Friday 28 February 2020 10:23 AM IST : By സ്വന്തം ലേഖകൻ

വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുട്ടിയെ കാണാതായി; ദേവനന്ദയെ കണ്ടെത്താനുള്ള ദൗത്യവുമായി സമൂഹമാധ്യമങ്ങൾ

devananda

ഹൃദയം പൊള്ളി ഒരു നാട്, പ്രതീക്ഷകൾ വിഫലമാക്കി പൊന്നു പോയി...! ദേവനന്ദയുടെ മൃതദേഹം ഇത്തിക്കരയാറ്റിൽ കണ്ടെത്തി

പ്രിയമകളെ കണ്ടെത്താൻ സുമനസുകളുടെ സഹായം തേടി മാതാപിതാക്കൾ. ഇളവൂർ സ്വദേശി ദേവ നന്ദയെന്ന ഏഴു വയസുകാരിയുടെ തിരോധാനമാണ് പ്രിയപ്പെട്ടവരെ കണ്ണീരണിയിക്കുന്നത്. വ്യാഴാഴ്ച (27.02.2020) രാവിലെ കൊല്ലം നെടുമാങ്കാവിലുള്ള വീട്ടിൽ നിന്നാണ് ദേവനന്ദയെ കാണാതാകുന്നത്. രാവിലെ 10.15ഓടെ വീട്ടുമുറ്റത്ത് കളിച്ചു കൊണ്ടിരുന്ന കുഞ്ഞിനെ കാണാതാകുകയായിരുന്നുവെന്ന് ബന്ധുക്കൾ അറിയിക്കുന്നു. ഇളവൂർ തടത്തിൽമുക്ക് ധനേഷ് ഭവനത്തിൽ പ്രദീപ് കുമാറിന്റെ മകളാണ് ഏഴു വയസുകാരിയായ ദേവ നന്ദ.

സിനിമാതാരം കുഞ്ചാക്കോ ബോബൻ ഉൾപ്പെട്ടെയുള്ളളവർ ദേവനന്ദയെ കാണാതായെ വിവരം സോഷ്യൽ മീഡിയയിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.