Monday 20 January 2020 12:56 PM IST : By സ്വന്തം ലേഖകൻ

ഒരിലയില്‍ നിന്ന് ഭക്ഷണം കഴിച്ച് കൊമ്പനും പാപ്പാനും; വൈറലായി അപൂർവ സൗഹൃദം! (വിഡിയോ)

elephant-77ghjj

ചില സൗഹൃദങ്ങൾ നമ്മളെ വല്ലാതെ അതിശയിപ്പിച്ചു കളയും. അത്തരമൊരു സൗഹൃദത്തിന്റെ ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ വൈറലാകുന്നത്. ഒരിലയില്‍ നിന്നും ഭക്ഷണം കഴിക്കുകയാണ് ആനയും പാപ്പാനും. കൊമ്പന്റെ സമീപമിരുന്നാണ് ഇലയിൽ വിളമ്പിയ ആഹാരം പാപ്പാൻ കഴിക്കുന്നത്.

പാപ്പാൻ ആഹാരം കഴിക്കുന്നത് ആദ്യം നോക്കി നിൽക്കുന്ന ആനയും പിന്നീട് തുമ്പിക്കൈ നീട്ടി ഇലയിൽ നിന്ന് ഭക്ഷണം എടുത്തു കഴിക്കാന്‍ തുടങ്ങി. ആന തന്റെ ഇലയിൽ നിന്ന് ഭക്ഷണം എടുക്കുന്നത് ശ്രദ്ധിക്കാതെ പാപ്പാനും ഭക്ഷണം കഴിക്കുന്നത് തുടരുകയാണ്. ആനച്ചോറ് കൊലച്ചോറ് എന്ന പഴംചൊല്ലിനെ തിരുത്തുകയാണ് ഈ സൗഹൃദം. സോഷ്യൽ മീഡിയയിൽ തരംഗമായ വിഡിയോ കാണാം; 

Tags:
  • Spotlight
  • Social Media Viral