമ്പരയായ ഡെക്‌സ്റ്റർ ഉൾപ്പെടെ നിരവധി ക്രൈം സിനിമകളുടെയും വെബ് സീരീസുകളുടെയും കടുത്ത ആരാധകനാണ് അഫ്താബ്. മെഹ്റോളിയിൽ ആറു മാസം മുൻപായിരുന്നു കൊലപാതകം. മൂന്നു ആഴ്ച റഫ്രിജറേറ്ററിൽ സൂക്ഷിച്ച ശരീരഭാഗങ്ങൾ 18 ദിവസം കൊണ്ടാണു നഗരത്തിൽ പല ഭാഗങ്ങളിലായി ഉപേക്ഷിച്ചതെന്നു പൊലീസ് പറഞ്ഞു. 

Tags:
  • Spotlight