Friday 13 September 2024 09:45 AM IST : By സ്വന്തം ലേഖകൻ

സ്വർഗം പോലെ സുന്ദരമായ വീടാണോ... ഫോട്ടോ അയയ്ക്കൂ, സമ്മാനം നോടൂ; ‘എന്റെ വീട്, എന്റെ സ്വർഗം’: യുറേക്കാ ഫോർബ്സ് റോബട്ടിക് വാക്വം ക്ലീനർ സമ്മാനം

eureka-forbes-ente-veedu-ente-swargam-contest-cover

ഓരോ വീടും സ്വർഗമാകുമ്പോൾ എന്റെ നാടും സ്വർഗമാകും. എന്താ, സ്വർഗത്തേക്കാൾ സുന്ദരമായ വീട് നിങ്ങൾക്കുണ്ടോ? വൃത്തിയുള്ളതും മനോഹരവുമായ ആ വീടിന്റെ അകത്തളങ്ങളുടെ ഫോട്ടോ എടുത്തയയ്ക്കൂ... യുറേക്കാ ഫോർബ്സ് നൽകുന്ന സമ്മാനങ്ങൾ നേടൂ... ഫൈനൽ റൗണ്ടിൽ എത്തുന്ന എല്ലാവർക്കും സമ്മാനം!

‘എന്റെ വീട്, എന്റെ സ്വർഗം’ മത്സരത്തിൽ പങ്കെടുക്കുന്നവർ അവരുടെ വീടിന്റെ വൃത്തിയും ചിട്ടയുമുള്ള ഇന്റീരിയറിന്റെ ആകർഷകമായ ചിത്രങ്ങൾ പങ്കിടാം. വീടിന്റെ ഭംഗി പ്രകടമാകുന്ന ഫോട്ടോകളാണ് അയക്കേണ്ടത്. വീടിന്റെ ചിത്രങ്ങൾക്കൊപ്പം ഈ ഉത്സവസീസണിൽ വീട് വൃത്തിയായി സൂക്ഷിക്കാൻ നിങ്ങൾ എന്തെല്ലാം ചെയ്യുന്നുവെന്ന കുറിപ്പും ഉൾപെടുത്താവുന്നതാണ്. (ഇത് നിർബന്ധമല്ല)

വീടിന്റെ ചിത്രങ്ങൾ താഴെകൊടുത്തിരിക്കുന്ന വാട്സാപ്പ് നമ്പർ വഴി അയയ്ക്കാം.

വാട്സാപ്പ് നമ്പർ 9562704820

eureka-forbes-ente-veedu-ente-swargam-contest-banner

ലഭിക്കുന്ന എൻട്രികളിൽ നിന്ന് 10 മത്സരാർഥികളെ വനിതയുടെ ജൂറി തിരഞ്ഞെടുക്കുന്നു.

ഈ 10 ഫൈനലിസ്റ്റുകളെ വോട്ടിങ്ങിനായി ഷോർട് ലിസ്റ്റ് ചെയ്ത്, അവരയച്ച ചിത്രങ്ങൾ വനിതയുടെ ഫേസ്ബുക്, ഇൻസ്റ്റഗ്രാം ഹാൻഡിലുകളിൽ അപ്‌ലോഡ് ചെയ്യും.

പരമാവധി വോട്ടുകളുടെയും വനിത ജൂറി തീരുമാനത്തിന്റെയും അടിസ്ഥാനത്തിൽ പ്രഖ്യാപിക്കുന്ന മൂന്നു വിജയികൾക്ക് Eureka Forbes ൽ നിന്ന് 39,999 രൂപ വിലമതിക്കുന്ന റോബട്ടിക് വാക്വം ക്ലീനർ സമ്മാനമായി ലഭിക്കും. ഫൈനലിസ്റ്റുകളായ ബാക്കി ഏഴു പേർക്ക് 6,999 രൂപ വിലമതിക്കുന്ന വാക്വം ക്ലീനർ സമ്മാനം.

ചിത്രങ്ങൾ അയക്കാനുള്ള അവസാന തീയതി : 30 സെപ്റ്റംബർ 2024

ജഡ്ജിങ് പാനലിന്റെ തീരുമാനം അന്തിമമായിരിക്കും.