Monday 21 October 2019 02:16 PM IST : By സ്വന്തം ലേഖകൻ

പ്രണയത്തിന് പ്രായം തടസ്സമല്ല; കൈകോർത്ത്, സെൽഫിയെടുത്ത് വൃദ്ധ ദമ്പതികൾ! ചിത്രങ്ങൾ വൈറൽ

old-couples-selfie

ഭാര്യയും ഭർത്താവും തമ്മിലുള്ള ഊഷ്മള ബന്ധം മരണം വരെ നിലനിൽക്കേണ്ട ഒന്നാണ്. പ്രായമൊന്നും അതിനു തടസ്സമല്ല. ഇക്കാര്യം ശരിവയ്ക്കുകയാണ് സോഷ്യൽ മീഡിയ ഏറ്റെടുത്ത ചില ചിത്രങ്ങൾ. ദുർഗാ പൂജയ്ക്കെത്തിയ വൃദ്ധ ദമ്പതികളാണ് ആളുകളുടെ മനം കവർന്നത്.

ആൾക്കൂട്ടത്തിനിടയിലേക്ക് കൈ പിടിച്ചെത്തിയ വൃദ്ധ ദമ്പതികൾ ചേർന്നുനിന്ന് സെൽഫി എടുക്കുന്നതും ചിത്രങ്ങളിൽ കാണാം. അൻജൻ ബാനർജി എന്നയാളാണ് ഫെയ്‌സ്ബുക്കിലൂടെ വൃദ്ധ ദമ്പതികളുടെ ചിത്രങ്ങൾ പങ്കുവച്ചത്. വിദേശത്ത് ജോലി ചെയ്യുകയാണ് ഇവരുടെ മകൾ. അവർക്ക് ദുർഗാ പൂജയിൽ പങ്കെടുക്കാൻ സാധിച്ചിരുന്നില്ല. ചിത്രങ്ങൾ എന്തായാലും സൈബർ ലോകം ഏറ്റെടുത്തു കഴിഞ്ഞു. 

Tags:
  • Spotlight
  • Social Media Viral