Tuesday 28 January 2020 12:25 PM IST : By സ്വന്തം ലേഖകൻ

‘സാർ കലക്ടർ അല്ലേ, ഒരു ഐസ്ക്രീം വാങ്ങിതരാമോ?’; കുരുന്നുകളുടെ ആവശ്യം പുഞ്ചിരിയോടെ നിറവേറ്റി സബ് കലക്ടർ!

ias5567vhbg

മൂന്നാറില്‍ വിന്റര്‍ കാര്‍ണിവൽ കാണാനെത്തിയ കുട്ടികള്‍ക്ക് ദേവികുളം സബ് കലക്ടറുടെ സ്‌നേഹ സമ്മാനം. 15 ദിവസം നീണ്ടുനിന്ന കാര്‍ണിവലിന്റെ സമാപന ചടങ്ങുകള്‍ ഉദ്ഘാടനം ചെയ്യാനെത്തിയതാണ് സബ് കലക്ടര്‍ പ്രേം കൃഷ്ണ. 14 സ്‌കൂളുകളില്‍ നിന്നായി 600 കുട്ടികള്‍ ചടങ്ങില്‍ പങ്കെടുക്കാൻ എത്തിയിരുന്നു. 

കലക്ടർ ഭക്ഷണശാല സന്ദര്‍ശിക്കുന്നതിനിടെ കുട്ടികളില്‍ ഒരാള്‍ ഐസ്‌ക്രീം വേണമെന്ന ആവശ്യവുമായി എത്തി. ഒരാൾക്ക് ഐസ്‌ക്രീം വാങ്ങുന്നതിനിടെ ഞങ്ങള്‍ക്കും വേണമെന്ന് ആവശ്യപ്പെട്ട് കുട്ടികള്‍ ബഹളം വച്ചു. ആവശ്യത്തിനുള്ള പണം കൈവശമില്ലെങ്കിലും മേഴ്‌സി ഹോമിലെ കുട്ടികളാണ് ആവശ്യക്കാരെന്ന് അറിഞ്ഞതോടെ പ്രേം മുഴുവന്‍ പേര്‍ക്കും ഐസ്‌ക്രീം വാങ്ങിനല്‍കി.

"റിപബ്ലിക്ക് ദിനാഘോഷത്തിന് വന്ന കുട്ടികളുടെ കൂട്ടത്തിൽ നിന്നും പെട്ടന്ന് ഒരു ചോദ്യം “സാർ കലക്ടർ അല്ലെ, എനിക്ക് ഒരു ഐസ്ക്രീം വാങ്ങി തരാമോ?" ചോദിച്ച ആൾക്ക് വാങ്ങിക്കൊടുത്തപ്പോൾ പിന്നെ കൂടെ നിന്ന എല്ലാർക്കും വേണമെന്നായി. പിന്നെ ഒന്നും നോക്കിയില്ല എല്ലാർക്കും ഓരോ ഐസ്ക്രീം വച്ച് അങ്ങുവാങ്ങി. പിള്ളേരും ഹാപ്പി ഐസ്ക്രീം കച്ചവടക്കാരനും ഹാപ്പി. പിള്ളേരുടെ ചിരി കണ്ടപ്പോ നമ്മളും ഹാപ്പി!"- ദേവികുളം സബ് കലക്ടർ പ്രേം കൃഷ്ണ കുറിക്കുന്നു. 

Tags:
  • Spotlight
  • Social Media Viral