Monday 11 November 2019 02:48 PM IST : By രാജു മാത്യു, ദുബായ്

മലയാളികൾ ഇംഗ്ലിഷ് പഠിക്കാൻ ഓടി നടക്കുമ്പോൾ, ഇതാ മലയാളം പഠിപ്പിച്ച് ഒരു അമേരിക്കക്കാരി!

elikkutty001

എലൈസ എന്ന അമേരിക്കക്കാരി മലയാളം പറയുന്നതു േകട്ടാല്‍ മലയാളികള്‍ െഞട്ടും. അത്ര അക്ഷരസ്ഫുടത. വിേദശികൾക്ക് ഉച്ചരിക്കാന്‍ പ്രയാസമുള്ള ‘ഷ’യും ‘ഴ’യും ‘റ’യും ഒക്കെ എെെലസ പുഷ്പം പോലെ പറയും. കവിതകള്‍ െചാല്ലും. തകഴിയുെട ‘െചമ്മീന്‍’ മുതല്‍ െബന്യാമന്‍റെ ‘ആടുജീവിതം’ വരെയുള്ള േനാവലുകളെക്കുറിച്ചു സംസാരിക്കും.

മലയാളത്തെ പ്രണയിക്കുന്നതു മാത്രമല്ല, ഭാഷയോടുള്ള സ്േനഹം കാരണം സമൂഹമാധ്യമങ്ങൾ വഴി മലയാളം പഠിപ്പിക്കുകയും കൂടി ചെയ്യുന്നതാണ് എലൈസയെ വേറിട്ടു നിർത്തുന്നത്. ഇന്‍സ്റ്റഗ്രാമില്‍ @eli.kutty എന്ന െെസറ്റ്, യുടൂബിലും ഫെയ്സ്ബുക്കിലും ‘ലേൺ മലയാളം വിത്ത് എലിക്കുട്ടി’ എന്ന പരിപാടി... ഇതു വഴി മലയാളം െചാല്ലിപ്പഠിക്കുന്നത് പതിനായിരങ്ങള്‍. എന്തായാലും എെെലസ േസാഷ്യല്‍ മീഡിയയില്‍ താരമാണ്. വെറുതേ പഠിപ്പിക്കുകയല്ല, ഉച്ചാരണം കൃത്യമാക്കാൻ തൊണ്ടയുടെയും ചുണ്ടുകളുടെയും ചിത്രങ്ങൾ പോലും അക്ഷര ത്തോടൊപ്പം നൽകുന്നുണ്ട് എെെലസ.

‘‘ജോർജിയയിലെ സ്കൂളിലാണു പഠിച്ചത്. അവിെട മലയാളിക്കുട്ടികളും തമിഴരുമെല്ലാം ഉണ്ടായിരുന്നു. അങ്ങനെയാണ് ഈ ഭാഷ ആദ്യമായി േകള്‍ക്കുന്നതും  പഠിക്കണമെന്നു തോന്നുന്നതും.’’ എലിസബത്ത് എന്ന എെെലസ പറയുന്നു. ‘‘ആദ്യം പഠിച്ചത് ‘അതെ’ എന്ന വാക്കാണ്. ‘ര’ യും ‘റ’ യും തമ്മിൽ വേർതിരിച്ചു പറയാനാണ് അന്ന് ഏെറ കഷ്ടപ്പെട്ടത്. കൂട്ടുകാരോടു സംസാരിച്ചു സംസാരിച്ച് എല്ലാം െമച്ചപ്പെടുത്തി.’’

ന്യൂ മെക്സിക്കോയിൽ നിന്ന് അധ്യാപനത്തിൽ ബിരുദാനന്തര ബിരുദം നേടിയിട്ടുള്ള എലൈസ നാലു വർഷമായി അ ജ്മാൻ അപ്ലൈഡ് ടെക്നോളജി ഹൈ സ്ക്കൂളിലെ ഇംഗ്ലിഷ് അ ധ്യാപികയാണ്. മലയാളത്തെ സ്നേഹിച്ചു സ്നേഹിച്ച് ഒരു മലയാളിയെ തന്നെ പങ്കാളിയുമാക്കി.

‘‘ഫെയ്സ്ബുക്കിലൂെടയാണ് അര്‍ജുനിനെ പരിചയപ്പെടുന്നത്.’’ എെെലസ ഒാര്‍ക്കുന്നു. ‘‘െകാച്ചിയിലാണു വീടെന്നറിഞ്ഞതോെട കൂടുതല്‍ സന്തോഷമായി. േകരളവും  മലയാളവും അത്രയേറെ ഇഷ്ടപ്പെട്ടു തുടങ്ങിയിരുന്നു അപ്പോള്‍. പരിചയം പ്രണയമായി. ഇരുവീട്ടുകാരുടെയും സമ്മതത്തോടെ ക ഴിഞ്ഞ ഡിസംബറിൽ വിവാഹം നടന്നു, കൊച്ചിയിൽ വച്ച്.’’

കസവുസാരിയുടുത്ത്, ആഭരണങ്ങളണിഞ്ഞ് തനി മലയാളി വധുവായതിെനക്കുറിച്ചൊക്കെ ബ്ലോഗിൽ വിശദമായി കുറിച്ചിട്ടുണ്ട് എെെലസ.

‘‘ വേദിയിലേക്ക് എത്തുമ്പോൾ തൊട്ടുപിന്നിൽ സാരിയൊക്കെ അണിഞ്ഞ് എന്റെ അമ്മയുണ്ട്, ഹാളിലേക്ക് കടന്നതും ചുറ്റിലും പലതരം ഒാർമപ്പെടുത്തലുകൾ ഉയർന്നു. ‘കുട്ടിയുടെ കൈ പിടിക്കൂ,’ ‘അല്ല, വലതുകൈ ആണ് പിടിക്കേണ്ടത്.’ ‘അരുത്, അമ്മയുടെ വലതുകൈകൊണ്ട് തന്നെ കുട്ടിയുടെ വലതുകൈ പിടിക്കണം...’ വേദിയിലേയ്ക്കു കയറാൻ ഞാൻ ചെരിപ്പുകൾ അഴിക്കുമ്പോൾ മാത്രമാണ് അമ്മ അറിയുന്നത് വേദിയിൽ ചെരിപ്പ് പാടില്ലെന്ന്. സാരിയിൽ കുനിഞ്ഞു നിന്ന് ചെരിപ്പഴിക്കാൻ അമ്മയ്ക്കാകുന്നില്ല. വധുവായതുകൊണ്ട് എനിക്ക് സഹായിക്കാനും പറ്റില്ലല്ലോ. ആ സമയത്ത് നന്നായി പരിഭ്രമിച്ചുവെങ്കിലും  ഇപ്പോൾ അതൊക്കെ ഒാർക്കുമ്പോൾ നല്ല രസമാണ്. ’’

യുഎഇയിൽ സൈബർ സെക്യൂരിറ്റി സ്ഥാപനത്തിൽ ബിസിനസ് ഡവലപ്മെന്റ്  ഓഫിസറാണ് അർജുൻ. കൊച്ചിയിലാണ് ജനിച്ചതെങ്കിലും മൂന്നാം മാസം മുതൽ സൗദിയിലാണ് അർജുൻ വളർന്നത്. പക്ഷേ, മലയാളം പഠിച്ചിരിക്കണമെന്ന് വീട്ടുകാർക്ക് നിർബന്ധമായിരുന്നു. ചില സിനിമകൾ കാണിക്കുന്നതല്ലാതെ മലയാളം പഠിപ്പിക്കാനായി തന്റെ ഭാഗത്തു നിന്ന് ഒരു പ്രേരണയും  ചെലുത്തുന്നില്ലെന്ന് അർജുൻ പറയുന്നു. എ ലൈസയുടെ നിർബന്ധം കാരണം ചില ദിവസങ്ങളിൽ വീട്ടിൽ മലയാളം മാത്രം സംസാരിക്കും.

elikkutty002

നാവിലുടക്കും മലയാളം

വായ്ക്കു വഴങ്ങുന്ന ഭാഷയാണ് ഇംഗ്ലിഷെന്ന് എെെലസ, പ ക്ഷേ, മലയാളം നാവിലുടക്കുമത്രെ. ‘‘ഇംഗ്ലിഷ് പറയുമ്പോൾ വാ ഒതുക്കിപ്പിടിക്കാം. എന്നാൽ മലയാളം പറയുമ്പോൾ വാ ഒതുക്കാനാകില്ലെന്നു മാത്രമല്ല, സൂക്ഷിച്ചില്ലെങ്കില്‍ നാക്ക് ഉളുക്കുകയും െചയ്യും.’’ എെെലസയുെട െപാട്ടിച്ചിരി ഉയരുന്നു. ‘‘ചില വാക്കുകളൊക്കെ പറയുമ്പോള്‍ ബാലൻസ് പോയതു പോലെ നാക്ക് വായിൽ ചാടി മറിയണം’’ െെക വിരലുകള്‍ െകാണ്ട് ആംഗ്യം കാട്ടി എെെലസ ചിരിക്കുന്നു.

ഒന്നര വർഷം മുൻ‍പാണ് മലയാളം ഗൗരവമായി പഠിക്കാൻ തുടങ്ങിയത്. അതിനായി സാമഗ്രികൾ അന്വേഷിച്ചെങ്കിലും കാര്യമായതൊന്നും കിട്ടിയില്ല. ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡോ. രവി ശങ്കർ പ്രസിദ്ധീകരിച്ച ചില ബുക്കുകളുടെ വിവരം ഓൺലൈനിലൂടെ അറിഞ്ഞ് അദ്ദേഹവുമായി ബന്ധപ്പെട്ടതോടെ കാര്യങ്ങൾക്കു ശുഭാരംഭമായി. പിന്നീട് അക്ഷരങ്ങൾ പഠിച്ചു. ഭാഷ വശത്താക്കാൻ സിനിമകൾ കണ്ടു. കുട്ടികളുടെ പുസ്തകങ്ങൾ വായിച്ചു. താൻ പഠിക്കുന്ന രീതി മറ്റുള്ളവർക്ക് ഗുണകരമാകട്ടെ എന്നു വിചാരിച്ചാണ് ഇൻസ്റ്റാഗ്രാമിൽ ഭാഷ പഠിപ്പിക്കാൻ learn malayalam @eli.kutty ആരംഭിച്ചത്. അതിനും ഏറെ ആരാധകരുണ്ടായി. സ്കൂളിൽ കൂട്ടുകാർ വിളിച്ചിരുന്നത് ഒാമനപ്പേരാണ് എലി. മൗസ്’ എന്നു പറഞ്ഞു പഠിച്ച കുഞ്ഞി ജീവിയാണ് ‘എലി’ എന്ന് മലയാളം പഠിച്ചതോടെ മനസ്സിലായി. പിന്നെ അതിനോടു ‘കുട്ടി’ കൂട്ടി ചേർത്ത് ഇത്തിരി ഓമനത്തം വരുത്തി എലിക്കുട്ടിയാക്കി.

കേരളത്തിൽ കടുത്ത രാഷ്ട്രീയം

കേരളത്തിൽ എല്ലാറ്റിനും രാഷ്ട്രീയം ഉണ്ടെന്നാണ് എലൈസയുടെ അഭിപ്രായം. ‘നിങ്ങളുെട മുഖ്യമന്ത്രി പിണറായി വിജയൻ യുഎഇ സന്ദർശനത്തിന് എത്തിയപ്പോൾ ഞാന്‍ കാണാന്‍ പോയിരുന്നു. കേരളത്തിന്റെ ചിത്രം വരച്ച് സമർപ്പിച്ചു. കേരളത്തിലുള്ളവര്‍ എല്ലാ കാര്യങ്ങളും രാഷ്്ട്രീയത്തിലൂെടയാണു കാണുന്നത്. മഴ െപയ്താലും െപയ്തില്ലെങ്കിലും രാഷ്്ട്രീയവുമായി കൂട്ടിക്കെട്ടും. ശശി തരൂർ ദുബായിൽ എത്തിയപ്പോഴും പോയി കണ്ടിരുന്നു.’’

കമ്യൂണിസം മാത്രമല്ല, ലോക്സഭാ ഇലക്‌ഷനില്‍ കോൺഗ്രസ് മുന്നണി സീറ്റുകളെല്ലാം വാരിക്കൂട്ടിയെടുത്തതും രാഹുല്‍ഗാന്ധിയുെട വയനാട് വീരഗാഥകളും ഒക്കെ എെെലസയ്ക്കു കൃത്യമായി അറിയാം.

മലയാള സിനിമകളാണ് മറ്റൊരു പ്രിയം. പാർവതിയാണ് പ്രിയ താരം. മോഹൻലാലിന്റെ ‘വാനപ്രസ്ഥവും’ മമ്മൂട്ടിയുടെ‘ദളപതിയും’ ഒക്കെ പലതവണ കണ്ടിട്ടുണ്ട്.  കണ്ണു നിറഞ്ഞിട്ടുമുണ്ട്. കുമ്പളങ്ങി െെനറ്റ്സാണ് ഒടുവില്‍ കണ്ട സിനിമ. ‘ആ രണ്ടു നായകന്മാരുണ്ടല്ലോ, ഷെയിനും സൗബിനും. എന്താ അഭിനയം.’’ വലംെെകയിലെ െപരുവിരലും ചൂണ്ടുവിരലും േചര്‍ത്തു പിടിച്ച് എെെലസ പറയുന്നു, ‘കിടിലന്‍’.  എംടിയുടെ ‘നാലുകെട്ട്’, തകഴിയുടെ ‘ചെമ്മീൻ’, ചന്തുമേനോന്റെ ‘ഇന്ദുലേഖ’ തുടങ്ങിയവയെല്ലാം ഇംഗ്ലീഷിൽ വായിച്ചിട്ടുള്ള എലൈസ ഒടുവില്‍ വായിച്ചത് ബെന്യാമിന്റെ ആടുജീവിതമാണ്.

a10

മലയാളത്തെ സ്നേഹിക്കാം

ഉറ്റ കൂട്ടുകാരിയായ തമിഴ്നാട് സ്വദേശിനി അർച്ചനയുടെ കുഞ്ഞിനായി ചിത്രങ്ങൾ വരയ്ക്കാറുണ്ട് എെെലസ. ഇനി തമിഴ് പഠിക്കണമെന്നാണ് ആഗ്രഹം.‘‘തമിഴ് പഠിക്കാൻ സൗകര്യങ്ങള്‍ ഒരുപാട് ലഭ്യമാണ്. എന്നാല്‍ മലയാളം പഠിക്കാൻ ആഗ്രഹിക്കുന്നവർക്ക് അതിനുള്ള ശരിയായ സംവിധാനങ്ങളില്ല...’’ എെെലസയുെട വാക്കുകളില്‍ േവദന. ‘‘പുസ്തകങ്ങള്‍ തന്നെ വളരെ കുറവ്.  ഉള്ളവ തന്നെ ലഭ്യവുമല്ല. നവമാധ്യമങ്ങൾ ഇതിനായി ഉപയോഗിക്കാനും  ആരും ശ്രമിക്കുന്നില്ല. സര്‍ക്കാരിന്‍റെ ഭാഗത്തു നിന്നു തന്നെ ഇതിനുള്ള ശ്രമങ്ങള്‍ തുടങ്ങണം.’’

അടുത്തിെട എെെലസ വീണ്ടും േകരളത്തിലെത്തി. കാസർകോട് മുതൽ കന്യാകുമാരി വരെ സഞ്ചരിച്ച് മലയാള ഭാഷയിലെ പ്രയോഗ വ്യത്യാസങ്ങളെക്കുറിച്ച്പഠിക്കുകയായിരുന്നു ലക്ഷ്യം. മലയാളം മിഷന്റെ ദുബായ് പരിപാടിയിലും അതിഥിയായിരുന്നു.

സ്പാനിഷും െകാറിയനും പഠിച്ചിട്ടുള്ള എലൈസക്ക് ഇനി, ദ്രാവിഡ ഭാഷകളും ചില രാജ്യാന്തര ഭാഷകളുമായുള്ള സമാനതകളെക്കുറിച്ചു പഠിക്കാനാണ് ആഗ്രഹം. സമൂഹമാധ്യമങ്ങൾ വഴി ലഭിച്ച  മലയാളി സുഹൃത്തുക്കളിലൂെട മലയാളത്തിന്റെ വിവിധ ദേശങ്ങളിലെ വിഭങ്ങളെക്കുറിച്ചു മനസ്സിലാക്കി ബ്ലോഗ് ചെയ്യാനും ശ്രമിക്കുന്നു. അഭിമുഖം അവസാനിപ്പിക്കുമ്പോൾ വെറുതെ മലയാളത്തിലൊരു യാത്ര പറഞ്ഞു, ‘ അ പ്പോൾ ശരി, ലാല്‍ സലാം.’ െഞട്ടിച്ചു െകാണ്ട് ഉടനെ വന്നു, എൈലസയുെട മറുപടി, ‘സഖാവേ, ലാൽസലാം.’

കേരളത്തിൽ പാമ്പുകൾ, കൊറിയയിൽ പെരുമ്പാമ്പുകൾ

കേരളത്തിന്റെ ഭൂപ്രകൃതി പോലെ തന്നെ കേരളീയ ഭക്ഷണവും  ഇഷ്ടപ്പെടുന്ന എലൈസയ്ക്ക് ഏറ്റവും പ്രിയം പൊറോട്ടയും ബീഫുമാണ്. അര്‍ജുന്‍റെ പിറന്നാളിന് സേമിയപായസം ഉണ്ടാക്കി എല്ലാവരേയും െഞട്ടിക്കുകയും െചയ്തു.

ദക്ഷിണ കൊറിയയില്‍ രണ്ടുവർഷം ജോലി ചെയ്ത കാലം െകാണ്ട് കൊറിയൻ ഭാഷയും വശമാക്കിയിട്ടുണ്ട്.  ‘‘മലയാളം പോലെ ക്രിയാ പദം അവസാനം വരുന്ന രീതിയിലാണ് കൊറിയ ഭാഷ. അവിടുത്തെ പരമ്പരാഗത വീടുകൾക്ക് കേരളത്തിലെ പഴയ നാലുകെട്ടുകളോടു വളരെ സാമ്യം ഉണ്ട്.’ എെെലസ പറഞ്ഞു.

‘‘േകരളത്തിെല േപാലെ മദ്യപിച്ച് പൂസായി വഴിയിൽ വീണു കിടക്കുന്നവരെ െകാറിയയിലും കാണാം. ‘പാമ്പുകള്‍’ എന്നാണല്ല നിങ്ങളവരെ വിളിക്കുന്നത്?’’ ചിരിയോെട എെെലസ േചാദിക്കുന്നു. ‘‘കൊറിയയിൽ വലിയ സ്ഥാനങ്ങളിൽ ഇരിക്കുന്നവർ പോലും േകാട്ടുമിട്ട്, ടൈയും കെട്ടി റോഡിൽ കുഴഞ്ഞു കിടക്കുന്നതു കാണാം. കേരളത്തിൽ പാമ്പുകളാണെങ്കില്‍ അവിടെല്ലാം പെരുമ്പാമ്പുകളാണ്. ’’ വീണ്ടും എെെലസയുെട ചിരി.

elikkutty003
Tags:
  • Spotlight
  • Inspirational Story