Tuesday 18 August 2020 03:46 PM IST : By സ്വന്തം ലേഖകൻ

പായസമില്ലാതെ എന്ത് ഓണം! മധുരം വിളമ്പി സമ്മാനം നേടൂ, ‘ഡബിൾ ഹോഴ്‌സ് വനിത ഇരട്ടി മധുരം സീസൺ 3’

irattimadhuram886

വീണ്ടും വരുന്നു നിറങ്ങളും രുചിയും നിറഞ്ഞ ഓണക്കാലം. പായസമില്ലാതെ എന്ത് ഓണം, അല്ലേ? പായസ മധുരം വിളമ്പാൻ തയാറായോ... എങ്കിൽ പങ്കെടുക്കൂ... ‘ഡബിൾ ഹോഴ്‌സ് വനിത ഇരട്ടി മധുരം സീസൺ 3’  

നിങ്ങൾ ചെയ്യേണ്ടത്:

നിങ്ങൾ തയാറാക്കാൻ പോകുന്ന പായസത്തിന്റെ പേര്, ഫോട്ടോ, വിഡിയോ, റെസിപ്പി എന്നിവ ഞങ്ങൾക്ക് അയച്ചു തരുക. #IRATTIMADHURAM #DOUBLEHORSE #VANITHA എന്ന ഹാഷ്ടാഗിലൂടെ റെസിപ്പികൾ നിങ്ങളുടെ ഫെയ്സ്ബുക് / ഇൻസ്റ്റാഗ്രാം പേജുകളിൽ പോസ്റ്റ് ചെയ്യുക. പോസ്റ്റ് ചെയ്യുമ്പോൾ നിങ്ങളുടെ എൻട്രി പബ്ലിക് ആയിട്ട് പോസ്റ്റ് ചെയ്യാൻ മറക്കരുതേ... 

ഇതിൽ നിന്നു തിരഞ്ഞെടുക്കുന്ന 10 പേരായിരിക്കും ഫൈനൽ വോട്ടിങ് റൗണ്ടിൽ എത്തുക. 10 പേരിൽ നിന്ന് വനിത ഫെയ്സ്ബുക് /ഇൻസ്റ്റാഗ്രാം പേജുകൾ വഴി ഏറ്റവും കൂടുതൽ ലൈക്കുകളും ഷെയറുകളും ലഭിക്കുന്ന ആദ്യ മൂന്നു വ്യക്തികളായിരിക്കും വിജയികൾ. 

ഒന്നാം സമ്മാനം : Rs 5000, രണ്ടാം സമ്മാനം: Rs 3000, മൂന്നാം സമ്മാനം: Rs 2000. കൂടാതെ ഫൈനൽ റൗണ്ടിൽ വരുന്ന ഏഴു പേർക്ക്  1000 രൂപ വിലമതിക്കുന്ന ഡബിൾ ഹോഴ്സ് ഗിഫ്റ്റ് ഹാമ്പറുകൾ ലഭിക്കും. ഡബിൾ ഹോഴ്സ് ഇൻസ്റ്റന്റ് പായസം പായ്ക്കറ്റ് നിങ്ങളുടെ ഫോട്ടോ/ വിഡിയോ എൻട്രികളിൽ ഉൾപ്പെടുത്തുകയാണെങ്കിൽ പ്രത്യേക പരിഗണന ലഭിക്കുന്നതാണ്. വിധികർത്താക്കളുടെ തീരുമാനം അന്തിമമായിരിക്കും. 

മലയാള മനോരമ, എം എം പബ്ലിക്കേഷൻസ്, ഡബിൾ ഹോഴ്‌സ് എന്നിവിടങ്ങളിലെ ജീവനക്കാർക്കോ അടുത്ത ബന്ധുക്കൾക്കോ മത്സരത്തിൽ പങ്കെടുക്കാൻ അവകാശമില്ല. പാചകക്കുറിപ്പുകൾ അയക്കേണ്ട അവസാന തിയതി ഓഗസ്റ്റ് 31, 2020.

Tags:
  • Spotlight