Thursday 03 June 2021 04:17 PM IST : By സ്വന്തം ലേഖകൻ

ഈ നാലു കോഴിമുട്ടകളിൽ ഏറ്റവും ഇഷ്ടമായ ഒന്ന് തെരഞ്ഞെടുക്കൂ, നിങ്ങളുടെ സ്വഭാവം കൃത്യമായി തിരിച്ചറിയാം!

egg-character

അക്ഷരമാല രൂപപ്പെടുന്നതിനും വളരെ മുൻപ് പുരാതന ഈജിപ്തിൽ ആശയവിനിമയത്തിന് ഉപയോഗിച്ചിരുന്ന ചിത്രരൂപത്തിലുള്ള ചിഹ്നങ്ങളാണ് ഈ നാലു സ്വർണമുട്ടകളിലും രേഖപ്പെടുത്തിയിട്ടുള്ളത്. ഇതിൽ ഓരോന്നും തിരഞ്ഞെടുക്കുന്ന വ്യക്തിയുടെ സ്വഭാവഗുണവുമായി ബന്ധപ്പെട്ട ഒരോ സന്ദേശം ഉൾപ്പെടുന്നുവെന്നാണ് വിശ്വാസം. സ്വയം മനസ്സിലാക്കാനും ജീവിതപുരോഗതിക്കായി വരുത്തേണ്ട നിർണായക മാറ്റത്തെക്കുറിച്ചുള്ള സൂചനയും ഇതിൽ നിന്നു ലഭിക്കുമത്രേ. നിങ്ങൾ തിരഞ്ഞെടുത്ത സ്വർണമുട്ടയുടെ ഫലം ഇതാ...

ഒന്നാം സ്വർണ മുട്ടയുടെ ഫലം

 പല വിധ കഴിവുകളും താൽപര്യങ്ങളും ഉള്ള വ്യക്തിയായിരിക്കും നിങ്ങൾ.  പ്ലാനിങ്ങിലെ പുലികൾ എന്നു വേണമെങ്കിൽ പറയാം. ജീവിതത്തിലെ ചെറിയ കാര്യങ്ങൾക്കു പോലും ഒരു പദ്ധതി സൂക്ഷിക്കുന്നവരാകും. ആഗ്രഹിക്കാൻ മാത്രമല്ല, അത് നേടാനുള്ള പണികളും അറിയാവുന്നവരായിരിക്കും. തുറന്നുള്ള സംസാര രീതിയായിരിക്കും. പക്ഷേ, പല വിഷയങ്ങളിലുള്ള മികവ് തന്നെ പലപ്പോഴും നിങ്ങൾക്ക് വിനയാകാം. നിങ്ങൾ ജീവിതത്തിൽ വരുത്തേണ്ട പ്രധാന മാറ്റവും ഇതു തന്നെ. ഒരേ സമയം പലകാര്യങ്ങൾക്ക് പിന്നാലെ പോകരുത്. പലതും ചെയ്യാനുള്ള കഴിവ് നിങ്ങൾക്കുണ്ടാകും. അതിൽ ഒന്ന് തിരഞ്ഞെടുക്കുകയും അതിൽ ഏകാഗ്രതയോടും ക്ഷമയോടും മുന്നോട്ടു പോകുകയും ചെയ്താൽ വിജയം ഉറപ്പാണത്രേ.

രണ്ടാം സ്വർണ മുട്ടയുടെ ഫലം

നേരെ വാ, നേരെ പോ മട്ടുകാരാണ് ഈ രണ്ടാം സ്വർണമുട്ട തിരഞ്ഞെടുത്തവർ. അവഹേളനം, പിന്നിൽ നിന്നു കുത്തൽ ഇതൊന്നും തെല്ലും സഹിക്കില്ല. വെട്ടിത്തുറന്നുള്ള സംസാരശൈലി കൊണ്ട് പലപ്പോഴും പണി മേടിച്ചു കൂട്ടുകയും ചെയ്യും. എന്നാലും ശൈലി മാറ്റമൊന്നും ഇവർക്ക് എളുപ്പമായിരിക്കില്ല. സത്യമാണെങ്കിലും അപ്രിയമായവ മുഖത്ത് നോക്കി പറയുന്ന രീതി അനാവശ്യ ശത്രുത ക്ഷണിച്ചു വരുത്തും. അതുകൊണ്ട് ജീവിതത്തിൽ വരുത്തേണ്ട മാറ്റം പ്രതികരണ ശൈലിയാണ്. വൈകാരിക നിയന്ത്രണവും  നയപരമായ പെരുമാറ്റവും ബോധപൂർവം ശീലിക്കുക.

മൂന്നാം സ്വർണ മുട്ടയുടെ ഫലം

എന്തിനെയും സ്വീകരിക്കാനും ഉൾക്കൊള്ളാനും മനസ്സുള്ളവരാണ് ഈ മൂന്നാം സ്വർണമുട്ട ഇഷ്ടപ്പെട്ടവർ. കഷ്ടതകളെയും പ്രതിസന്ധികളെയും അതിജീവിക്കാൻ ഉൾക്കരുത്ത് നേടിയവരാകും.  ജീവിതത്തിൽ നേരിടേണ്ടി വന്ന പരുക്കൻ അനുഭവങ്ങൾ ആവർത്തിക്കപ്പെടാതിരിക്കാൻ ജാഗ്രത പുലർത്തും. റിസ്ക് എടുത്തുള്ള പരിപാടികൾ ഇവർക്ക് ബുദ്ധിമുട്ടായിരിക്കും. ജീവിതത്തോടുള്ള ഈ പിൻവലിയൽ സമീപനമാണ് മാറ്റേണ്ടത്. വിധി രണ്ടടി പിന്നാക്കം തള്ളിവിട്ടാൽ ജീവിതം കൊണ്ട് നാലടി മുന്നോട്ട് കുതിക്കാനുള്ള ചങ്കുറപ്പ് ആർജിക്കണം.

നാലാം സ്വർണ മുട്ടയുടെ ഫലം

ഇത്തിരി ഗൗരവപ്രകൃതക്കാരാകും ഈ നാലാം സ്വർണമുട്ട തിരഞ്ഞെടുത്തവർ. നാടകീയത കൊണ്ട് പൊലിപ്പിക്കുന്ന സംഭാഷണ ശൈലി ഇവർക്ക് അരോചകമായിരിക്കും. പുറത്ത് പ്രകടിപ്പിക്കുന്ന ചിന്തകൾ ആയിരിക്കില്ല പലപ്പോഴും ഇവരുടെ മനസ്സിലോടുന്നത്. ഈ വ്യക്തത കുറവ് തീരുമാനങ്ങൾ എടുക്കുമ്പോൾ ആശയക്കുഴപ്പത്തിനു കാരണമാകാം. അത് ഒഴിവാക്കുകയാണ് ജീവിതത്തിൽ വരുത്തേണ്ട പ്രധാന മാറ്റം. വേണ്ടത് എന്താണോ അത് മാത്രം വിശകലനം ചെയ്യുക, തീരുമാനമെടുക്കുക, മുന്നോട്ട് പോകുക. ഈ രീതി സ്വീകരിച്ചാൽ വിജയം നിങ്ങളെ തേടി വരുമത്രേ. 

Tags:
  • Spotlight