Friday 16 November 2018 02:52 PM IST : By സ്വന്തം ലേഖകൻ

‘അച്ചാച്ഛനും എനിക്കും ഒരേ കുപ്പായം’; ആ സുദിനം ഓർമ്മിപ്പിച്ചത് കൊച്ചുമകനെന്ന് ഇ.പി–കുറിപ്പ്

ep

ശിശുദിനത്തെക്കുറിച്ച് തന്നെ ഓർമിപ്പിച്ചത് കൊച്ചുമകനാണെന്നു പറഞ്ഞ് മന്ത്രി ഇപി ജയരാജൻറെ കുറിപ്പ്. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ഏറെ സന്തോഷം പകരുന്ന ഒന്നാണെന്ന് ശിശുദിനാശംസകൾ നേർന്നുകൊണ്ട് മന്ത്രി ഫെയ്സ്ബുക്കിൽ കുറിച്ചു. കുറിപ്പിൻറെ പൂർണരൂപം:

''രാവിലെ തിരക്കിട്ട് ഓഫീസിലേക്കിറങ്ങുമ്പോഴാണ് കൊച്ചു മകൻ തൃകെ അച്ചാച്ഛാ ഞാനും ഇന്ന് അച്ചാച്ഛനെ പോലെ വെള്ളകുപ്പായമിട്ടാണ് സ്കൂളിൽ പോകുന്നതെന്ന് പുഞ്ചിരിയോടെ പറഞ്ഞത്. രാഷ്ട്രീയ തിരക്കിനിടയിൽ പലപ്പോഴും കുട്ടികളോടൊപ്പം സമയം ചെലവഴിക്കാൻ ആഗ്രഹിച്ചാലും നടക്കാറില്ല. കുട്ടികളോടൊപ്പം ചെലവഴിക്കുന്ന നിമിഷങ്ങൾ ഏറെ സന്തോഷം പകരുന്ന ഒന്നാണ്. നമ്മുടെ പ്രഥമ പ്രധാനമന്ത്രിയായ ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ ശിശുദിനത്തെ കുറിച്ച് കൊച്ചുമകൻ ഓർമപ്പെടുത്തുകയായിരുന്നു. കുട്ടികളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്ത രാഷ്ട്ര ശിൽപ്പി ചാച്ചാ നെഹ്റുവിന്റെ ജന്മദിനത്തിൽ എല്ലാ കുട്ടികൾക്കും ശിശുദിനാശംസകൾ നേരുന്നു''