Thursday 15 February 2018 02:48 PM IST

'എന്നെ ശരാശരി സംവിധായകനെന്ന് വിളിച്ച ആ എഴുത്തുകാരിയോട് പുച്ഛം മാത്രം..'

Sujith P Nair

Sub Editor

kamal-director ഫോട്ടോ: ശ്രീകാന്ത് കളരിക്കൽ

‘ആമി’ തുടങ്ങിയത് മുതല്‍ വിവാദങ്ങളാണ്. എല്ലാത്തിനും ഹൃദയം കൊണ്ടു മറുപടി പറയുകയാണ് കമല്‍. 'വനിത'യ്‌ക്ക് നൽകിയ അഭിമുഖത്തിലാണ് കമൽ വിമർശനങ്ങളെ കുറിച്ച് പ്രതികരിച്ചത്.

"സിനിമയെടുക്കാൻ അറിയാത്ത ശരാശരി സംവിധായകനാണെന്നു വരെ എന്നെക്കുറിച്ച് വിമര്‍ശനങ്ങളുണ്ടായി. സമ്മതിക്കുന്നു, പക്ഷേ, സിനിമ എന്ന മാധ്യമത്തെക്കുറിച്ച് ഇതു പറഞ്ഞയാള്‍ക്ക് എന്തറിയാം? സാഹിത്യം പഠിക്കുകയും പഠിപ്പിക്കുകയും ചെയ്തിട്ടുണ്ടാകും. പക്ഷേ, സിനിമയെക്കുറിച്ച് അവര്‍ക്ക് ഒരു ചുക്കും അറിയില്ല. അതുകൊണ്ട് ഇത്തരം പരാമര്‍ശങ്ങള്‍ നടത്തുന്നവരോടു പുച്ഛമാണ്.

ഏതു വിവരദോഷിക്കും എന്തും പറയാവുന്ന തെരുവ് പ്ലാറ്റ്ഫോമായി സോഷ്യൽ മീഡിയ മാറുകയാണ്. പ്രതികരിക്കും മുൻപ് സിനിമയെക്കുറിച്ചു നന്നായി ഒന്നു പഠിക്കണമെന്നാണ് ഇവരോെടാക്കെ എന്റെ അഭ്യർഥന. വസ്ത്രധാരണത്തിലടക്കം മാധവിക്കുട്ടിയാകാൻ ശ്രമിച്ച് പരാജയപ്പെട്ടതിന്റെ ‘ഫ്രസ്ട്രേഷൻ’ തീർക്കാനാകും ചിലരുടെ ശ്രമം. അങ്ങനെയുള്ളവരോട് തർക്കിക്കാന്‍ ഞാൻ ആളല്ല, അതിനു സമയവുമില്ല."
കമൽ പറയുന്നു.

അഭിമുഖം പൂർണ്ണമായും പുതിയ ലക്കം 'വനിത'യിൽ വായിക്കാം