Saturday 25 April 2020 12:36 PM IST

‘ലവ് ലോക്കൽ ബൈ ലോക്കൽ’ പൈനാപ്പിൾ കർഷകർക്ക് പിന്തുണയുമായി എട്ട് വനിതാ സംരംഭകർ; വിഡിയോ വൈറൽ

Lakshmi Premkumar

Sub Editor

lakshmi-final

ലവ്... ലോക്കൽ... ബൈ ലോക്കൽ... ലോക്ക് ഡൌൺ കാലത്ത് പ്രാദേശിക തലത്തിലെ കർഷകരുടെ ഉത്‌പന്നങ്ങൾ വാങ്ങി അവർക്ക് പിന്തുണ നൽകാൻ 8 സ്ത്രീകൾ ചേർന്നൊരുക്കിയ വീഡിയോയുടെ മുദ്രാവാക്യമാണത്. വിമെൻ എന്റർപ്രണേഴ്സ് നെറ്റ് വർക്ക് വെൻ കൊച്ചി ചാപ്റ്ററിലെ അംഗങ്ങളായ എട്ടു സ്ത്രീകളാണ് വീഡിയോയ്ക്ക് പിന്നിൽ.

വെന്‍ അംഗങ്ങളും കൊച്ചിയിലെ സംരംഭകരുമായ ജീമോള്‍ കോരുത് വര്‍ഗീസ്, ലിന്‍ഡ രാകേഷ്, ഇന്ദു ജയറാം,ലൈല സുധീഷ്, ദിവ്യ തോമസ്, ആഷ സുരേഷ്, നിമിന്‍ ഹിലാല്‍, ബോബി ആന്റണി, നിമിന്‍ ഹിലാല്‍, എന്നിവരാണ് പ്രാദേശിക കര്‍ഷകരെ സഹായിക്കാന്‍ വേറിട്ടൊരു വീഡിയോ രീതി പരീക്ഷിച്ച് നോക്കിയത്.വീഡിയോ ഇതിനോടകം തന്നെ ജന ശ്രദ്ധ നേടിക്കഴിഞ്ഞു.

‘3 ദിവസം കൊണ്ടാണ് വീഡിയോ ഷൂട്ട് ചെയ്തത്. മെസെന്ജർ വഴിയാണ് പ്രാക്ടീസ് ചെയ്തത്. ഫോണിൽ ആയിരുന്നു ഷൂട്ട്. ആദ്യം പൈനാപ്പിൾ കർഷകർക്ക് വേണ്ടിയാണ് വീഡിയോ തുടങ്ങിയത്. അതുകൊണ്ട് തന്നെ നല്ലൊരു പൈനാപ്പിൾ റെസിപി അങ്ങ് പ്ലാൻ ചെയ്തു.പൈനാപ്പിൾ കച്ചവടകാരനായ യുവാവിന്റെ വീഡിയോയും ആഡ് ചെയ്തിട്ടുണ്ട്. ഇനി സ്ട്രോബറി, മാംഗോ എന്നിവയെല്ലാം ഓരോ വീഡിയോകളായി പ്ലാൻ ചെയ്യുന്നുണ്ട്. . എല്ലാവരും പരസ്പരം സഹായിച്ച് പുതിയൊരു കൂട്ടായ്മയുടെ ലോകമുണ്ടാക്കണം അതാണ് ഞങളുടെ ലക്ഷ്യം. ഈ വീഡിയോയിൽ ഒരിക്കൽ പോലും ഞങൾ ഞങളുടെ പ്രൊഫഷനെ കുറിച്ചോ ബിസിനസ്നെ കുറിച്ചോ പരാമര്ശിക്കുന്നില്ല. കാരണം അതല്ല ഞങളുടെ ലക്ഷ്യം വെൻ അംഗങ്ങൾ വനിതാ ഓൺലൈനോട്‌ പറഞ്ഞു’

Tags:
  • Spotlight