Tuesday 11 December 2018 03:22 PM IST : By സ്വന്തം ലേഖകൻ

രണ്ടുപേർ തമ്മിലുള്ള സൗഹൃദവും പ്രണയവും തിരിച്ചറിയാം; 11 തരം ആലിംഗനങ്ങൾ പറയുന്നത്!

hug-story1

അമേരിക്കയിലൊക്കെ നാഷണൽ ഹഗ്ഗിങ് ഡേ എന്നപേരിൽ ആഘോഷങ്ങൾ നടക്കാറുണ്ട്. ജനുവരി 21 നാണ് ഹഗ്ഗിങ് ഡേ. പരസ്പരം ഹൃദ്യമായി ആലിംഗനം ചെയ്താണ് ആളുകൾ ഈ ദിവസം ആഘോഷിക്കാറ്. ഉത്കണ്ഠ, പിരിമുറുക്കം, ടെൻഷൻ ഇതൊക്കെ കുറയ്ക്കാൻ ഒരു ആലിംഗനത്തിനു കഴിയുമെന്നാണ് ശാസ്ത്രജ്ഞർ പറയുന്നത്. പാശ്ചാത്യർക്കിടയിൽ 11 തരം ആലിംഗനങ്ങളുണ്ട്, അവയ്‌ക്കൊക്കെ വ്യത്യസ്തമായ അർത്ഥങ്ങളും. ഓരോ ഹഗ്ഗിലൂടെയും സൗഹൃദവും പ്രണയവും തിരിച്ചറിയാൻ കഴിയും എന്നാണ് സാധാരണ പറയാറ്.

സെൽഫ് ഹഗ്

hug1

നമ്മൾ നമ്മളെ തന്നെ ആലിംഗനം ചെയ്യുന്നതാണ് സെൽഫ് ഹഗ്. സ്വയം കെട്ടിപ്പിടിക്കുന്നതിലൂടെ കൂടുതൽ കംഫർട്ടബിൾ ആവുകയും ശാന്തരാവുകയും ചെയ്യും. സെൽഫ് മോട്ടിവേറ്റ് ചെയ്യാനാണ് ഈ ഹഗ് ഉപകരിക്കുക.

സ്ലോ ഡാൻസ് ഹഗ്

hug2

പാർട്ടികളിൽ നൃത്തം ചെയ്യുന്നതിനിടെ പങ്കാളിയെ ആലിംഗനം ചെയ്യുന്നതാണ് സ്ലോ ഡാൻസ് ഹഗ്. കഴുത്തിലും അരക്കെട്ടിലും ചുറ്റിപ്പിടിച്ചാണ് ആലിംഗനം ചെയ്യുന്നത്. ഇതിനിടെ കണ്ണുകളിലേക്ക് നോക്കുകയും പുഞ്ചിരിക്കുകയും മധുരമായി സംസാരിക്കുകയും കൂടി ചെയ്‌താൽ പങ്കാളിയ്ക്ക് നിങ്ങളോട് പ്രണയമാണെന്ന് ഉറപ്പിച്ചോളൂ.

അൺഈക്വൽ ഹൈറ്റ് ഹഗ്

hug10

ദമ്പതികളാണ് സാധാരണയായി ഈ ഹഗ് ചെയ്യാറ്. കാരണം പങ്കാളികൾ തമ്മിൽ ഉയരത്തിലുള്ള വ്യത്യാസമാണ് ഈ ആലിംഗനത്തിന്റെ പ്രത്യേകത. ഉയരക്കൂടുതൽ ഉള്ളയാൾ സ്വൽപ്പം കുനിയുകയും മറ്റേയാൾ കാൽവിരലുകൾ ഉയർത്തി നിൽക്കുകയും ചെയ്യും.

റിവേഴ്‌സ് ഹഗ്

hug3

പുറകിൽ നിന്നുള്ള ആലിംഗനമാണ് റിവേഴ്‌സ് ഹഗ്. തീവ്രമായ പ്രണയമാണ് ഇതുകൊണ്ട് ഉദ്ദേശിക്കുന്നത്. കൂടാതെ പങ്കാളിയുടെ കാര്യത്തിൽ ഉത്തരവാദിത്തം ഏറ്റെടുക്കാൻ തയാറാണെന്നും, എന്നും കാത്തുകൊള്ളാമെന്നുള്ള ഉറപ്പുമാണ് ഈ ആലിംഗനത്തിലൂടെ അർത്ഥമാക്കുന്നത്.

ഹാർട്ട് ടു ഹാർട്ട് ഹഗ്

hug4

ഏറ്റവും പ്രണയാർദ്രമായ ആലിംഗനമാണ് ഹൃദയങ്ങൾ ചേർത്തുള്ള ഹാർട്ട് ടു ഹാർട്ട് ഹഗ്. കമിതാക്കൾ പരസ്പരം ഉള്ളുതുറന്ന് സംസാരിക്കുന്നത് ഇത്തരം അവസരങ്ങളിലാണ്. സങ്കടവും പരിഭവവും അലിയിച്ചു കളയാൻ ഹാർട്ട് ടു ഹാർട്ട് ഹഗ് ഉത്തമമാണ്. മുറുക്കെ കെട്ടിപ്പുണരുന്നതും ഈ ഹഗ്ഗിലാണ്.

ആലിംഗനം (cuddle)

hug5

പരസ്പരം കംഫർട്ടബിൾ ആക്കാൻ ചേർത്തു പിടിക്കുന്ന സർവ്വസാധാരണമായ ആലിംഗനമാണിത്. കമിതാക്കൾ പരസ്പരം അറിഞ്ഞുതുടങ്ങുന്നതും ഇത്തരം അവസരങ്ങളിലൂടെയാണ്.

എ- ഷേപ്പ് ഹഗ്

hug6

ആദ്യമായി രണ്ടുപേർ തമ്മിൽ പരസ്പരം കാണുമ്പോൾ ആലിംഗനം ചെയ്യുന്നതാണ് എ- ഷേപ്പ് ഹഗ് അഥവാ ടീപ്പീ ഹഗ്. മര്യാദയുടെ ഭാഗമാണ് ഈ ആലിംഗനം. വിദേശങ്ങളിൽ ആളുകൾ തമ്മിൽ പരസ്പരം സൗഹൃദം ആരംഭിക്കുന്നതും വിഷ് ചെയ്യുന്നതും എ- ഷേപ്പ് ഹഗിലൂടെയാണ്.

ഗ്രൂപ്പ് ഹഗ്

hug7

സുഹൃത്തുക്കളോ സഹപ്രവർത്തകരോ പരസ്പരം കൈകൾ വിടർത്തിപ്പിടിച്ചു ചേർന്ന് നിൽക്കുന്നതാണ് ഗ്രൂപ്പ് ഹഗ്. ചർച്ചകളിലോ ആഘോഷങ്ങളിലോ കായിക മത്സരങ്ങൾക്കിടെയോ ഒക്കെ ഇത് സർവ്വസാധാരണമാണ്.

മെൻസ് ഹഗ്

hug8

രണ്ടു പുരുഷന്മാർ തമ്മിൽ പരസ്പരം ആലിംഗനം ചെയ്‌ത്‌ സൗഹൃദം ഊട്ടിയുറപ്പിക്കുന്നതാണ് മെൻസ് ഹഗ്. വളരെ പെട്ടെന്നുള്ള ഇത്തരം ആലിംഗനങ്ങളിൽ ഐ കോണ്ടാക്റ്റ് ഉണ്ടാകാറില്ല.

വൺ- ആം സൈഡ് ഹഗ്

hug9

രണ്ടുപേർക്കിടയിൽ സൗഹൃദം പ്രകടമാക്കുന്ന ആലിംഗനമാണിത്. ഇരുന്നുകൊണ്ടോ നിന്നുകൊണ്ടോ ഇത്തരം ആലിംഗനം ചെയ്യാം. സിനിമാ തിയറ്ററുകളിലൊക്കെ വൺ- ആം സൈഡ് ഹഗ് കാണാൻ കഴിയും. കമിതാക്കൾക്കിടയിലും ഇത്തരം ആലിംഗനം കാണാറുണ്ട്.

ബെയർ ഹഗ്

hug11

സ്ത്രീകളുടെ പ്രിയപ്പെട്ട ആലിംഗനമാണിത്. സ്നേഹം കൂടുമ്പോൾ പങ്കാളിയെ എടുത്തുപൊക്കി പുണരുന്നതാണ് ബെയർ ഹഗ്. രണ്ടുപേർ തമ്മിലുള്ള പ്രണയത്തിന്റെ ആഴവും തീവ്രതയും സൂചിപ്പിക്കുന്നു.