Wednesday 02 May 2018 04:16 PM IST

അധികം പൊക്കം കൂടരുത്, ഇനിയും തടി വയ്ക്കരുത്; ഡോക്ടർ അസ്‌നയുടെ പ്രാർത്ഥന അതുമാത്രം!

Roopa Thayabji

Sub Editor

asna-kannur56 ഫോട്ടോ: അരുൺ പയ്യടിമീത്തൽ

അറ്റുപോയത് വലതുകാലാണ്. പക്ഷെ, തോറ്റു വീഴാൻ അസ്‌ന ഒരുക്കമായിരുന്നില്ല. കൈവിടാതെയുള്ള ആ പോരാട്ടം അവൾക്ക് തിരികെ നൽകിയ പേരാണ് ഡോക്ടർ അസ്‌ന. പുതിയ ചുവടുകളെ കുറിച്ച് അസ്‌ന പറയുന്നതിങ്ങനെ;

"2015 ലാണ് ഇപ്പോഴുള്ള ജർമൻ നിർമിത കാൽ വച്ചത്. അമേരിക്കയിലുള്ള ജോൺസൺ സാമുവൽ എന്നയാളാണ് ഇത് സ്പോൺസർ ചെയ്തത്. കുളിക്കുമ്പോഴും രാത്രി കിടക്കുമ്പോഴും കാൽ അഴിച്ചുമാറ്റി വയ്ക്കും. ഓരോ വട്ടവും കാൽ ഈരിമാറ്റിയ ശേഷം വേദനയും മുറിവുമൊന്നും ഉണ്ടാകാതിരിക്കാൻ എണ്ണയിട്ട് മസാജ് ചെയ്യണം. ഇനി അധികം പൊക്കം കൂടില്ല എന്നതുകൊണ്ട് വർഷാവർഷം കാലു മാറ്റേണ്ടി വരില്ല. എന്നാൽ തടി കൂടിയാലും കാൽ പാകമാകാതെ വരും. ഹൗസ് സർജൻസി ചെയ്യുകയാണിപ്പോൾ, സർജറിയിൽ പിജി ചെയ്യണം എന്നാണ് ആഗ്രഹം. ഹൗസ് സർജൻസിയുടെ ഓട്ടത്തിനിടെ മിക്കപ്പോഴും തുടർച്ചയായി നിൽക്കേണ്ടി വരും. ബുദ്ധിമുട്ട് തോന്നാറുണ്ടെങ്കിലും അത് കാര്യമാക്കാറില്ല.

ഇപ്പോഴും വീട്ടിലേക്ക് പോകുമ്പോൾ അച്ഛൻ വന്നു കൂട്ടിക്കൊണ്ടു പോകാറാണ് പതിവ്. അച്ഛന് ഹൃദയ ശസ്ത്രക്രിയ കഴിഞ്ഞതാണ്. അടുത്തിടെ മറ്റൊരു ഓപ്പറേഷൻ കൂടി കഴിഞ്ഞു. കാര്യമായ ജോലിയൊന്നും ചെയ്യാനാകാത്തതിനാൽ കൃഷിക്കാര്യങ്ങളൊക്കെ നോക്കി നടത്തുന്നു. അപ്പു ഇപ്പോൾ ബിഎസ്‍സി നഴ്സിങ് വിദ്യാർഥിയാണ്. വല്യച്ഛന്റെ മക്കളായ മനുവേട്ടനും അശോകകേട്ടനും എന്തു സഹായത്തിനും ഞങ്ങൾക്ക് തുണയായുണ്ട്.

യാത്ര പോകണമെന്നൊക്കെ ആഗ്രഹമുണ്ട്. ആരെയും ആശ്രയിക്കാതെ അതൊക്കെ ചെയ്യാനായി ഡ്രൈവിങ് പഠിച്ചുതുടങ്ങി. വിവാഹത്തെ കുറിച്ചൊന്നും ഇപ്പോൾ ചിന്തിക്കുന്നില്ല. അച്ഛനെയും അമ്മയെയും അനിയനെയും നന്നായി നോക്കണം. നല്ലൊരു ഡോക്ടറായി മാറണം. അത് മാത്രമാണ് ഇപ്പോൾ മനസ്സിൽ."

അഭിമുഖം പൂർണ്ണമായും വായിക്കാൻ ലോഗിൻ ചെയ്യൂ..