Thursday 03 June 2021 06:20 PM IST : By സ്വന്തം ലേഖകൻ

ആയുഷ് 64 കോവിഡ് ചികിൽസ ടാബ്ലറ്റ് നിർമ്മിക്കാൻ ധാത്രിയ്ക്ക് അനുമതി; ആദ്യ ബാച്ച് വിപണിയിലിറക്കി

Dhathri-photo- Padma Bhushan Justice K T Thomas (Former judge Supreme court of India) receiving the first batch of AYUSH 64- Covid management tablet developed by CCRAS functioning under Ayush, the Central Ayurveda Research Ministry from Dr Rajesh Kumar, Executive Vice President, Dhathri. Also seen in the picture (L to R) : Dr Sajikumar, Managing Director and Bipin Cherian, Strategy Executive Vice President, Dhathri Ayurveda Pvt ltd.

കൊച്ചി: കോവിഡ് 19 ചികിൽസ ലക്ഷ്യമാക്കി കേന്ദ്ര ആയുർവേദ ഗവേഷണ മന്ത്രാലയമായ ആയുഷിന് കീഴിൽ ആയുർവേദ ഗവേഷണ പ്രവർത്തനങ്ങളുടെ മേധാവിത്വം വഹിക്കുന്ന സെൻട്രൽ കൗൺസിൽ ഫോർ റിസേർച്ച് ഇൻ ആയുർവേദിക് സയൻസസ് (സി.സി.ആർ.എ.എസ്) വികസിപ്പിച്ചെടുത്ത ആയുഷ് 64 കോവിഡ് ചികിൽസ ടാബ്ലറ്റ് നിർമിച്ചു വിപണിയിൽ ഇറക്കാനുള്ള ലൈസൻസ് ധാത്രി നേടി. കേരളത്തിൽ ഈ അവകാശം നേടിയെടുത്ത ആദ്യ ആയുർവേദ ഔഷധ നിർമാതാക്കൾ ആണ് ധാത്രി ആയുർവേദ. 

ആയുഷ് 64 ടാബ്ലറ്റ് ലക്ഷണങ്ങള്‍ കുറഞ്ഞ കോവിഡ് ബാധയും മിതമായ ലക്ഷണങ്ങളോട് കൂടിയ കോവിഡ് ബാധയും ചെറുക്കാന്‍ പ്രാപ്തമാണ്. ആയുഷ് 64ന്റെ ആദ്യ ബാച്ച് ധാത്രി ആയുർവേദ റിസർച് ആൻഡ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ഡോ. രാജേഷ് കുമാർ, പത്മഭൂഷൺ ജസ്റ്റിസ് കെ. ടി. തോമസിന് (സുപ്രീം കോടതി മുൻ ജഡ്ജി) നൽകി ഉദ്ഘാടനം നിർവഹിച്ചു. ധാത്രി ആയുർവേദ മാനേജിങ് ഡയറക്ടർ ഡോ. സജികുമാർ, ബിസിനസ്സ് സ്റ്റാറ്റജി എക് സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് ബിപിൻ ചെറിയാൻ എന്നിവർ സന്നിഹിതരായിരുന്നു. 

കോവിഡ് 19 ബാധിതരായവര്‍ക്ക് ഗുരുതര വൈദ്യസഹായം ആവശ്യമില്ലെങ്കില്‍ കോവിഡ് ബാധ സ്ഥിരീകരിച്ചാല്‍ ഉടന്‍ ആയുഷ് 64 കൂടി മറ്റു ചികിത്സാ പദ്ധതിയോടൊപ്പം തുടങ്ങിയാല്‍ രോഗം ഗുരുതരമാകില്ലെന്നും രോഗമുക്തി വേഗം സാധ്യമാകുകയും ആശുപത്രി വാസം കുറയുകയും ചെയ്യുമെന്ന് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതിനാല്‍ ആണ് വിപണിയില്‍ ഇറക്കാന്‍ അനുവാദം ലഭിച്ചത്. ആയുഷ് 64 ടാബ്ലറ്റ് എല്ലാ പ്രമുഖ അലോപ്പതി ആയുര്‍വേദ മെഡിക്കല്‍ സ്റ്റോറുകളിലും, ആയുര്‍വേദ ഡോക്ടേഴ്സ് ക്ലിനിക്കുകളിലും ലഭ്യമാവും.

Ayush--64
Tags:
  • Spotlight