Tuesday 19 June 2018 10:46 AM IST : By സ്വന്തം ലേഖകൻ

ഏഴു വർഷം, മകന്റെ ജീവനുവേണ്ടി അലഞ്ഞ് എൽസമ്മയും കുടുംബവും

Jismon--Karunathedi.jpg.image.786.410

കഴിഞ്ഞ ഏഴു വർഷമായി എൽസമ്മയും കുടുംബവും ആശുപത്രി വരാന്തകളിലൂടെ അലയുന്നത് മകന്റെ ജീവനു വേണ്ടിയാണ്. ജിസ്മോനു പതിനാലു വയസുള്ളപ്പോൾ നിലച്ചു പോയതാണ് ആർപ്പൂക്കര മേനാച്ചേരി റോസ് ഹൗസിലെ സന്തോഷം. അണുബാധമൂലം തലച്ചോറിലെ പാട ദ്രവിച്ചു പോകുന്ന അസുഖം ബാധിച്ച് എൽസമ്മയുടെ മകൻ ജിസ്മോൻ കഴിഞ്ഞ ഏഴു വർഷമായി തളർന്നു കിടക്കുകയാണ്. വാടകവീട്ടിലാണ് ഈ കുടുംബത്തിന്റെ താമസം.

എം.സി. ജോസഫിന്റെയും എൽസമ്മയുടെയും രണ്ട് ആൺമക്കളിൽ മൂത്തതാണ് ഇരുപതുകാരനായ ജിസ്മോൻ. ആദ്യം കോട്ടയം മെഡിക്കൽ കോളജിൽ ചികിത്സിച്ചിരുന്ന ജിസ്മോനെ പിന്നീട് വിദഗ്ധ പരിചരണത്തിനായി തിരുവനന്തപുരം ശ്രീചിത്ര മെഡിക്കൽ കോളജിലേക്കു മാറ്റി. ഇതിനായി മാസം 5000 രൂപയോളം ചെലവു വരുന്നുണ്ട്. ഓട്ടോ ഡ്രൈവറായിരുന്ന പിതാവു ജോസഫിനു ഇപ്പോൾ ജോലിയില്ല.

എൽസമ്മയ്ക്ക് ഹൃദയ സംബന്ധമായ രോഗമായതിനാൽ ജോലിക്കു പോകാൻ പറ്റാത്ത അവസ്ഥയിലാണുള്ളത്.  അതിനുള്ള ചികിത്സയ്ക്കും മറ്റുമുള്ള ചെലവുകളും കൂടിയാകുമ്പോഴേക്കും താങ്ങാനാകാതെ വീണു പോകുകയാണ് ഈ കുടുംബം. മകന്റെ ചികിത്സയ്ക്കായി സുമനസുകളുടെ സഹായം തേടുകയാണ് എൽസമ്മയും കുടുംബവും. ഫോൺ: 96050 49209, 9048090226

മേൽവിലാസം

എൽസമ്മ ജോസഫ്.

റോസ് ഹൗസ്

മേനാച്ചേരി.

ആർപ്പൂക്കര ഈസ്റ്റ് പി. ഒ

കോട്ടയം 686008

അക്കൗണ്ട് നമ്പർ. 67291417401

IFSC:  SBIN0070111