Saturday 19 January 2019 03:56 PM IST : By സ്വന്തം ലേഖകൻ

മരുന്നിലും മന്ത്രത്തിലും മാത്രമൊതുങ്ങില്ല; പ്രമേഹത്തെ പിടിച്ചു നിർത്താൻ വേണ്ടത് ഈ ഡയറ്റ് പ്ലാൻ

dd

പ്രമേഹവും ബിപിയും! ഒരു കാലത്ത് വയസൻമാരുടെ രോഗമെന്ന് കരുതി തള്ളിയിരുന്നവയാണ് ഇവ രണ്ടും. പക്ഷേ ഇന്ന് അതാണോ സ്ഥിതി. യുവാക്കളിലുൾപ്പെടെ പിടിമുറുക്കി കഴിഞ്ഞിരിക്കുകയാണ് ഈ രണ്ട് രോഗങ്ങളും. ഒരു കുടുംബത്തിൽ പ്രമേഹമില്ലാത്തവരായി ആരുമില്ല എന്ന സ്ഥിതിയാണ്. മാറുന്ന കാലത്തെ ജീവിതശൈലി തന്നെയാണ് ഈ രണ്ടു രോഗങ്ങൾക്കും കാരണമായി പിന്നിലുള്ളത്.

രോഗം പിടിപ്പെട്ടാൽ മരുന്നിലും മന്ത്രത്തിലും കാര്യം കഴിക്കുന്ന മലയാളി മറ്റൊരു പ്രധാനകാര്യം കൂടി ബോധപൂർവ്വം മറന്നു പോകുകയാണെന്ന് പറയുകയാണ് ഡോക്ടർ സൗമ്യ സരിൻ. പ്രമേഹത്തെ പടിയടച്ചു പിണ്ഡം വയ്ക്കാൻ കൃത്യമായ ഡയറ്റും പ്രധാനമാണെന്ന് ഡോക്ടർ സൗമ്യ പറയുന്നു. പ്രമേഹമുള്ളവർ ഒഴിവാക്കേണ്ടതും കഴിക്കേണ്ടതുമായ ഭക്ഷണങ്ങളും സൗമ്യ പരിചയപ്പെടുത്തുന്നുണ്ട്. ഫെയ്സ്ബുക്ക് വിഡിയോയിലൂടെയാണ് സൗമ്യ ഡയറ്റ് പരിചയപ്പെടുത്തുന്നത്.