Tuesday 07 June 2022 03:43 PM IST : By സ്വന്തം ലേഖകൻ

എട്ടാം ക്ലാസ് വിദ്യാര്‍ഥിനി വീട്ടില്‍ കുഴഞ്ഞുവീണു, ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെട്ടു; ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കള്‍

farmi-fathima-03.jpg.image.845.440

കണ്ണൂർ പാനൂർ കണ്ണങ്കോട് എട്ടാം വിദ്യാർഥിനി കുഴഞ്ഞു വീണ് മരിച്ചു. കണ്ണങ്കോട്ടെ പൂതങ്കോട് അബ്ദുറസാഖിന്റെയും അഫ്സയുടെയും മകൾ ഫർമി ഫാത്തിമയാണ് മരിച്ചത്. മൊകേരി രാജീവ് ഗാന്ധി ഹയർ സെക്കൻഡറി സ്ക്കൂൾ വിദ്യാർഥിനിയാണ്. 

ഇന്നലെ രാത്രി വീട്ടിൽ കുഴഞ്ഞ് വീണ ഫർമി ഫാത്തിമയെ തലശേരി ഇന്ദിരാഗാന്ധി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും പുലർച്ചയോടെ മരണം സംഭവിക്കുകയായിരുന്നു. മരണകാരണം വ്യക്തമല്ല. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി തലശേരി ജനറൽ ആശുപത്രിയിലേക്ക് മാറ്റി.

ഫർമിയ്ക്ക് മറ്റു ആരോഗ്യപ്രശ്നങ്ങൾ ഉണ്ടായിരുന്നില്ലെന്ന് മാതാപിതാക്കൾ പറയുന്നു. പോസ്റ്റ്‌മോർട്ടം കഴിഞ്ഞതിനുശേഷം മാത്രമേ മരണ കാരണം വ്യക്തമായി അറിയാൻ സാധിക്കുകയുള്ളൂവെന്ന് പൊലീസ് അറിയിച്ചു.

Tags:
  • Spotlight