Friday 15 November 2019 03:58 PM IST : By സ്വന്തം ലേഖകൻ

ചോക്കില്ല, ചോക്കിന്റെ പൊടിയുമില്ല; ടീച്ചർ ബോർഡിലേതു പോലെ ‘വായുവിൽ’ എഴുതും! ന്യൂജെൻ ടെക്നിക് ഇതാ...

nisha-board445

ചോക്കില്ല, ചോക്കിന്റെ പൊടിയുമില്ല. സ്കൂളുകളിലേതു പോലെ ബ്ലാക്ക് ബോർഡും ചോക്കെഴുത്ത് മായ്ക്കാനുള്ള പെടാപ്പാടുമില്ല. പക്ഷേ, മുൻപിൽ നിൽക്കുന്ന ടീച്ചർ ബോർഡിലേതു പോലെ ‘വായുവിൽ’ എഴുതും. മാജിക് അല്ല, സംഗതി ന്യൂജെൻ ആണ്. പഠനമേഖലയിലെ ലൈറ്റ് ബോർ‍ഡ് സ്റ്റുഡിയോ എന്ന ആധുനിക ആശയവിനിമയ സംവിധാനം. എൽഇഡി ബൾബുകൾ ഘടിപ്പിച്ച ഗ്ലാസ് ബോർഡാണിത്.

എൽഇഡിയിൽ നിന്നുള്ള പ്രകാശം ഗ്ലാസിൽ പ്രതിഫലിക്കുമ്പോഴാണ് എഴുതുന്നത് തെളിഞ്ഞു കാണുക. ഗ്ലാസ് ബോർഡിൽ പ്രത്യേക മാർക്കർ കൊണ്ടെഴുതുമ്പോൾ അക്ഷരങ്ങൾ തെളിയും. മുന്നിലുള്ള ക്യാമറ ഇതു റെക്കോർഡ് ചെയ്ത് അപ്പോൾത്തന്നെ നാടിന്റെ വിവിധ ഭാഗങ്ങളിൽ ഓൺലൈനിലുള്ള ശിഷ്യർക്ക് മൊബൈലിൽ ലഭിക്കും. മൊബൈൽ സ്ക്രീനിൽ നോക്കിയാൽ ആ സ്ക്രീനിൽ എഴുതുന്നതുപോലെ തന്നെയാണു കാണുക.

nisha677ubjnk

വിവിധ സ്ഥലങ്ങളിൽ ഇരുന്ന് ഓൺലൈൻ വഴി ക്ലാസിൽ പങ്കെടുക്കുന്നവർക്ക് ലൈവ് ക്ലാസ് ആയി തോന്നുമെന്നതാണ് ഈ സംവിധാനത്തിന്റെ പ്രത്യേകത. തൃശൂരിൽ പടിഞ്ഞാറേക്കോട്ടയിലുള്ള യുവി വിദ്യാഭ്യാസ അക്കാദമിയിലാണ് ലൈറ്റ് ബോർഡ് സ്ഥാപിക്കുന്നത്. പിഎസ്‌സി പരിശീലനം അടക്കമുള്ള ഓൺലൈൻ ക്ലാസുകൾക്കാണ് ഇവിടെ ലൈറ്റ് ബോർഡ് ഉപയോഗിക്കുന്നതെന്നു സാരഥി നിഷ റാഫേൽ പറയുന്നു. 

എക്കണോമിക്സിൽ എംഎ, ബിഎഡ്, സെറ്റ്, പിഎച്ച്ഡി തുടങ്ങിയ നേട്ടങ്ങൾ കൈവരിച്ച വ്യക്തിയാണ് ഡോ. നിഷ റാഫേൽ. ഉയർന്ന വിദ്യാഭ്യാസ യോഗ്യത ഉണ്ടായിട്ടുപോലും നിഷയ്ക്ക് ഒരു സ്ഥിരജോലി ലഭിച്ചില്ല. എന്നാൽ ധൈര്യം കൈവിടാതെ സ്വന്തമായി ഒരു സ്റ്റാർട്ടപ്പ് ആരംഭിക്കുകയായിരുന്നു നിഷ.  ഇന്ന് യുവി വിദ്യാഭ്യാസ അക്കാദമി ഒട്ടേറെ അഭ്യസ്തവിദ്യരായ യുവതീ-യുവാക്കൾക്ക് പ്രചോദനമാണ്. പ്രതിസന്ധികളിൽ തളരില്ലെന്ന വാശിയോടെ നിഷ കൂടുതൽ ഉയരങ്ങൾ കീഴടക്കുകയാണ്. കമ്പനി സെക്രട്ടറി (ലോയർ) ആവാനും നിഷ തന്റെ പേര് എൻറോൾ ചെയ്തുകഴിഞ്ഞു. സ്വന്തമായി യൂട്യൂബ് ചാനലുള്ള നിഷ അറിയപ്പെടുന്ന മോട്ടിവേഷണൽ സ്പീക്കർ കൂടിയാണ്. 

nisha009876
Tags:
  • Spotlight
  • Inspirational Story