Monday 21 October 2019 06:54 PM IST : By സ്വന്തം ലേഖകൻ

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നാളെ അവധി; എംജി സര്‍വകലാശാല പരീക്ഷകള്‍ മാറ്റി!

rain-new

എറണാകുളം, തൃശൂര്‍ ജില്ലകളില്‍ പ്രഫഷനല്‍ കോളജുകള്‍ ഉള്‍പ്പെടെ നാളെ അവധി. എംജി സര്‍വകലാശാല നാളത്തെ പരീക്ഷകള്‍ മാറ്റി. അതിതീവ്ര മഴയ്ക്കു സാധ്യതയുമായി നാളെ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ റെഡ് അലർട്ട് ജില്ലകളിൽ നിലവിലുണ്ട്. സംസ്ഥാനത്ത് ഇന്ന് ഏഴു ജില്ലകളിലും നാളെ അഞ്ചു ജില്ലകളിലും റെഡ് അലർട്ട്. 

തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം, കോട്ടയം, ഇടുക്കി, തൃശൂർ, പാലക്കാട് ജില്ലകളിലാണ് ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് നാളെ റെഡ് അലർട്ട്. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ നാളെ ഓറഞ്ച് അലർട്ടുണ്ട്. ഈ ജില്ലകളിൽ അതിതീവ്ര മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. 

അറബിക്കടലിലും ബംഗാൾ ഉൾക്കടലിലും ന്യൂനമർദം രൂപപ്പെട്ടതിനെ തുടർന്ന് കേരളത്തിൽ അടുത്ത അഞ്ചു ദിവസങ്ങളിൽ ശക്തമായ മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കണ്ണൂരും കാസര്‍കോടും ഒഴികെയുള്ള ജില്ലകളില്‍ കനത്ത മഴ തുടരുമെന്ന് കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പു നൽകി. 

എറണാകുളം ജില്ലയില്‍ ശക്തമായ മഴയെ തുടര്‍ന്ന് പലയിടങ്ങളിലും വെള്ളക്കെട്ട് രൂപപ്പെട്ടു. കൊച്ചിയിൽ നാളെ വരെ വൈദ്യുതി മുടങ്ങും. കലൂർ സബ്‌സ്റ്റേഷനിൽ ഒന്നര മീറ്റർ ഉയരത്തിൽ വെള്ളം കയറി. റിലേ പാനലും ബാറ്ററി പാനലും കേടായി. കലൂർ, ഇടപ്പള്ളി, പാലാരിവട്ടം സബ്‌സ്റ്റേഷനിൽ വെള്ളം കയറി.

for new updates... 

Tags:
  • Spotlight