Thursday 29 July 2021 11:05 AM IST : By സ്വന്തം ലേഖകൻ

പ്ലസ് ടുവിനും ദേവിക പതിവ് തെറ്റിച്ചില്ല; കാലു കൊണ്ട് പരീക്ഷയെഴുതി മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ്, മിന്നും വിജയം

sseewnnerrrr

എസ്എസ്എല്‍സിയിലെ മിന്നും വിജയം പ്ലസ് ടുവിലും ആവര്‍ത്തിച്ച് സി.പി. ദേവിക. എല്ലാ വിഷയങ്ങൾക്കും ഫുള്‍ എ പ്ലസ് നേടിയാണ് ദേവിക വള്ളിക്കുന്നിന്റെ അഭിമാനമായി മാറിയത്. ജന്മനാ ഇരുകൈകളില്ലാത്ത ദേവിക കാലു കൊണ്ട് പരീക്ഷയെഴുതിയാണ് മുഴുവൻ മാനവിക വിഷയങ്ങൾക്കും എ പ്ലസ് നേടിയത്. 

വള്ളിക്കുന്ന് സി ബി ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് ദേവിക. എസ്എസ്എൽസി പരീക്ഷയ്ക്കും മുഴുവൻ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഈ കൊച്ചുമിടുക്കി സംസ്ഥാന തലത്തിൽ തന്നെ പ്രഗത്ഭരുടെ അഭിനന്ദനവും അനുഗ്രഹവും ഏറ്റു വാങ്ങിയിരുന്നു. നടനും എംപിയുമായ സുരേഷ് ഗോപി വീട്ടിലെത്തി ദേവികയെ അനുമോദിച്ചിരുന്നു. 

പഠനത്തോടൊപ്പം ചിത്രകലയിലും ദേവിക മിടുക്ക് തെളിയിച്ചിട്ടുണ്ട്. ഇംഗ്ലിഷിലോ പൊളിറ്റിക്സിലോ ഡിഗ്രി പഠനമാണ് ആഗ്രഹിക്കുന്നത്. ഒലിപ്രം കടവിനു സമീപം താമസിക്കുന്നു. തേഞ്ഞിപ്പലം പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫിസർ സി.പി. സജീവന്റെയും സുജിതയുടെയും മകളാണ്. സഹോദരൻ, സി.പി. ഗൗതം തിരുത്തി എയുപി സ്കൂൾ ആറാം വിദ്യാർ‌ഥിയാണ്.

Tags:
  • Spotlight
  • Inspirational Story