Wednesday 15 April 2020 11:46 AM IST

ഇത് നമ്മുക്ക് നമ്മളെ അറിയാനുള്ള അവസരം -ധന്യ രവി

Shyama

Sub Editor

dhanya

"വർഷങ്ങളായി എന്റെ ലോകം നാല് ചുവരുകൾക്കുള്ളിൽ തന്നെയാണ്,  മിക്കപ്പോഴും വീടിന്റെ അല്ലെങ്കിൽ ആശുപത്രിയുടെ... അപ്പൂർവമായി മാത്രമേ പുറത്തിറങ്ങിയിട്ടുള്ളു. ഈ ചുവരുകൾക്കുള്ളിൽ തന്നെയിരുന്നാണ് ഞാൻ ജോലി ചെയ്യുന്നതും എനിക്ക് ലോകം മുഴുവൻ പടർന്നു കിടക്കുന്ന സൗഹൃദങ്ങൾ ഉണ്ടായതും...

അതുകൊണ്ട് ടെക്നോളജി ഒക്കെ ഇത്രയും വളർന്ന ഈ കാലഘട്ടത്തിൽ നമുക്ക് വീടുകളിൽ ഇരുന്നും ഒരുപാട് കാര്യങ്ങൾ ചെയ്യാം...  നമുക്ക് കിട്ടിയിരിക്കുന്ന ഓരോ നല്ല കാര്യത്തെയും ഓർത്ത് അതിനോടൊക്കെ മനസുകൊണ്ട് നന്ദി പറയാനും അവ കൂടുതൽ നന്നായി ഉപയോഗിക്കാനും ഈ അവസരം നമുക്ക് മാറ്റിവെക്കാം" ബ്രിറ്റിൽ ബോൺ ഡിസീസ് എന്ന എല്ലു പൊടിയുന്ന രോഗത്തിന്റെ അവശതകളെയൊക്കെ തന്റെ ആത്മവിശ്വസവും കഠിനാധ്വാനവും കൊണ്ട് നേരിട്ട് ദേശിയ പുരസ്‌കാരങ്ങൾ അടക്കം സ്വന്തമാക്കി നമുക്കെല്ലാവർക്കും മുന്നിൽ മാതൃകയായി ധന്യയുണ്ട്... 'വനിത'യ്ക്കായി ധന്യ നൽകിയ സന്ദേശം ഇതാ...