Friday 11 June 2021 10:26 AM IST : By സ്വന്തം ലേഖകൻ

ശുചിമുറിയില്‍ പ്രസവം: രക്തസ്രാവം മൂലം അവശനിലയിലായ യുവതിക്ക് താങ്ങായി ഓടിയെത്തി പഞ്ചായത്ത് പ്രസിഡന്റ്

woman-birth

പെരുമ്പാവൂര്‍ന്മ ശുചിമുറിയില്‍ പ്രസവിച്ച തമിഴ്‌നാട് സ്വദേശിയായ യുവതിക്കു താങ്ങായി പഞ്ചായത്ത് പ്രസിഡന്റ് മിനി ബാബു. രക്തസ്രാവം മൂലം അവശതയിലായ യുവതിയെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ എത്തിച്ചതിനാല്‍ അപകടനില തരണം ചെയ്തു. കുട്ടിയും അമ്മയും സുഖമായിരിക്കുന്നു. ഇന്നലെ രാവിലെ 5.30നാണ് സംഭവം. ഭര്‍ത്താവ് പെരുമാള്‍, സഹായത്തിനായി വാര്‍ഡ് അംഗം കൂടിയായ മിനി ബാബുവിനെ വിളിച്ചു. ആശാ പ്രവര്‍ത്തക ഗീതാ രാജുവിനൊപ്പം ഇവര്‍ എത്തിയപ്പോഴേക്കും യുവതി ആണ്‍കുട്ടിക്കു ജന്മം നല്‍കിയിരുന്നു.

അവശതയിലായ യുവതിയെ പഞ്ചായത്തിന്റെ ആംബുലന്‍സില്‍ പെരുമ്പാവൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. രക്തനഷ്ടം മൂലം നില വഷളാകാതിരിക്കാന്‍ എറണാകുളം ജനറല്‍ ആശുപത്രിയിലേക്കു മാറ്റി. പരിചരണത്തിലൂടെ അപകടനില തരണം ചെയ്തതായി മിനി ബാബു അറിയിച്ചു. 2 വയസ്സുള്ള പെണ്‍കുട്ടി കൂടി ദമ്പതികള്‍ക്കുണ്ട്. കൂലിപ്പണി ചെയ്താണ് കുടുംബം ജീവിക്കുന്നത്.

More