Monday 22 April 2019 02:20 PM IST : By സ്വന്തം ലേഖകൻ

ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയ്ക്ക് സുഖപ്രസവം; കുഞ്ഞിന്റെ ജീവൻ രക്ഷിച്ചത് പൊലീസ് ഉദ്യോഗസ്ഥ!

baby-hand

ദുബായ് വിമാനത്താവളത്തില്‍ ഇന്ത്യക്കാരിയായ യുവതിയ്ക്ക് സുഖപ്രസവം. കഴിഞ്ഞ ദിവസം വിമാനത്താവളത്തിന്റെ രണ്ടാം ടെര്‍മിനലില്‍ വച്ചായിരുന്നു സംഭവം. യുവതിയുടെ സഹായത്തിന് എത്തിയത് ഡ്യൂട്ടിയിലുണ്ടായിരുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥയും. ഹനാന്‍ ഹുസൈന്‍ മുഹമ്മദ് എന്ന പൊലീസ് ഉദ്യോഗസ്ഥയാണ് യുവതിയ്ക്ക് അടിയന്തര പരിചരണം ഒരുക്കിയത്.

രണ്ടാം ടെര്‍മിനല്‍ നില്‍ക്കുമ്പോള്‍ യുവതിയ്ക്ക് പ്രസവവേദന അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയില്‍ എത്തിക്കാന്‍ സമയമില്ലാതായതോടെ വിമാനത്താവളത്തിലെ പരിശോധനാ മുറി പ്രസവത്തിനായി ഉപയോഗിക്കുകയായിരുന്നു. യുവതിയ്ക്ക് സുഖപ്രസവം നടന്നെങ്കിലും കുഞ്ഞിന് ശ്വാസതടസ്സം ഉണ്ടായി. ഇതോടെ ഹനാൻ കുഞ്ഞിന് കൃത്രിമ ശ്വാസം നൽകി. തുടർന്ന് അമ്മയെയും കുഞ്ഞിനെയും ആശുപത്രിയിലേക്ക് മാറ്റി. ഹനാന്റെ സേവനത്തിന് ദുബായ് പൊലീസ് പ്രത്യേക ആദരം നൽകി.